AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും

Bengaluru Metro Passengers Get Relief as New 6-Coach Trains Arrive: ഇതില്‍ നാല് ട്രെയിന്‍സെറ്റുകള്‍ ഇതിനകം ബെംഗളൂരുവില്‍ എത്തിച്ചുകഴിഞ്ഞു. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവ യാത്രക്കാരുടെ സര്‍വീസിന് ഉപയോഗിക്കും. ബാക്കിയുള്ള ട്രെയിന്‍സെറ്റുകള്‍ ഘട്ടംഘട്ടമായി എത്തിക്കാനാണ് തീരുമാനം. ഏകദേശം രണ്ട് ട്രെയിന്‍സെറ്റുകള്‍ വീതം പ്രതിമാസം എത്തിക്കാനാണ് നിലവിലെ പദ്ധതി.

Namma Metro: നമ്മ മെട്രോയില്‍ തിരക്ക് കുറയുന്നു! സര്‍വീസിന് പുതിയ ട്രെയിനുകള്‍ ഉടനെത്തും
നമ്മ മെട്രോ Image Credit source: PTI
Shiji M K
Shiji M K | Updated On: 15 Sep 2026 | 08:27 AM

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസിനെത്തിക്കാനുള്ള നീക്കത്തിലാണ് ബിഎംആര്‍സിഎല്‍. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്ര കുറച്ചുകൂടി സുഗമമാകുമെന്നാണ് പ്രതീക്ഷ.

തിരക്കേറിയ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ആറ് കോച്ച് ട്രെയിനുകള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നത്. പുതിയ ട്രെയിന്‍സെറ്റുകള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള സുരക്ഷാ അനുമതി ദക്ഷിണ മേഖല മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണറില്‍ നിന്ന് ബിഎംആര്‍സിഎലിന് ലഭിച്ചിട്ടുണ്ട്. ഡിസ്റ്റന്‍സ് ടു ഗോ സിഗ്‌നലിങ് സംവിധാനമുള്ള സിആര്‍ആര്‍സി ട്രെയിന്‍സെറ്റുകളാണ് പദ്ധതിയുടെ ഭാഗമായി എത്തുന്നത്. ആകെ 21 പുതിയ ട്രെയിന്‍സെറ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ നാല് ട്രെയിന്‍സെറ്റുകള്‍ ഇതിനകം ബെംഗളൂരുവില്‍ എത്തിച്ചുകഴിഞ്ഞു. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവ യാത്രക്കാരുടെ സര്‍വീസിന് ഉപയോഗിക്കും. ബാക്കിയുള്ള ട്രെയിന്‍സെറ്റുകള്‍ ഘട്ടംഘട്ടമായി എത്തിക്കാനാണ് തീരുമാനം. ഏകദേശം രണ്ട് ട്രെയിന്‍സെറ്റുകള്‍ വീതം പ്രതിമാസം എത്തിക്കാനാണ് നിലവിലെ പദ്ധതി.

നഗരത്തിലെ പ്രധാന മെട്രോ പാതകളിലൊന്നായ പര്‍പ്പിള്‍ ലൈനിലാണ് വലിയ യാത്രത്തിരക്ക് അനുഭവപ്പെടുന്നത്. ചല്ലഘട്ടയില്‍ നിന്ന് വൈറ്റ്ഫീല്‍ഡിലേക്കുള്ള ഈ പാത നിരവധി പ്രധാന വാണിജ്യ, താമസ മേഖലകളെ ബന്ധിപ്പിക്കുന്നു. മെജസ്റ്റിക്, എംജി റോഡ്, ഇന്ദിരാനഗര്‍, കെആര്‍ പുര, വൈറ്റ്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് നിരവധി പേരാണ് ഈ പാതയെ ആശ്രയിക്കുന്നത്. പ്രത്യേകിച്ച് ഐടി മേഖലയിലെ ജീവനക്കാരുടെ യാത്രയില്‍ പര്‍പ്പിള്‍ ലൈനിന് വലിയ പ്രാധാന്യമുണ്ട്.

Also Read: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും

മഡവാരയില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ഗ്രീന്‍ ലൈനും നഗരത്തിലെ തിരക്കേറിയ പാതകളില്‍ ഒന്നാണ്. യശ്വന്ത്പൂര്‍, രാജാജിനഗര്‍, മെജസ്റ്റിക്, ചിക്ക്‌പേട്ട്, ലാല്‍ബാഗ്, ജയനഗര്‍, ബനശങ്കരി തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു. നഗരത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളിലേക്കുള്ള യാത്രയില്‍ ഗ്രീന്‍ ലൈന്‍ നിര്‍ണായകമാണ്.

പുതിയ ആറ് കോച്ച് ട്രെയിനുകള്‍ സര്‍വീസില്‍ എത്തുന്നതോടെ ഒരേസമയം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ മെട്രോയ്ക്ക് കഴിയും. രാവിലെ ഓഫീസ് സമയത്തും വൈകുന്നേരത്തെ മടക്കയാത്രാ സമയത്തുമുള്ള തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ട്രെയിനുകള്‍ ലഭ്യമാകുന്നതോടെ സര്‍വീസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കാനും യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കാനും സാധിച്ചേക്കും.

English Summary

Bengaluru Metro is set to introduce new six-coach trains to address rising passenger demand on the Purple and Green lines. Four trainsets have already arrived, while more will be added in phases. The move is expected to increase passenger capacity and ease crowding during peak hours.

Follow Us