Bengaluru highway Update: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം… ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും

Bengaluru's new toll-free 10-lane highway : ആകെ 10 വരികളുള്ള ഈ അത്യാധുനിക പാതയിൽ മികച്ച യാത്രാസൗകര്യങ്ങളാണ് ബിഡിഎ ഒരുക്കിയിരിക്കുന്നത്. 6 വരികളുള്ള പ്രധാന ഹൈവേയും ഇരുവശങ്ങളിലുമായി 2 വരികൾ വീതമുള്ള (ആകെ 4 വരി) സർവീസ് റോഡുകളും ഉൾപ്പെടെയാണ് 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിന് പുറമെ 1.4 മീറ്റർ വീതിയുള്ള പ്രത്യേക സൈക്കിൾ ട്രാക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

Bengaluru highway Update: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം... ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും

പ്രതീകാത്മക ചിത്രം

Published: 

11 Jun 2026 | 09:16 PM

ബെംഗളൂരു: ഐടി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവ് ആശ്വാസമേകിക്കൊണ്ട് മാഗഡി – മൈസൂരു റോഡുകളെ ബന്ധിപ്പിക്കുന്ന പുതിയ പത്തുവരിപ്പാത അടുത്ത മാസം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ബെംഗളൂരു ഡെവലപ്മെന്റ് അതോരിറ്റി (BDA) ചല്ലഘട്ട നാടപ്രഭു കെംപഗൗഡ ലേഔട്ടിലൂടെ നിർമിച്ച ഈ പാത യാഥാർത്ഥ്യമാകുന്നതോടെ പടിഞ്ഞാറൻ ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് നൈസ് റോഡിന് (NICE Road) പകരമായി ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു ബദൽ മാർഗ്ഗമായി ഇത് മാറും.

നിലവിൽ ഈ റൂട്ടിലെ യാത്രാസമയം ഒന്നര മണിക്കൂറാണെങ്കിൽ പുതിയ പാത വരുന്നതോടെ അത് വെറും 15 മിനിറ്റായി കുറയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. യാത്രക്കാർക്ക് ടോൾ നൽകാതെ തന്നെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലേക്ക് കുരുക്കില്ലാതെ പ്രവേശിക്കാൻ ഈ ബൈപ്പാസ് റോഡിലൂടെ സാധിക്കും.

പാതയുടെ റൂട്ടും സവിശേഷതകളും

ചല്ലഘട്ട മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച് നടപ്രഭു കെമ്പഗൗഡ ലേഔട്ടിലൂടെ കടന്നുപോയി കടബഗേരിയിൽ വെച്ച് ഈ പാത മാഗാഡി റോഡുമായി സംഗമിക്കുന്നു. നീളം ഏകദേശം 10.7 കിലോമീറ്ററാണ്. പാതയിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി നിശ്ചയിച്ചിരിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന ബെംഗളൂരു പെരിഫറൽ റിംഗ് റോഡുമായും ഇൻഡസ്ട്രിയൽ കോറിഡോറുമായും ഈ പാതയെ ബന്ധിപ്പിക്കും.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

നിർമ്മാണ ഘടനയും പ്രത്യേകതകളും

ആകെ 10 വരികളുള്ള ഈ അത്യാധുനിക പാതയിൽ മികച്ച യാത്രാസൗകര്യങ്ങളാണ് ബിഡിഎ ഒരുക്കിയിരിക്കുന്നത്. 6 വരികളുള്ള പ്രധാന ഹൈവേയും ഇരുവശങ്ങളിലുമായി 2 വരികൾ വീതമുള്ള (ആകെ 4 വരി) സർവീസ് റോഡുകളും ഉൾപ്പെടെയാണ് 10 വരിപ്പാത നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തിന് പുറമെ 1.4 മീറ്റർ വീതിയുള്ള പ്രത്യേക സൈക്കിൾ ട്രാക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. യാത്ര സുഗമമാക്കുന്നതിനായി 64 ചെറിയ പാലങ്ങൾ, 3 അടിപ്പാതകൾ, 250 മീറ്റർ നീളമുള്ള ഒരു ടണൽ/അടിപ്പാത എന്നിവ ഈ പാതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹരിതാഭമായ പാത; മിയാവാക്കി വനങ്ങളും ഒരുങ്ങുന്നു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാത കടന്നുപോകുന്ന 4500 ഏക്കർ വിസ്തൃതിയുള്ള കെമ്പഗൗഡ ലേഔട്ടിൽ വലിയ തോതിലുള്ള വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് ബിഡിഎ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 6,000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കും. കൂടാതെ വിവിധ ഘട്ടങ്ങളിലായി ഇവിടെ മിയാവാക്കി വനങ്ങളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഒരു മാസത്തിനുള്ളിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി ഇവയുടെ തുടർസംരക്ഷണം ബിഡിഎ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary

A new 10-lane toll-free highway connecting Magadi Road and Mysuru Road in Bengaluru is set to open next month, providing a major alternative to the NICE Road. Constructed by the Bangalore Development Authority (BDA), the 10.7 km bypass will drastically reduce travel time along this route from 90 minutes to just 15 minutes. The project features dedicated cycle tracks, multiple underpasses, and a massive green initiative involving the planting of 6,000 saplings and Miyawaki forests.

Follow Us
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
കിടപ്പുമുറിയില്‍ ബുദ്ധ പ്രതിമ വെക്കാമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി