AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru MEMU: ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14 മുതല്‍ മെമു ട്രെയിന്‍ സര്‍വീസ്; ഈ റൂട്ടിലെ യാത്ര ഈസി

Yelahanka to Arsikere MEMU Service Launches July 14: Everything You Need to Know: നാഷണല്‍ ഹൈ സ്പീഡ് റെയില്‍ രണ്ട് മെട്രോ നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഏകദേശം 1 മണിക്കൂര്‍ 13 മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെയാകുമെന്നാണ് വിവരം.

Bengaluru MEMU: ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14 മുതല്‍ മെമു ട്രെയിന്‍ സര്‍വീസ്; ഈ റൂട്ടിലെ യാത്ര ഈസി
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 13 Jul 2026 | 10:14 AM

ബെംഗളൂരു: ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ജൂലൈ 14 മുതല്‍ യെലഹങ്കയ്ക്കും അര്‍സികരെയ്ക്കും ഇടയില്‍ മെമു ട്രെയിന്‍ സര്‍വീസ് നടത്തും. ഈ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. ഈ റൂട്ടില്‍ യാത്ര നടത്തുന്ന നിരവധിയാളുകള്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ഗുണം ചെയ്യും.

യെലഹങ്ക-അര്‍സികെരെ മെമു ട്രെയിന്‍

ട്രെയിന്‍ നമ്പര്‍ 66505 യെലഹങ്ക-അര്‍സികെരെ മെമു സര്‍വീസ് രാവിലെ 6.45ന് യെലഹങ്കയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. രാവിലെ 11 മണിക്ക് അര്‍സികെരെയില്‍ ട്രെയിന്‍ എത്തിച്ചേരുന്നതാണ്. ട്രെയിന്‍ നമ്പര്‍ 66506 ന്റെ മടക്കയാത്ര അര്‍സികെരെ-യെലഹങ്ക മെമു ഉച്ചയ്ക്ക് 2.10ന് അര്‍സികെരെയില്‍ നിന്ന് യാത്ര പുറപ്പെടും. വൈകിട്ട് 7.15ന് യെലഹങ്കയില്‍ ട്രെയിന്‍ എത്തുന്നതാണ്.

എട്ട് കോച്ചുകളാണ് ഈ മെമു ട്രെയിനിന് ഉണ്ടായിരിക്കുക. ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ സര്‍വീസ് നടത്തുന്നതാണ്, ഞായറാഴ്ച സര്‍വീസ് ഉണ്ടാകില്ല.

എവിടെയെല്ലാം സ്‌റ്റോപ്പുകളുണ്ടാകും?

കൊടിഗെഹള്ളി, യശ്വന്ത്പൂര്‍, ചിക്കബാനവര്‍, ഗൊല്ലഹള്ളി, ഭൈരനായകനഹള്ളി, ഡോഡ്‌ബെലെ, മുദ്ദലിംഗനഹള്ളി, നിദ്വന്ദ, ഡോബ്‌സ്‌പേട്ട്, ഹിരേഹള്ളി, ക്യാത്സാന്ദ്ര, തുംകുരു, ഹെഗ്ഗെരെ ഹാള്‍ട്ട്, മല്ലസാന്ദ്ര, ഗുബ്ബി, നിട്ടൂര്‍, സാംദ്രാസന്‍ അര്‍പെഗല്‍ റോഡ്, അമ്മസാന്ദ്ര അര്‍പെഗല്‍, ബി, ബനശങ്കരി ഹാള്‍ട്ട്, തിപ്ത്പൂര്‍, ശ്രീ ശാരദ നഗര്‍, ഹൊന്നവല്ലി റോഡ്, ആദിഹള്ളി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്.

യെലഹങ്ക, യശ്വന്ത്പൂര്‍, തുമകൂരു, തിപ്ത്പൂര്‍, അര്‍സികെരെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് വലിയ നേട്ടമാകും എന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

Also Read: Chennai Metro: മെട്രോ നിർമാണം; ഈ റോഡ് ഒരു വർഷത്തേക്ക് അടച്ചിടും, യാത്രക്കാർ ശ്രദ്ധിക്കുക!

ചെന്നൈ-ബെംഗളൂരു അതിവേഗ റെയില്‍

ബൈയപ്പനഹള്ളിയിലും വൈറ്റ്ഫീല്‍ഡിലും ഭൂഗര്‍ഭ ഹബ്ബുകള്‍ ഉള്‍പ്പെടെയുള്ള 306 കിലോമീറ്റര്‍ ഇടനാഴി നിര്‍മാണത്തിനായുള്ള സര്‍വ്വേയ്ക്ക് അന്തിമ അംഗീകാരം ലഭിച്ചു. നിര്‍ദ്ദിഷ്ട ബെംഗളൂരു-ചെന്നൈ അതിവേഗ റെയില്‍ ഇടനാഴിയുടെ ഭാഗമായി നഗരത്തിനുള്ളില്‍ രണ്ട് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉണ്ടാകും. ബൈയപ്പനഹള്ളിയും വൈറ്റ്ഫീല്‍ഡും പ്രധാന മേഖലയായി മാറുമെന്നും വൃത്തങ്ങള്‍ പറയുന്നു.

നാഷണല്‍ ഹൈ സ്പീഡ് റെയില്‍ രണ്ട് മെട്രോ നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. ഏകദേശം 1 മണിക്കൂര്‍ 13 മിനിറ്റ് കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെയാകുമെന്നാണ് വിവരം.

തുരങ്ക ഭാഗങ്ങള്‍ക്ക് പുറമെ, ശേഷിക്കുന്ന ഇടനാഴി ഉയര്‍ത്തി നിര്‍മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ചെന്നൈ നഗരത്തിനുള്ളില്‍ ഏകദേശം 2.5 കിലോമീറ്ററും ആന്ധ്രാപ്രദേശിലെ മൊഗിലി ഘട്ട് ഭാഗത്തിലൂടെ 11.5 കിലോമീറ്ററും ബെംഗളൂരുവിനുള്ളില്‍ ഏകദേശം 12 കിലോമീറ്ററുമാണ് ഭൂഗര്‍ഭ പാത തീരുമാനിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ ചെന്നൈ-ബെംഗളൂരു പാതയിലാണ് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ പദ്ധതി മൈസൂരുവിലേക്കും നീട്ടും.

English Summary

South Western Railway will launch a new MEMU train service between Yelahanka and Arsikere from July 14. The train is expected to improve daily connectivity for commuters across several towns in Karnataka. Here are the complete route details, station stops, travel time and schedule.

Follow Us