Bengaluru Tragedy: വീടിനുള്ളില്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പിന്നാലെ 17-ാം നിലയില്‍ നിന്നു എടുത്തുചാടി ഭാര്യ; ബെംഗളൂരുവിനെ നടുക്കി ദമ്പതികളുടെ മരണം

Bengaluru IT Couple Die: ബെംഗളൂരുവില്‍ ടെക്കി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്ത, ഭാര്യ ബിബി ഷാസിയ സിറാജ് എന്നിവരാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച തന്റെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Bengaluru Tragedy: വീടിനുള്ളില്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പിന്നാലെ 17-ാം നിലയില്‍ നിന്നു എടുത്തുചാടി ഭാര്യ; ബെംഗളൂരുവിനെ നടുക്കി ദമ്പതികളുടെ മരണം

ഭാനു ചന്ദർ റെഡ്ഡി കുണ്ടയും ബിബി ഷാസിയ സിറാജും

Edited By: 

Arun Nair | Updated On: 21 Apr 2026 | 01:54 PM

ബെംഗളൂരു: ടെക്കി ദമ്പതികളെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സിദ്ധിപേട്ട് സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച കൊത്തനൂർ പ്രദേശത്തെ തന്റെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ബിബി ഷാസിയ സിറാജ് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍, മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ ആവര്‍ത്തിച്ച് മുട്ടിയിട്ടും ഭര്‍ത്താവ് പ്രതികരിക്കാത്തതോടെ, ഇവര്‍ സമീപവാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് ഭാനു ചന്ദറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഇതിന് പിന്നാലെ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് ചാടി ഷാസിയയും ജീവനൊടുക്കി. ഇരുവരുടെയും കുടുംബാംഗങ്ങള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് രണ്ട് കേസുകളെടുത്തു.

Also Read: Bihar Temple Stamped: ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

അന്വേഷണവുമായി പൊലീസ്‌

സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പൊലീസിന് ലഭിച്ച സൂചന. ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. ഭാനു ചന്ദർ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. വിദേശത്തായിരുന്നു ഭാനു ചന്ദര്‍ ജോലി ചെയ്തിരുന്നത്. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2025-ല്‍ ഇന്ത്യയിലേക്ക് മടങ്ങി. ഇരുവരുടെയും മരണത്തിന്റെ ഞെട്ടലിലാണ് ബെംഗളൂരു.

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056 )

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്