Bhavnagar Bride Death: സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് മണിക്കൂറുകൾ മാത്രം, വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ

Bhavnagar Bride Death Before Function: വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളൊക്കെ ഏകദേശം പൂർത്തിയാകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പ്രധാന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുവതിയെ കൊലപ്പെടുത്തിയത്.

Bhavnagar Bride Death: സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് മണിക്കൂറുകൾ മാത്രം, വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ

പ്രതീകാത്മക ചിത്രം

Published: 

16 Nov 2025 | 03:47 PM

അഹമ്മദാബാദ്: വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ. കല്ല്യാണത്തിനുള്ള സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് നാടിനെ സംഭവം നടന്നിരിക്കുന്നത്. സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സജൻ ബറയ്യയെന്ന പ്രതിശ്രുത വരനാണ് യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളൊക്കെ ഏകദേശം പൂർത്തിയാകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പ്രധാന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുവതിയെ കൊലപ്പെടുത്തിയത്.

Also Read: വിവാഹം നടക്കാന്‍ പ്രത്യേക പൂജ; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി സ്ത്രീകള്‍

വിവാഹത്തിന് ധരിക്കേണ്ട സാരിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാരി വാങ്ങാൻ ചെലവിട്ട പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ആ ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. യുവതി മരിച്ചെന്ന് മനസ്സിലാക്കിയ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നതായും പരാതിയുണ്ട്. ഇയാൾക്കെതിരെ അയൽവാസി പോലീസിൽ പരാതിയും നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ