Silk Board Flyover: ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകും! സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കുന്നു

Silk Board Flyover Opens Fully in Bengaluru Relief Now New Traffic Risk: ബെംഗളൂരുവിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവറാണ് സില്‍ക്ക് ബോര്‍ഡ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടിയായിരുന്നു സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കറിന്റേത്. പൂര്‍ണമായി പാത തുറക്കുന്നതോടെ വാഹനങ്ങള്‍ക്ക് അതിവേഗം കടന്നുപോകാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Silk Board Flyover: ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോകും! സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കുന്നു

പ്രതീകാത്മക ചിത്രം

Published: 

12 Apr 2026 | 11:39 AM

ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണ് സില്‍ക്ക് ബോര്‍ഡ്. ഇപ്പോഴിതാ സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ തുറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. ബെംഗളൂരുവിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവറാണ് സില്‍ക്ക് ബോര്‍ഡ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടിയായിരുന്നു സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കറിന്റേത്. പൂര്‍ണമായി പാത തുറക്കുന്നതോടെ വാഹനങ്ങള്‍ക്ക് അതിവേഗം കടന്നുപോകാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

സില്‍ക്ക് ബോര്‍ഡ് ഫ്‌ളൈഓവര്‍

താഴത്തെ നിലയിലൂടെ വാഹനങ്ങളും മുകളിലെ നിലയിലൂടെയും മെട്രോയും കടന്നുപോകാനാണ് സില്‍ക്ക് ബോര്‍ഡ് ഡബിള്‍ ഡെക്കര്‍ ഫ്‌ളൈഓവര്‍ നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 3 മുതല്‍ 5 കിലോമീറ്റര്‍ വരെ നീളമാണ് പാതയ്ക്കുള്ളത്. ഇതുവഴി കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ക്ക് എച്ച്എസ്ആര്‍ ലേഔട്ട് മുതല്‍ രാഗിഗുഡ വരെ സിഗ്നല്‍ ഒഴിവാക്കി യാത്ര ചെയ്യാനാകും.

ഫ്‌ളൈഓവറിന്റെ ഒരുഭാഗം ഇതിനോടകം തുറന്നിട്ടുണ്ട്. മുഴുവനായി തുറക്കുന്നതോടെ ബിടിഎം ലേഔട്ട്, ജയനഗര്‍, ജെപി നഗര്‍, ബനാശങ്കരി മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

Also Read: Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഇനി പറന്നുപോകാം; വന്ദേ ഭാരത് സ്ലീപ്പര്‍ എത്തി മക്കളേ

ട്രാഫിക് ബ്ലോക്കുണ്ടാകുമോ?

ട്രാഫിക് ബ്ലോക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡബിള്‍ ഡെക്കര്‍ പാത ഒരുക്കിയിരിക്കുന്നത്. നിലവില്‍ സില്‍ക്ക് ബോര്‍ഡില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് 80 ശതമാനം വരെ ഇതുവഴി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ വാഹനങ്ങള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നത് ചിലപ്പോള്‍ സാഹചര്യം മോശമാക്കിയേക്കാം.

മാത്രമല്ല, ഫ്‌ളൈഓവര്‍ തുറക്കുന്നതോടെ സില്‍ക്ക് ബോര്‍ഡ് ജങ്ഷനിലെ തിരക്ക് കുറയുമെങ്കിലും രാഗുഗുഡ, മറെനഹള്ളി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്.

Follow Us
Related Stories
മണ്ണുകാക്കാൻ ‘കാവേരി കോളിംഗ്’: 13.4 കോടി മരങ്ങളുമായി കൃഷിഭൂമിയിൽ ഹരിതവിപ്ലവം
RCB vs GT IPL 2026 Final: ഐപിഎല്‍ ഫൈനല്‍ കാണാന്‍ നമ്മ മെട്രോയില്‍ സൗജന്യയാത്ര; ക്രിക്കറ്റ് പ്രേമികള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Chennai – Bangalore Train Cancelled: ചെന്നൈ-ബെംഗളൂരു യാത്രക്കാർക്ക് തിരിച്ചടി; ഒരു മാസത്തേക്ക് ട്രെയിനില്ല!
Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ
Vijayapura Murder: സ്വത്ത് തര്‍ക്കം മൂര്‍ച്ഛിച്ചു; വിജയപുരയില്‍ ആറ് പേരെ വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി
LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു