AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SMAT 2026: ഇനി സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആവേശം; മത്സരങ്ങള്‍ എവിടെ, എപ്പോള്‍ കാണാം?

Syed Mushtaq Ali Trophy 2026 Live Streaming: സയ്യിദ് മുഷ്താഖ് അലി ട്രോഫി ശനിയാഴ്ച ആരംഭിക്കും. 38 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള 32 ടീമുകള്‍ എലൈറ്റ് ലീഗില്‍ കളിക്കുമ്പോള്‍, ആറു ടീമുകള്‍ പ്ലേറ്റ് ലീഗില്‍ മത്സരിക്കും. മത്സരം എപ്പോള്‍, എവിടെ കാണാമെന്ന് നോക്കാം.

SMAT 2026: ഇനി സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആവേശം; മത്സരങ്ങള്‍ എവിടെ, എപ്പോള്‍ കാണാം?
Syed Mushtaq Ali Trophy Image Credit source: BCCI Domestic Facebook
Jayadevan AM
Jayadevan AM | Published: 13 Nov 2026 | 06:02 PM

ടി20 ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ശനിയാഴ്ച (നവംബര്‍ 14) ആരംഭിക്കും. 38 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള 32 ടീമുകള്‍ എലൈറ്റ് ലീഗില്‍ കളിക്കുമ്പോള്‍, ആറു ടീമുകള്‍ പ്ലേറ്റ് ലീഗില്‍ മത്സരിക്കും. എലൈറ്റ് ടീമിനെ എട്ട് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പികളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് സിയിലാണ് കേരളം. സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെ നേരിടും. വൈകിട്ട് 4.30-നാണ് മത്സരം. മൂന്നാഴ്ചയിലേറെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. ജാര്‍ഖണ്ഡാണ് നിലവിലെ ജേതാക്കള്‍. ഡിസംബര്‍ ആറിനാണ് ഫൈനല്‍.

മത്സരം നടക്കുന്ന ഗ്രൗണ്ടുകള്‍

  • മുംബൈയിലെ വാംഖഡെ സ്റ്റേഡിയം
  • മുംബൈ ബി.കെ.സി-യിലെ എം.സി.എ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി
  • കൊൽക്കത്ത ഈഡൻ ഗാർഡൻസ്
  • കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്
  • മൊഹാലി ഐ.എസ്. ബിന്ദ്ര പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം
  • മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ന്യൂ ചണ്ഡീഗഡ്
  • ഇൻഡോർ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം
  • ഇൻഡോർ ഡാലി കോളേജ് ഗ്രൗണ്ട്
  • സോവിമ നാഗാലാൻഡ് ക്രിക്കറ്റ് സ്റ്റേഡിയം

ടൂര്‍ണമെന്റിലെ ഗ്രൂപ്പുകള്‍

എലൈറ്റ് ഗ്രൂപ്പ് എ എലൈറ്റ് ഗ്രൂപ്പ് ബി എലൈറ്റ് ഗ്രൂപ്പ് സി എലൈറ്റ് ഗ്രൂപ്പ് ഡി പ്ലേറ്റ്
ബറോഡ തമിഴ്‌നാട് കേരളം ഛത്തീസ്ഗഡ് അരുണാചൽ പ്രദേശ്
ബംഗാൾ ബീഹാർ ആന്ധ്ര ഗോവ മണിപ്പൂർ
ചണ്ഡീഗഡ് ഡൽഹി അസം ഗുജറാത്ത് മേഘാലയ
ജാർഖണ്ഡ് ഹരിയാന ഹിമാചൽ പ്രദേശ് ഹൈദരാബാദ് നാഗാലാൻഡ്
കർണാടക ജമ്മു & കാശ്മീർ മധ്യപ്രദേശ് മുംബൈ സര്‍വീസസ്‌
മിസോറാം പഞ്ചാബ് മഹാരാഷ്ട്ര ഒഡീഷ സിക്കിം
രാജസ്ഥാൻ റെയിൽവേസ് പുതുച്ചേരി ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ് സൗരാഷ്ട്ര ത്രിപുര വിദർഭ

Also Read: Sanju Samson: ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടന്‍’; സഞ്ജുവിനെക്കുറിച്ച് രോഹിത്; വീഡിയോ വൈറല്‍

സൂപ്പര്‍ ലീഗ്, ഫൈനല്‍ ഷെഡ്യൂള്‍

  1. നവംബര്‍ 30, ഡിസംബര്‍ രണ്ട്, ഡിസംബര്‍ നാല് തീയതികളില്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കും
  2. ഡിസംബര്‍ ആറിന് വൈകുന്നേരം 4.30-നാണ് ഫൈനല്‍ പോരാട്ടം

മത്സരം എവിടെ കാണാം?

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2026-ന്റെ തത്സമയ സംപ്രേക്ഷണം ജിയോഹോട്ട്സ്റ്റാർ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും കാണാം. എന്നാല്‍ ഒരു ദിവസം നിരവധി മത്സരങ്ങള്‍ നടക്കുന്നതിനാല്‍ എല്ലാ പോരാട്ടങ്ങളും സംപ്രേക്ഷണം ചെയ്യുമോയെന്ന് വ്യക്തമല്ല. തിരഞ്ഞെടുത്ത ചില മത്സരങ്ങള്‍ മാത്രം സംപ്രേക്ഷണം ചെയ്യാനാണ് സാധ്യത.

English Summary

The Syed Mushtaq Ali Trophy 2026 starts on Saturday, November 14. A total of 38 teams will compete across the Elite and Plate Leagues. The grand finale will be held on Sunday, December 6. Fans can watch the matches live on Star Sports and JioHotstar.

Follow Us