Namma Metro: ഓരോ മിനിറ്റിലും ട്രെയിന്‍; നമ്മ മെട്രോ യാത്രക്കാര്‍ക്ക് ആഘോഷക്കാലം

Bengaluru Namma Metro Yellow Line Update: ആര്‍വി റോഡ് മെട്രോ സ്‌റ്റേഷനെ ബൊമ്മസാന്ദ്ര മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന റൂട്ടില്‍ ധാരാളം വ്യാവസായിക സ്ഥാപനങ്ങളിലും ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നു.

Namma Metro: ഓരോ മിനിറ്റിലും ട്രെയിന്‍; നമ്മ മെട്രോ യാത്രക്കാര്‍ക്ക് ആഘോഷക്കാലം

ബെംഗളൂരു നമ്മ മെട്രോ

Published: 

06 Mar 2026 | 11:13 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് ഇത് വലിയ സന്തോഷത്തിന്റെ നാളുകളാണ്. ഫെബ്രുവരി 27 മുതല്‍ സര്‍വീസ് ആരംഭിച്ച പുതിയ ട്രെയിന്‍ വഴി അവരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞിരിക്കുന്നു. മുന്‍പ് തിരക്കേറിയ സമയങ്ങളിലെല്ലാം തന്നെ ഏറെനേരം അവര്‍ക്ക് ട്രെയിനുകള്‍ക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) യെല്ലോ ലൈനിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി എത്തിച്ചതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി.

പത്ത് മിനിറ്റ് ഇടവേളയിലായിരുന്നു മുമ്പ് തിരക്കേറിയ സമയങ്ങളില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ പുതിയ ട്രെയിന്‍ കൂടി വന്നതോടെ അത് 9 മിനിറ്റായി കുറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളില്‍ 18 മിനിറ്റായിരുന്നു ഇടവേള, ഇത് 14 മിനിറ്റിലേക്കും കുറച്ചിട്ടുണ്ട്.

ബെംഗളൂരു മെട്രോയുടെ പ്രധാന റൂട്ടുകളിലൊന്നാണ് യെല്ലോ ലൈന്‍. ഐടി ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ധാരാളം ആളുകള്‍ ഈ പാതയിലൂടെ സഞ്ചരിക്കുന്നു. അതിനാല്‍ തന്നെ ട്രെയിനുകളുടെ ഇടവേള കുറഞ്ഞത് അവര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: Namma Metro: നമ്മ മെട്രോയിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു; ഈ റൂട്ട് യാത്രയ്ക്ക് ടെന്‍ഷന്‍ വേണ്ട

ആര്‍വി റോഡ് മെട്രോ സ്‌റ്റേഷനെ ബൊമ്മസാന്ദ്ര മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ ലൈന്‍ കടന്നുപോകുന്ന റൂട്ടില്‍ ധാരാളം വ്യാവസായിക സ്ഥാപനങ്ങളിലും ഐടി കമ്പനികളും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കൂടുതല്‍ ട്രെയിന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിഎംആര്‍സിഎല്‍.

പുതിയ ട്രെയിന്‍ വന്നെങ്കിലും സര്‍വീസ് സമയത്തില്‍ മാറ്റമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യത്തെയും അവസാനത്തെയും മെട്രോ ട്രെയിനുകളുടെ സമയക്രമം പതിവുപോലെ തുടരും. നഗരത്തിലെ വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്ക് കുറയ്ക്കാന്‍ നമ്മ മെട്രോയ്ക്ക് വലിയതോതില്‍ തന്നെ സാധിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ