Bengaluru Woman Dies: ‘ഭർത്താവ് തുടയില്‍ എന്തോ കുത്തിവച്ചു’; പരിശോധനയിൽ മെർക്കുറിയുടെ സാന്നിധ്യം; ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Bengaluru Mercury Poisoning Death: പിറ്റേദിവസം വൈകീട്ട് ബോധം വന്നപ്പോൾ വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.

Bengaluru Woman Dies: ഭർത്താവ് തുടയില്‍ എന്തോ കുത്തിവച്ചു; പരിശോധനയിൽ മെർക്കുറിയുടെ സാന്നിധ്യം; ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

Bengaluru Woman Dies

Updated On: 

26 Nov 2025 | 12:11 PM

ബെംഗളൂരു: ഭർത്താവ് ശരീരത്തിൽ മെർക്കുറി കുത്തിവച്ചെന്ന ആരോപിച്ച യുവതി മരിച്ചു. ബെംഗളൂരു അത്തിബെല്ലെ സ്വദേശിനിയായ വിദ്യയാണ് മരിച്ചത്. കഴിഞ്ഞ ഒൻപത് മാസമായി വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിനു മുൻപ് യുവതി ഭർത്താവിനെതിരെ പോലീസിൽ മൊഴി നൽകുകയായിരുന്നു.

വിദ്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ബസവരാജിനെതിരെ ആട്ടിബലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസവരാജു തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇരുവർക്കും നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് ബാസവരാജു തന്റെ ശരീരത്തില്‍ എന്തോ കുത്തിവെച്ചെന്നായിരുന്നു വിദ്യയുടെ മൊഴി. പിന്നാലെ താൻ ബോധരഹിതയായി. പിറ്റേദിവസം വൈകീട്ട് ബോധം വന്നപ്പോൾ വലതുതുടയില്‍ ശക്തമായ വേദന അനുഭവപ്പെട്ടെന്നും ഇവിടെയാണ് ഭര്‍ത്താവ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നുമായിരുന്നു വിദ്യയുടെ മൊഴി.

Also Read:ബെംഗളൂരുവിലെ എടിഎം വാൻ കവർച്ചയിൽ 9 പേർ അറസ്റ്റിൽ; 7.1 കോടി രൂപ പിടിച്ചെടുത്തു

മാർച്ച് ഏഴിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദ്യയെ അത്തിബെല്ലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഓക്‌സ്‌ഫോര്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് വിദ്യയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു.

ഇതിനിടെയിലാണ് വിദ്യയുടെ മൊഴി പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ ഭര്‍ത്താവിനെതിരേയുള്ള ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട ആരോപണവും യുവതി ഉന്നയിച്ചതിനാല്‍ ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്