Bengaluru Train: ബെംഗളൂരുവിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി; ഈ റൂട്ടിലെ യാത്ര എളുപ്പമാകും

Bengaluru Holi 2026 Special Trains List: ബെംഗളൂരു, കലബുറഗി, ബീദാര്‍, കൊല്‍ക്കത്ത എന്നീ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി അധിക ട്രെയിന്‍ സര്‍വീസുകളും പ്രഖ്യാപിച്ചു. യാത്രക്കാരെ തിക്കുതിരക്കുമില്ലാതെ നാട്ടിലെത്താന്‍ ഈ ട്രെയിനുകള്‍ സഹായിക്കും.

Bengaluru Train: ബെംഗളൂരുവിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി; ഈ റൂട്ടിലെ യാത്ര എളുപ്പമാകും

ട്രെയിന്‍ യാത്ര

Published: 

21 Feb 2026 | 10:55 AM

ബെംഗളൂരു: ഹോളി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവില്‍ നിന്ന് കര്‍ണാടകയുടെ മറ്റുഭാഗങ്ങളിലേക്ക് ധാരാളം ട്രെയിനുകളാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു, കലബുറഗി, ബീദാര്‍, കൊല്‍ക്കത്ത എന്നീ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി അധിക ട്രെയിന്‍ സര്‍വീസുകളും പ്രഖ്യാപിച്ചു. യാത്രക്കാരെ തിക്കുതിരക്കുമില്ലാതെ നാട്ടിലെത്താന്‍ ഈ ട്രെയിനുകള്‍ സഹായിക്കും.

ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിനുകള്‍

ട്രെയിന്‍ നമ്പര്‍ 06539 എസ്എംവിടി ബെംഗളൂരു-ബീദാര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തുന്നതാണ്. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ ട്രെയിനിന്റെ സര്‍വീസ്.

ശനി, തിങ്കള്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 06540 ബീദാര്‍-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 30 വരെയും യാത്ര നടത്തും.

എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തുന്ന ബെംഗളൂരു കന്റോണ്‍മെന്റ്-കാലാപൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06207) മാര്‍ച്ച് 28 വരെയായിരിക്കും ഉണ്ടാകുക.

കലബുറഗി-ബെംഗളൂരു കന്റോണ്‍മെന്റ് വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06208) മാര്‍ച്ച് 29 വരെ എല്ലാ ഞായറാഴ്ചകളിലും ഓടും.

വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന സാന്ദ്രഗാച്ചി-യെലഹങ്ക വീക്ക്‌ലി എക്‌സ്പ്രസ് (02843)ട്രെയിനും മാര്‍ച്ച് 26 വരെയുണ്ടാകും.

Also Read: Bengaluru Vande Bharat: 13 മണിക്കൂറില്‍ യാത്ര തീരും; ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് വന്ദേഭാരത്

യെലഹങ്ക-സാന്ദ്രഗാച്ചി വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ നമ്പര്‍ 02864 ശനിയാഴ്ചകളില്‍ മാര്‍ച്ച് 28 വരെ സര്‍വീസ് നടത്തും.

ട്രെയിന്‍ നമ്പര്‍ 06565 എസ്എംവിടി ബെംഗളൂരു-മാള്‍ഡ ടൗണ്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ ഫെബ്രുവരി 22, മാര്‍ച്ച് 1, മാര്‍ച്ച് 8 എന്നീ തീയതികളില്‍ രാത്രി 11.40ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും.

മാള്‍ഡ ടൗണ്‍-എസ്എംവിടി ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06566) ഫെബ്രുവരി 25, മാര്‍ച്ച് 4, മാര്‍ച്ച് 11 തീയതികളില്‍ വൈകീട്ട് 4 മണിക്ക് മാള്‍ഡയില്‍ നിന്ന് യാത്ര തിരിക്കും.

Loading...
Unable to load recommendations.
Follow Us
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ