Biriyani: 10 വർഷമായി ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്യുന്ന ഭക്ഷണം ഇതാ
Biryani was India’s most-ordered dish: ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണികളാണ് വിതരണം ചെയ്യുന്നത്. ആകെ ബിരിയാണി ഓർഡറുകളിൽ 5.77 കോടിയും ചിക്കൻ ബിരിയാണിയായിരുന്നു.
ന്യൂഡൽഹി: ബിരിയാണ് ഇഷ്ടമല്ലാത്ത ആരാണ് ഉള്ളത്. ഇതാ ബിരിയാണി ലവ്വേഴ്സിനു ഒരു സന്തോഷ വാർത്ത, തുടർച്ചയായ പത്താം വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവമെന്ന ഖ്യാതി ബിരിയാണിയ്ക്ക്സ്വന്തം. ട്രെൻഡുകൾ മാറിയാലും ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ പ്രണയം മാറ്റമില്ലാതെ തുടരുന്നുവെന്ന് സ്വിഗ്ഗി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൽ മാത്രം ഇന്ത്യക്കാർ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 9.3 കോടി ബിരിയാണികളാണ്. അതായത് ഇന്ത്യയിൽ ഓരോ 3.25 സെക്കൻഡിലും ഒരു ബിരിയാണി വീതം ഓർഡർ ചെയ്യപ്പെടുന്നു. ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണികളാണ് വിതരണം ചെയ്യുന്നത്. ആകെ ബിരിയാണി ഓർഡറുകളിൽ 5.77 കോടിയും ചിക്കൻ ബിരിയാണിയായിരുന്നു.
ബിരിയാണിക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് ബർഗറാണ് ഉള്ളത് അതായത് 4.42 കോടി ഓർഡറുകൾ. മൂന്നാം സ്ഥാനത്ത് പിസ്സയും, തൊട്ടുപിന്നാലെ വെജ് ദോശയും ഇടംപിടിച്ചു. “ഇന്ത്യയിൽ ഭക്ഷണം എന്നത് കേവലം വയർ നിറയ്ക്കാനുള്ള ഒന്നല്ല, അത് നിമിഷങ്ങളുടെയും ഓർമ്മകളുടെയും ആഘോഷമാണ്. 9.3 കോടി ബിരിയാണി എന്നത് വെറുമൊരു സംഖ്യയല്ല, മറിച്ച് ഓരോരുത്തരും തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ആഘോഷിക്കാൻ തിരഞ്ഞെടുത്ത രീതിയെയാണ് അത് കാണിക്കുന്നത്,” എന്ന് സ്വിഗ്ഗി മാർക്കറ്റ് പ്ലേസ് സി.ഇ.ഒ രോഹിത് കപൂർ പറഞ്ഞു.