ബെംഗളൂരുവിൽ കള്ളനോട്ട് വേട്ട; 21.68 ലക്ഷം രൂപയുടെ നോട്ടുകൾ പിടികൂടി
Fake Currency Racket Busted in Bengaluru 7 Arrested Rs 21.68 Lakh Seized: ചാമരാജ്പേട്ട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൈസൂരു റോഡ് ഫ്ലൈഓവറിന് സമീപത്തെ പെട്രോൾ പമ്പിന് അടുത്ത് കാറിൽ എത്തിയ രണ്ട് പേരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടുകൾ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.
ബെംഗളൂരുവിൽ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് 500 രൂപയുടെ 4,337 കള്ളനോട്ടുകൾ ഉൾപ്പെടെ ഏകദേശം 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.
ചാമരാജ്പേട്ട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൈസൂരു റോഡ് ഫ്ലൈഓവറിന് സമീപത്തെ പെട്രോൾ പമ്പിന് അടുത്ത് കാറിൽ എത്തിയ രണ്ട് പേരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടുകൾ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്.
തമിഴ്നാട്ടിലും പരിശോധന
കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതോടെ കള്ളനോട്ട് ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് തമിഴ്നാട്ടിലെ കൃഷ്ണഗിരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി.
കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന 17 പ്രിന്റിങ് യന്ത്രങ്ങളും, പേപ്പറുകളും നോട്ടുകളുടെ സ്ട്രിപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഏകദേശം ആറുലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടി കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഏഴ് പേർ അറസ്റ്റിൽ
സത്യ, മുരുകേശൻ, ഗോവിന്ദൻ, ബർക്കത്ത്, ശരവണൻ, ലക്ഷ്മണ, കൃഷ്ണ എന്നിവരാണ് കേസിൽ അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാടും തെലങ്കാനയും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണിതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
സംഘത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കള്ളനോട്ടുകൾ എവിടെയൊക്കെയാണ് വിതരണം ചെയ്തതെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി ഒളിവിലുണ്ടെന്നാണ് വിവരം.
മൊബൈൽ ഫോണുകളും കാറും പിടിയിൽ
കള്ളനോട്ടുകൾ കടത്താൻ ഉപയോഗിച്ചതായി കരുതുന്ന കാറും എട്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് കള്ളനോട്ട് അച്ചടിയുടെയും വിതരണത്തിന്റെയും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
English Summary
Bengaluru police busted a fake currency racket and arrested seven people. Around Rs 21.68 lakh worth of fake notes, including 4,337 fake Rs 500 notes, along with printing machines and other materials, were seized.