AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഇനി പറന്നുപോകാം; വന്ദേ ഭാരത് സ്ലീപ്പര്‍ എത്തി മക്കളേ

Bengaluru Mumbai Vande Bharat Sleeper Train Update: ബെംഗളൂരു സെന്‍ട്രല്‍ എംപി പിവി മോഹന്‍ റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍സിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിന് അംഗീകാരം നല്‍കിയാണ് മന്ത്രിയുടെ പ്രഖ്യാപനം.

Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഇനി പറന്നുപോകാം; വന്ദേ ഭാരത് സ്ലീപ്പര്‍ എത്തി മക്കളേ
വന്ദേ ഭാരത് സ്ലീപ്പര്‍Image Credit source: PTI
Shiji M K
Shiji M K | Published: 12 Apr 2026 | 06:23 AM

ബെംഗളൂരു: മുംബൈ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പറിന് ശേഷം മറ്റൊരു സര്‍വീസ് പ്രഖ്യാപനം കൂടി നടത്തി റെയില്‍വേ. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇരുനഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ബെംഗളൂരു സെന്‍ട്രല്‍ എംപി പിവി മോഹന്‍ റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍സിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിന് അംഗീകാരം നല്‍കിയാണ് മന്ത്രിയുടെ പ്രഖ്യാപനം. കെഎസ്ആര്‍ ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജിനും ഇടയില്‍ പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരു-മുംബൈ ട്രെയിന്‍

രണ്ട് സ്ലീപ്പര്‍ ട്രെയിനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്താനാണ് സാധ്യതയെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഒന്ന് മുംബൈയില്‍ നിന്നും മറ്റൊരു ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നതായിരിക്കും. നിലവില്‍ ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയില്‍ പ്രതിദിനം സര്‍വീസ് നടത്തുന്ന ഒരേയൊരു ട്രെയിന്‍ ഉദ്യോന്‍ എക്‌സ്പ്രസ് ആണ്. ഗുണ്ടക്കല്‍, കലബുറഗി വഴി ഓടുന്ന ഈ ട്രെയിന്‍ 1,136 കിലോമീറ്റര്‍ സഞ്ചരിക്കും.

ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയില്‍ ട്രെയിനിന് 23 മണിക്കൂര്‍ 35 മിനിറ്റും, മടക്കയാത്രയ്ക്ക് 21 മണിക്കൂര്‍ 50 മിനിറ്റുമാണ് വേണ്ടിവരുന്നത്. ഇതിന് പുറമെ TT-SMVB പ്രതിവാര പ്രത്യേക ട്രെയിനും സര്‍വീസ് നടത്തുന്നു. മുംബൈയില്‍ നിന്ന് ബെംഗളൂരു വഴി കടന്നുപോകുന്ന മറ്റ് ട്രെയിനുകള്‍ തിരുവനന്തപുരം എക്‌സ്പ്രസ്, എല്‍ടിടി-കോയമ്പത്തൂര്‍ എക്‌സ്പ്രസ്, ദാദര്‍ പോണ്ടിച്ചേരി എക്‌സ്പ്രസ്, ദാദര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് എന്നിവയാണ്. തിരുവനന്തപുരം എക്‌സ്പ്രസ് ആണ് ഏറ്റവും വേഗതയേറിയത്, 18 മണിക്കൂറും 44 മിനിറ്റും മാത്രമാണ് സര്‍വീസിനായി എടുക്കുന്നത്.

Also Read: Peeniya Flyover: പീനിയ വഴി പോകല്ലേ…അതടച്ചു; ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം

മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ എന്ന് യാത്ര തുടങ്ങും?

പുതുതായി പ്രഖ്യാപിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ 2026 ഡിസംബര്‍ 12 ഓടെ പുറത്തിറക്കുമെന്നാണ് വിവരം. എന്നാല്‍ എന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. റൂട്ട്, സ്റ്റോപ്പുകള്‍, സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ റെയില്‍വേ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

 

 

 

Follow Us