AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Chennai Corridor: ബെംഗളൂരു മുതല്‍ ചെന്നൈ വരെ 1 മണിക്കൂര്‍ 13 മിനിറ്റ് യാത്ര; പുതിയ ഇടനാഴിക്ക് അംഗീകാരം

Big Boost for Bengaluru-Chennai Travel New Corridor Cleared for 73-Minute Journey: 306 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ ഇടനാഴിയാണ് ഈ രണ്ട് നഗരങ്ങള്‍ക്കും ഇടയില്‍ വരാന്‍ പോകുന്നത്. പദ്ധതിയുടെ അന്തിമ സര്‍വ്വേ നടത്തുന്നതിന് അംഗീകാരം ലഭിച്ചു. വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഭൂഗര്‍ഭ സ്റ്റേഷനുകളോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

Bengaluru-Chennai Corridor: ബെംഗളൂരു മുതല്‍ ചെന്നൈ വരെ 1 മണിക്കൂര്‍ 13 മിനിറ്റ് യാത്ര; പുതിയ ഇടനാഴിക്ക് അംഗീകാരം
പ്രതീകാത്മക ചിത്രം Image Credit source: Johner Images/Getty Images
Shiji M K
Shiji M K | Published: 14 Jul 2026 | 12:26 PM

ബെംഗളൂരുവില്‍ നിന്നും ചെന്നൈയ്ക്കുള്ള യാത്രകള്‍ ഇനിയൊരിക്കലും വിരസമായിരിക്കില്ല, യാത്രക്കാരെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി 306 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ ഇടനാഴിയാണ് ഈ രണ്ട് നഗരങ്ങള്‍ക്കും ഇടയില്‍ വരാന്‍ പോകുന്നത്. പദ്ധതിയുടെ അന്തിമ സര്‍വ്വേ നടത്തുന്നതിന് അംഗീകാരം ലഭിച്ചു. വൈകാതെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ഭൂഗര്‍ഭ സ്റ്റേഷനുകളോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍

ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് നീളുന്ന അതിവേഗ റേയില്‍ പാത ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള ദൂരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. പദ്ധതിയുടെ ഭാഗമായി കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറമെ ആന്ധ്രാപ്രദേശിലും റെയിലുണ്ടാകും, ഇവിടങ്ങളിലെല്ലാം ഒന്നില്‍ കൂടുതല്‍ ഭൂഗര്‍ഭ സ്‌റ്റേഷനുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

രണ്ട് മെട്രോ നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കാന്‍ പോകുന്ന നിര്‍ദിഷ്ട പാതയ്ക്ക് 306 കിലോമീറ്റര്‍ നീളമുണ്ടാകും. പദ്ധതിയുടെ റൂട്ട് ഉടന്‍ തന്നെ പുറത്തുവിടാനാണ് സാധ്യത. 350 കിലോമീറ്റര്‍ ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ പരമാവധി വേഗത. 250 കിലോമീറ്റര്‍ ശരാശരി വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

യാത്രാ സമയം കുറയും

ഏകദേശം 1 മണിക്കൂര്‍ 13 മിനിറ്റ് വരെയാണ് നിര്‍ദിഷ്ട ട്രെയിന്‍ യാത്രാ സമയം കുറയ്ക്കാന്‍ പോകുന്നത്. നിലവില്‍ എട്ട് മണിക്കൂറിന് മുകളിലാണ് യാത്രയ്ക്കായി വേണ്ടിവരുന്നത്. അതിവേഗ റെയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാര്‍ക്ക് അധിക സമയം ട്രെയിനുകള്‍ക്കായി കാത്തിരിക്കേണ്ടതായി വരില്ല.

Also Read: Bengaluru MEMU: ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14 മുതല്‍ മെമു ട്രെയിന്‍ സര്‍വീസ്; ഈ റൂട്ടിലെ യാത്ര ഈസി

എല്ലായിടത്തും ഭൂഗര്‍ഭ സ്‌റ്റേഷനുകള്‍

ഭൂഗര്‍ഭ പാതകളും അതിന് പുറമെ ഉയര്‍ന്ന പാതകളും നിര്‍മ്മിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ചെന്നൈ നഗരത്തിനുള്ളില്‍ ഏകദേശം 2.5 കിലോമീറ്റര്‍, ആന്ധ്രാപ്രദേശിലെ മൊഗിലി ഘട്ട് മേഖലയില്‍ 11.5 കിലോമീറ്റര്‍, ബെംഗളൂരുവിനുള്ളില്‍ ഏകദേശം 12 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഭൂഗര്‍ഭ പാതകളുള്ളത്.

ബൈയപ്പനഹള്ളി മുതല്‍ വൈറ്റ്ഫീല്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ ഭൂഗര്‍ഭ പാതയായിരിക്കും എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് ഭൂഗര്‍ഭ പാത തന്നെയാണ് നല്ലതെന്ന വിലയിരുത്തലിലാണ് അധികൃതര്‍. പരമ്പരാഗത പാതകള്‍ ഉപയോഗിക്കുന്നത് ഏറെ നേരം വാഹനങ്ങള്‍ പിടിച്ചിടുന്നതിന് വഴിയൊരുക്കും, ഇത് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയേക്കും.

മൈസൂരുവിലേക്ക് നീളും

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ചെന്നൈ മുതല്‍ ബെംഗളൂരു വരെ മാത്രമേ അതിവേഗ റെയില്‍പാത ഉണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് പാത നീട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയ്ക്ക് പുറമെ എത്തുന്ന അതിവേഗ റെയില്‍ പദ്ധതി യാത്രാ സമയം ഇനിയും കുറയ്ക്കാന്‍ സഹായിക്കും. ബെംഗളൂരു-ചെന്നൈ ഉള്‍പ്പെടെ ഏഴ് അതിവേഗ റെയില്‍പാതകളാണ് രാജ്യത്ത് വരാന്‍ പോകുന്നത്. ആദ്യ ട്രെയിന്‍ സര്‍വീസ് 2027 ഓഗസ്റ്റ് 15ന് ആരംഭിക്കും.

English Summary

A new transport corridor connecting Bengaluru and Chennai has received approval, with the aim of reducing travel time to just 1 hour and 13 minutes. The project is expected to improve connectivity, boost economic activity and make travel between the two cities significantly faster.

Follow Us