AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi metro : ഡൽഹി മെട്രോ ഇനി കൂടുതൽ ദൂരത്തിൽ: 12,015 കോടിയുടെ വികസന പദ്ധതി, പുതിയ മാറ്റങ്ങൾ ഇവ

Delhi Metro Expansion: നിലവിൽ ഡൽഹി മെട്രോയുടെ നാലാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ഫേസ് 5എ കൂടി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത ശൃംഖലകളിലൊന്നായി ഡൽഹി മെട്രോ മാറും.

Delhi metro : ഡൽഹി മെട്രോ ഇനി കൂടുതൽ ദൂരത്തിൽ: 12,015 കോടിയുടെ വികസന പദ്ധതി, പുതിയ മാറ്റങ്ങൾ ഇവ
Delhi Metro Red LineImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 25 Dec 2025 | 06:16 AM

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഡൽഹി മെട്രോയുടെ പുതിയ വികസന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി. 12,015 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ‘ഫേസ് 5എ’ പദ്ധതി പ്രകാരം മെട്രോ ശൃംഖലയിലേക്ക് 16 കിലോമീറ്റർ കൂടി പുതുതായി ചേർക്കപ്പെടും. ഈ വിപുലീകരണം പൂർത്തിയാകുന്നതോടെ ഡൽഹി മെട്രോയുടെ ആകെ ദൂരം 400 കിലോമീറ്റർ ആകും.

പുതിയ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന 13 സ്റ്റേഷനുകളിൽ 10 എണ്ണവും ഭൂമിക്കടിയിലാണ് നിർമ്മിക്കുന്നത് എന്നത് ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. പ്രധാനമായും മൂന്ന് പുതിയ ഇടനാഴികളാണ് ഈ ഘട്ടത്തിൽ ഉള്ളത്. പദ്ധതിയിലെ ഏറ്റവും നീളമേറിയ പാതയായ രാമകൃഷ്ണ ആശ്രമം മാർഗ് – ഇന്ദ്രപ്രസ്ഥം. 9.9 കിലോമീറ്റർ ദൂരമുള്ള ഈ ഇടനാഴിയുടെ നിർമാണത്തിനായി മാത്രം 9,570.4 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എയ്‌റോസിറ്റി – എയർപോർട്ട് ടെർമിനൽ-1 വരെയുള്ളതാണ്. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന ഈ 2.3 കിലോമീറ്റർ പാതയ്ക്ക് 1,419.6 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

തുഗ്ലക്കാബാദ് – കാളിന്ദി കുഞ്ച് പാതയുടെ സവിശേഷത തെക്കൻ ഡൽഹിയെയും യമുനാ തീരത്തെയും ബന്ധിപ്പിക്കുന്നു എന്നതാണ്. 3.9 കിലോമീറ്റർ നീളമുള്ള പാതയാണിത്. 1,024.8 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

ലക്ഷ്യം: മലിനീകരണമില്ലാത്ത, ഡൽഹി

 

വായു മലിനീകരണവും ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കും കൊണ്ട് വലയുന്ന ഡൽഹിക്ക് വലിയ ആശ്വാസമാകും ഈ പുതിയ മെട്രോ പാതകൾ. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളെയും ജനനിബിഡമായ താമസമേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി കാർബൺ മലിനീകരണം നിയന്ത്രിക്കാനും പുതിയ മെട്രോ ലൈനുകൾ സഹായിക്കും.

നിലവിൽ ഡൽഹി മെട്രോയുടെ നാലാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെ ഫേസ് 5എ കൂടി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൊതുഗതാഗത ശൃംഖലകളിലൊന്നായി ഡൽഹി മെട്രോ മാറും.