Bengaluru Theft Attempt: കുടിവെള്ളം ചോദിച്ചെത്തി സ്വർണം കവർന്നു; തടയാൻ ശ്രമിച്ച വീട്ടമ്മയെ ഭർത്താവ് നോക്കിനിൽക്കെ അയൽവാസി കൊന്നു

Bengaluru Theft Attempt Death: കഴിഞ്ഞ 12 വർഷമായി അസുഖബാധിതനായി വീൽചെയറിലാണ് ശോഭയുടെ ഭർത്താവ് ജീവിക്കുന്നത്. ഇരുവർക്കും മക്കളില്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന ശിവകുമാർ (36) എന്ന യുവാവ് മോഷണ ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറിയത്.

Bengaluru Theft Attempt: കുടിവെള്ളം ചോദിച്ചെത്തി സ്വർണം കവർന്നു; തടയാൻ ശ്രമിച്ച വീട്ടമ്മയെ ഭർത്താവ് നോക്കിനിൽക്കെ അയൽവാസി കൊന്നു

കൊല്ലപ്പെട്ട ശോഭ, പ്രതി ശിവകുമാർ

Published: 

19 Feb 2026 | 04:45 PM

ബംഗളൂരു: ഭർത്താവിൻ്റെ മുന്നിലിട്ട് ഭാ​ര്യയെ കൊലപ്പെടുത്തി അയൽവാസി. കർണാടകയിലെ നെലമംഗലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ 69 വയസ്സുകാരിയായ ശോഭയെ അയൽവാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശോഭയും ഭർത്താവും നെലമംഗലയിൽ വർഷങ്ങളായി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ 12 വർഷമായി അസുഖബാധിതനായി വീൽചെയറിലാണ് ശോഭയുടെ ഭർത്താവ് ജീവിക്കുന്നത്. ഇരുവർക്കും മക്കളില്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന ശിവകുമാർ (36) എന്ന യുവാവ് മോഷണ ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ തന്നെ അയൽവാസിയായ പ്രതിയെ പോലീസ് പിടികൂടി.

ALSO READ: ബെംഗളൂരുവില്‍ ചൂടും തണുപ്പും മാറിമാറി; അടുത്ത അഞ്ച് ദിവസം വരണ്ട കാലാവസ്ഥ

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അയൽവാസിയായ ശിവകുമാർ ശോഭയുടെ വീട്ടിലെത്തിയത്. കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട ഇയാൾക്ക് വെള്ളമെടുക്കാൻ ശോഭ അടുക്കളയിലേക്ക് പോയ തക്കത്തിനാണ് ആക്രമണം നടന്നത്. ശോഭ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശിവകുമാർ ശ്രമിക്കുകയായിരുന്നു. സ്വർണ്ണം കവർന്നോടാൻ ശ്രമിച്ച ശിവകുമാറിനെ ശോഭ തടഞ്ഞു. ഇതോടെ ഇയാൾ കത്തി പുറത്തെടുത്ത് പ്രതി, ശോഭയെ കുത്തുകയായിരുന്നു.

12 വർഷമായി അസുഖബാധിതനായി വീൽചെയറിൽ കഴിയുന്ന ഭർത്താവിൻ്റെ കണ്മുന്നിലായിരുന്നു കൊലപാതകം. 100 ഗ്രാം സ്വർണ്ണവുമായാണ് പ്രതി സ്ഥലം വിട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി അയൽവാസിയായ ശിവകുമാറാണെന്ന് തിരിച്ചറിഞ്ഞത്.S

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ