Bengaluru-Mumbai Vande Bharat: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പറും ഇല്ല; ആ മോഹങ്ങളും അവസാനിപ്പിക്കാം

Bengaluru Mumbai Vande Bharat Sleeper Launch Put Off Again, Here’s Why: രാത്രികാല സര്‍വീസായിട്ടായിരുന്നു ട്രെയിനിന്റെ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ആഴ്ചയില്‍ ആറ് ദിവസം ഇരുദിശകളിലുമായി ട്രെയിന്‍ ഓടിക്കും. ഇതിനായി രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ റേക്കുകള്‍ ആവശ്യമാണ്. ബെംഗളൂരുവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ചേര്‍ന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നത്.

Bengaluru-Mumbai Vande Bharat: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പറും ഇല്ല; ആ മോഹങ്ങളും അവസാനിപ്പിക്കാം

വന്ദേ ഭാരത് സ്ലീപ്പര്‍

Published: 

09 Sep 2026 | 07:06 AM

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ച് വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസില്‍ വീണ്ടും കാലതാമസം. ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ ട്രെയിന്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ റേക്ക് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് ലഭിച്ചിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ ഉണ്ടായിരുന്ന ഒരു റേക്ക് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

രാത്രികാല സര്‍വീസായിട്ടായിരുന്നു ട്രെയിനിന്റെ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ആഴ്ചയില്‍ ആറ് ദിവസം ഇരുദിശകളിലുമായി ട്രെയിന്‍ ഓടിക്കും. ഇതിനായി രണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ റേക്കുകള്‍ ആവശ്യമാണ്. ബെംഗളൂരുവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ചേര്‍ന്നാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നത്.

ഇതുവരെ ആറ് സ്ലീപ്പര്‍ റേക്കുകള്‍ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം നിലവില്‍ ഹൗറ-കാമാഖ്യ സര്‍വീസില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ബെംഗളൂരു-മുംബൈ റൂട്ടിനായി രണ്ട് റേക്കുകള്‍ അനുവദിക്കാനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ഇതില്‍ ഒരു റേക്ക് വടക്കന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഡല്‍ഹിയിലെ ഷകൂര്‍ ബസ്തി സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരുവില്‍ സര്‍വീസ് തുടങ്ങാന്‍ റേക്ക് ഇല്ലാത്ത സാഹചര്യമുണ്ടായി. രണ്ടാമത്തെ റേക്ക് ഇതുവരെ കൈമാറിയിട്ടുമില്ലെന്നതാണ് കാലതാമസം നേരിടുന്നതിന് കാരണം.

ബെംഗളൂരുവില്‍ ഉണ്ടായിരുന്ന റേക്ക് അടിയന്തരമായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ധര്‍മവരം, റായ്ചൂര്‍, ബല്‍ഹര്‍ഷാ, പല്‍വല്‍ വഴിയാണ് റേക്ക് ഡല്‍ഹിയിലേക്ക് എത്തിക്കുന്നത്. അതേസമയം, റൂട്ടിനായി അനുവദിക്കേണ്ട മറ്റ് രണ്ട് റേക്കുകളുടെ കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല.

ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നായിരുന്നു കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സര്‍വീസ് ആരംഭിക്കുമെയെന്ന ചോദ്യം യാത്രക്കാര്‍ ഉന്നയിക്കുന്നു. റേക്ക് അനുവദിക്കുന്നതില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Also Read: Bengaluru Train: ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത്; ട്രയൽ റൺ തുടങ്ങി

ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിനെയും സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും വേഗത്തില്‍ ബന്ധിപ്പിക്കുന്ന സര്‍വീസായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ വന്ദേ ഭാരത് സ്ലീപ്പറിനായി കാത്തിരിക്കുന്നത്. നിലവില്‍ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ നേരിട്ടുള്ള രണ്ട് ട്രെയിനുകളാണുള്ളത്. ഇതില്‍ ദിവസേന സര്‍വീസ് നടത്തുന്ന ഏക ട്രെയിന്‍ ഉദ്യാന്‍ എക്‌സ്പ്രസാണ്.

ബെംഗളൂരു-മുംബൈ അതിവേഗ റെയില്‍ കണക്ടിവിറ്റി ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കാത്തത് യാത്രക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വൈകാതെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.

English Summary

The much-awaited Bengaluru-Mumbai Vande Bharat Sleeper launch has been delayed again. The service was earlier expected to begin in August, but the latest reports indicate it may not start before the end of September.

Loading...
Unable to load recommendations.
Follow Us
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ