Namma Metro: കെമ്പഗൗഡ വിമാനത്താവളത്തിലേക്കുള്ള ആദ്യ ട്രെയിനെത്തി; നമ്മ മെട്രോ ബ്ലൂ ലൈന്‍ തുറക്കാന്‍ പോകുന്നു

Silk Board KR Pura Namma Metro Line Opening Soon Bengaluru Airport Connectivity to Improve: നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ല ട്രെയിന്‍ കൂടിയാണ് ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്. വിവിധ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക.

Namma Metro: കെമ്പഗൗഡ വിമാനത്താവളത്തിലേക്കുള്ള ആദ്യ ട്രെയിനെത്തി; നമ്മ മെട്രോ ബ്ലൂ ലൈന്‍ തുറക്കാന്‍ പോകുന്നു

പ്രതീകാത്മക ചിത്രം

Published: 

12 Jun 2026 | 04:33 PM

ബെംഗളൂരു: നമ്മ മെട്രോയുടെ ബ്ലൂ ലൈനിലേക്ക് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആദ്യ ട്രെയിന്‍ സെറ്റ് എത്തിച്ച് ദിവസങ്ങളില്‍ പിന്നിടുന്നു. നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ല ട്രെയിന്‍ കൂടിയാണ് ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്. വിവിധ പരിശോധനകള്‍ക്ക് ശേഷം സര്‍വീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക.

നമ്മ മെട്രോ ബ്ലൂ ലൈന്‍

നമ്മ മെട്രോയുടെ ബ്ലൂ ലൈന്‍ ബെംഗളൂരു ഔട്ടര്‍ റിങ് റോഡ് മെട്രോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആകെ 58.19 കിലോമീറ്റര്‍ നീളത്തില്‍ സില്‍ക്ക് ബോര്‍ഡില്‍ നിന്നും കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളെ വരെയാണ് പാതയുടെ ദൈര്‍ഘ്യം. രണ്ട് ഘട്ടങ്ങളിലായാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ സില്‍ക്ക് ബോര്‍ഡ് വരെയുള്ള 18.2 കിലോമീറ്ററും രണ്ടാം ഘട്ടത്തില്‍ കെആര്‍ പുരം മുതല്‍ കെമ്പഗൗഡ വിമാനത്താവളം വരെയുള്ള 38 കിലോമീറ്ററും ഉള്‍പ്പെടുന്നു.

സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാതയുടെ നിര്‍മാണം 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ഈ പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകള്‍ നിലവില്‍ ബൈയപ്പനഹള്ളി ഡീപോട്ടിലാണ്. ഇവിടെ നിന്നും വിവിധ പരിശോധനകള്‍ നടത്തിയ ശേഷം ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തും.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, എച്ച്എസ്ആര്‍ ലേഔട്ട്, ഇബ്ലര്‍, ബെല്ലന്ദൂര്‍, കടുബീസനഹള്ളി, മറാത്തഹള്ളി, ഐഎസ്ആര്‍ഒ, കെആര്‍ പുരം എന്നിവയാണ് ഈ പാതയിലെ സ്റ്റേഷനുകള്‍.

രണ്ടാം ഘട്ടം വിമാനത്താവളത്തിലേക്ക്

38 കിലോമീറ്റര്‍ നീളമുള്ള കെആര്‍ പുരം മുതല്‍ കെമ്പഗൗഡ വിമാനത്താവളം വരെയുള്ള ശേഷിക്കുന്ന ബ്ലൂ ലൈനിന്റെ നിര്‍മാണം 2027 ഡിസംബറോടെയും പൂര്‍ത്തിയാക്കും. കസ്തൂരിനഗര്‍, നാഗവാര, ഹെബ്ബാള്‍, ജക്കൂര്‍, യെലഹങ്ക, കിയ ടെര്‍മിനല്‍സ് എന്നിവിടങ്ങളിലാണ് ഈ പാതയ്ക്ക് സ്റ്റോപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

ദേശീയപാത 44ന് സമാന്തരമായാണ് ബ്ലൂ ലൈനിന്റെ നിര്‍മാണം. കൊഡിഗെഹള്ളി, ജക്കൂര്‍, യെലഹങ്ക, ദൊഡ്ഡജാല എന്നിവിടങ്ങളിലൂടെയുള്ള പാത നിരവധിയാളുകള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍. ബ്ലൂ ലൈനിന്റെ ഭൂരിഭാഗവും ഉയര്‍ന്ന പാതയാണ്. എന്നാല്‍ എഎഫ്എസ് യെലങ്ക കാമ്പസിലും എയര്‍പോര്‍ട്ട് സിറ്റി സ്റ്റേഷനിലും രണ്ട് അറ്റ് ഗ്രേഡ് വിഭാഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ കെഐഎ ടെര്‍മിനലുകളില്‍ ഭൂഗര്‍ഭ പാതയും ഉണ്ടാകും.

Also Read: Bullet Train: 508 കിലോമീറ്ററോടാന്‍ വേണ്ടത് വെറും രണ്ട്‌ മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്

പര്‍പ്പിള്‍ ലൈനിന് ശേഷം മൂന്ന് തരം സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന പാതയാണ് ബ്ലൂ ലൈന്‍. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ യെല്ലോ ലൈനുമായും കൃഷ്ണരാജപുരയില്‍ പര്‍പ്പിള്‍ ലൈനുമായും, നാഗവാരയില്‍ പിങ്ക് ലൈനുമായും, ഹെബ്ബാളില്‍ ഓറഞ്ച് ലൈനുമായും ഇന്റര്‍ചേഞ്ചും നിശ്ചയിച്ചിട്ടുണ്ട്.

ആദ്യ ട്രെയിന്‍ വന്നു

ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഇഎംഎല്‍ ബിഎംആര്‍സിഎലിന് ആദ്യ ഡ്രെവറില്ലാ ട്രെയിന്‍ സെറ്റ് കൈമാറിയത്. ബൈയപ്പനഹള്ളിയിലുള്ള ട്രെയിന്‍ അഞ്ച് മാസത്തോളം നീണ്ട കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ സര്‍വീസിനായി വിട്ടുനല്‍കുകയുള്ളൂ. ആറ് കോച്ചുകളുള്ള ഈ ട്രെയിനിന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക സൗകര്യങ്ങളുമുണ്ട്.

ആറ് കോച്ചുകളില്‍ നാലെണ്ണത്തില്‍ ലഗേജുകള്‍ റാക്കുകള്‍ ഉണ്ടാകും. രണ്ട് സീറ്റുകള്‍ നീക്കം ചെയ്ത് വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനാണ് പദ്ധതി. ഈ ട്രെയിനിന് 2,008 യാത്രക്കാരെ വഹിക്കാനും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനും സാധിക്കുന്നതാണ്.

English Summary

Bengaluru’s Namma Metro Blue Line is nearing completion, with the Silk Board-KR Pura stretch expected to open soon. The project is a major step towards improving connectivity to Kempegowda International Airport and easing travel across the city.

Follow Us
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി