AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru ATM Van Heist: ബെംഗളൂരുവിലെ എടിഎം വാൻ കവർച്ചയിൽ 9 പേർ അറസ്റ്റിൽ; 7.1 കോടി രൂപ പിടിച്ചെടുത്തു

9 Arrested In ATM Van Heist: ബെംഗളൂരുവിലെ എടിഎം വാൻ കവർച്ച നടത്തി ഏഴ് കോടി രൂപയിലധികം തട്ടിയ കേസിൽ 9 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് 98.6 ശതമാനം തുകയും പിടിച്ചെടുത്തു.

Bengaluru ATM Van Heist: ബെംഗളൂരുവിലെ എടിഎം വാൻ കവർച്ചയിൽ 9 പേർ അറസ്റ്റിൽ; 7.1 കോടി രൂപ പിടിച്ചെടുത്തു
ബെംഗളൂരു എടിഎം വാൻ കവർച്ചImage Credit source: Social Media
abdul-basith
Abdul Basith | Published: 25 Nov 2025 19:46 PM

ബെംഗളൂരുവിലെ എടിഎം വാൻ കവർച്ചയിൽ 9 പേർ അറസ്റ്റിൽ. ഒരു പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 7.1 കോടി രൂപയും പിടിച്ചെടുത്തു. 7.11 കോടി രൂപയാണ് ഈ മാസം 19ന് എടിഎം വാനിൽ നിന്ന് കൊള്ളയടിച്ചത്. ഇതിൽ നിന്ന് 98.6 ശതമാനത്തോളം തുകയും പിടിച്ചെടുത്തു എന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.

സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് സീമന്ത് കുമാർ സിംഗ് പറഞ്ഞു. ഇവരിൽ നിന്ന് ബാക്കി പണം കൂടി കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ പ്ലാനിങോടെ നടത്തിയ കവർച്ചയാണ് ഇത്. എന്നാൽ, തെളിവ് ഇല്ലാതാക്കാൻ അവർക്ക് സാധിച്ചില്ല. ഇവരിൽ മൂന്ന് പേരിൽ കവർച്ചയ്ക്ക് ശേഷം ഹൈദരാബാദിലേക്ക് ഒരു ടാക്സി വിളിച്ചിരുന്നു. കാബ് ഡ്രൈവറുടെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇവർ മറ്റുള്ളവരുമായി ബന്ധപ്പെട്ടത്. ഈ മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

Also Read: Cyclone Senyar: സെൻയാർ ചുഴലിക്കാറ്റെത്തുന്നു; തമിഴ്‌നാട്ടിൽ കനത്ത മഴ, കേരളത്തിലും ജാഗ്രതാ നിർദേശം

രാകേഷ്, നവീൻ, നെൽസൺ എന്നിവരാണ് ടാക്സി ഡ്രൈവറുടെയും വഴിയരികിലെ കടക്കാരുടെയും മൊബൈൽ ഉപയോഗിച്ച് കുടുംബവുമായി സംസാരിച്ചത്. കവർച്ച ആസൂത്രണം ചെയ്ത രവിയുടെ സഹോദരനായിരുന്നു രാകേഷ്. സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിന് വെല്ലുവിളിയായിരുന്നു. പിന്നീട് ടാക്സി ഡ്രൈവറിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്വകാര്യ വാഹനങ്ങളിൽ പോലീസ് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു. ലോഡ്ജിലെത്തിയപ്പോൾ ഇവർ ചെക്കൗട്ട് ചെയ്തു.

തുടർന്ന് വിവിധ ടീമുകളായി തിരിഞ്ഞ പോലീസ് ഹൈദരാബാദിലെ നാമ്പള്ളി മെട്രോ സ്റ്റേഷനിൽ വച്ച് ഇവരെ പിടികൂടി. ഇവരിൽ നിന്ന് 54.7 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഇവരിലൂടെ പോലീസ് മറ്റുള്ളവരിലേക്കെത്തി.