Bihar: ബിഹാറിൽ വ്യാജമദ്യ ദുരന്തം; അഞ്ച് മരണം, 12 പേർ അറസ്റ്റിൽ

Bihar Hooch Tragedy: ബുധനാഴ്ച മുതലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ മൂന്നേ പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. ചമ്പാരൻ ജില്ലയില ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബി​ഹാർ.

Bihar: ബിഹാറിൽ വ്യാജമദ്യ ദുരന്തം; അഞ്ച് മരണം, 12 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

04 Apr 2026 | 10:34 AM

പട്ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം അഞ്ചായി. ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിഷമദ്യം ദുരന്തം ഉണ്ടായത്. മോത്തിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ പ്രദേശങ്ങളിലുണ്ടായ ദുരന്തത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി ചമ്പാരൻ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചമുത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. ഒമ്പത് പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ മൂന്നേ പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. ചമ്പാരൻ ജില്ലയില ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പോലീസ് സൂപ്രണ്ട് സ്വർണ് പ്രഭാത് അറിയിച്ചു.

അതേസമയം, സംഭവത്തിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബി​ഹാർ. സർക്കാരിന്റെ മദ്യനിരോധന നിയമം വെറും പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്