അനിമ ഇന്ത്യ 2026: ‘ബ്ലീച്ച്’ സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ

'അനിമ ടൈംസ് x അനിമ ഇന്ത്യ' (Anime Times x Anime India) സംഘടിപ്പിക്കുന്ന അനിമ മത്സരത്തിൽ 1,500-ലധികം ഇന്ത്യൻ കലാകാരന്മാർ മാറ്റുരയ്ക്കുന്നു. 'ബ്ലീച്ച്' (Bleach) എന്ന പ്രശസ്ത അനിമ പരമ്പരയുടെ സംവിധായകൻ നോറിയുകി ആബെ വിധികർത്താക്കളിൽ ഒരാളാണ്. നവംബർ 14-ന് ഹൈദരാബാദിൽ നടക്കുന്ന 'അനിമ ഇന്ത്യ' പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസുകളും, ജാപ്പനീസ് അനിമ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങളും ലഭിച്ചേക്കാം.

അനിമ ഇന്ത്യ 2026: ബ്ലീച്ച് സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ

Anime India Hyderabad 2026 Contest

Updated On: 

13 Nov 2026 | 06:43 PM

ഇന്ത്യയിലെ ആയിരക്കണക്കിന് അനിമ ആരാധകർക്കിടയിൽ ‘ബ്ലീച്ച്’ (Bleach) എന്ന പരമ്പരയ്ക്ക് വലിയൊരു പങ്കുണ്ട്. ഈ പ്രശസ്തമായ ജാപ്പനീസ് പരമ്പരയുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തി ഇപ്പോൾ ഇന്ത്യയിലേക്ക് വരുകയാണ്. ‘ബ്ലീച്ച്’-ന്റെ സംവിധായകനായ നോറിയുകി ആബെ, 2026 നവംബർ 14-ന് ഹൈദരാബാദിൽ നടക്കുന്ന ‘അനിമ ഇന്ത്യ’ (Anime India) പരിപാടിയിൽ, ഇന്ത്യൻ ക്രിയേറ്റർമാർ ഒരുക്കുന്ന അനിമ ആശയങ്ങൾ വിലയിരുത്തും. ഈ ഇവന്റിലേക്കായി ഇതിനകം 1,500-ലധികം എൻട്രികൾ ലഭിച്ചുകഴിഞ്ഞുട്ട്. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ ലഭിക്കുന്നതിനൊപ്പം, അവരുടെ ആശയങ്ങൾ ജാപ്പനീസ് അനിമകളായി മാറാനുള്ള അവസരവും ലഭിച്ചേക്കാം.

‘അനിമ ടൈംസ്’ (The Anime Times), ‘അനിമ ഇന്ത്യ’ (Anime India) എന്നിവ സംയുക്തമായി നടത്തുന്ന ഈ മത്സരത്തിലേക്ക് കലാകാരന്മാർ, വിദ്യാർത്ഥികൾ, സ്റ്റുഡിയോകൾ, സ്വതന്ത്ര സ്രഷ്ടാക്കൾ എന്നിവരെ ക്ഷണിച്ചിരുന്നു. ഇന്ത്യൻ, ജാപ്പനീസ് സംസ്കാരങ്ങൾ സംയോജിപ്പിക്കുന്ന കഥകൾ വികസിപ്പിക്കാനായിരുന്നു പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശം. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. വർഷങ്ങളായി ജാപ്പനീസ് അനിമകൾ കണ്ട് വളർന്ന, അനിമേഷൻ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക്, ‘ബ്ലീച്ച്’, ‘യു യു ഹകുഷോ’ (Yu Yu Hakusho), ‘ഗ്രേറ്റ് ടീച്ചർ ഒനിസുക’ (Great Teacher Onizuka) തുടങ്ങിയ പ്രശസ്ത പരമ്പരകളുമായി ബന്ധമുള്ള ഒരു സംവിധായകൻ തങ്ങളുടെ സൃഷ്ടികൾ വിലയിരുത്തുന്നത് വലിയൊരു കാര്യമായിട്ടാണ് ക്രിയേറ്റമാർ കരുതുന്നത്.

Also Read: 42.7 ദശലക്ഷം പിക്സൽ ; ഇന്ത്യയിലെ ആദ്യത്തെ എൽഇഡി പ്ലാനറ്റോറിയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ബ്ലീച്ച് ഡയറക്ടർ നൊറിയുകി ആബെ ജാപ്പനീസ് ജൂറിയെ നയിക്കും

സ്റ്റുഡിയോ പിയറോട്ടിൽ നിരവധി പ്രധാന ആനിമേഷൻ പ്രൊഡക്ഷനുകളിൽ പ്രവർത്തിക്കുകയും ബോറൂട്ടോയിൽ ചീഫ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ആബെ, ദി ആനിമേഷൻ ടൈംസ് കമ്പനിയുടെ പ്രസിഡന്റ് ഹിഡിയോ കാറ്റ്സുമാറ്റ, അവെക്സ് പിക്ചേഴ്സിന്റെ നിർമ്മാതാവ് ടോമോഹിക്കോ ഇവാസെ, ഇന്ത്യൻ ടെലിവിഷൻ കോം ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ അനിൽ വാൻവാരി എന്നിവർക്കൊപ്പം ചേരും. രണ്ട് വിഭാഗങ്ങളിൽ നിന്നുള്ള എൻട്രികൾ ജൂറി വിലയിരുത്തും. നവംബർ 14 ശനിയാഴ്ച ഹൈദരാബാദിലെ ആനിമേഷൻ ഇന്ത്യാ പരിപാടിയിലാണ് വിജയികളെ പ്രഖ്യാപിക്കുക.

വിജയിക്കുന്ന ഇന്ത്യൻ ആനിമേഷൻ സ്രഷ്ടാക്കൾക്ക് എന്ത് ലഭിക്കും?

വീഡിയോ വിഭാഗം: അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള ഒരു ആനിമേറ്റഡ് ഷോർട്ട് ഫിലിം ആണ് ക്രിയേറ്റർമാർ സമർപ്പിക്കേണ്ടത്. ഇതിന് ​ഗ്രാൻഡ്പ്രൈസ് ആയി ലഭിക്കുക 10 ലക്ഷം ജാപ്പനീസ് യെൻ ആണ്.

പ്രൊപ്പോസൽ വിഭാഗം: ഒരു സംഗ്രഹവും ദൃശ്യങ്ങളും ഉൾപ്പെടെ 15 പേജുകൾ വരെയുള്ള ഒരു കഥാ ആശയമാണ് മത്സരാർത്ഥികൾ സമർപ്പിക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് വിജയിക്ക് 3 ലക്ഷം ജാപ്പനീസ് യെൻ ലഭിക്കും.

തിരഞ്ഞെടുത്ത ആശയങ്ങൾ കൂടുതൽ ആനിമേഷൻ നിർമ്മാണത്തിനായി പരിഗണിക്കാം.

English Summary

The series Bleach holds a significant place among anime fans in India. The creative force behind this popular Japanese series is now set to visit India. Noriyuki Abe, the director of Bleach, will evaluate anime concepts developed by Indian creators at the ‘Anime India’ event, which will take place in Hyderabad on November 14, 2026.

Loading...
Unable to load recommendations.
Follow Us
Related Stories
LED Dome Planetarium: 42.7 ദശലക്ഷം പിക്സൽ ; ഇന്ത്യയിലെ ആദ്യത്തെ എൽഇഡി പ്ലാനറ്റോറിയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
കർണാടകയ്ക്ക് 15,000 കോടിയുടെ വികസനക്കുതിപ്പ്; പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭിത്തി തുരന്ന് ജ്വല്ലറിയിൽ നിന്ന് 12 കോടിയുടെ സ്വർണ്ണവും ഡയമണ്ടും കവർന്നു; സംഭവം മധ്യപ്രദേശിൽ
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലും കുഞ്ഞുങ്ങളില്ല, വഴക്കിനൊടുവിൽ ഭർത്താവിൻ്റെ ജീവനെടുത്ത് ഭാര്യ
മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം
സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു