ശനി അനുഗ്രഹിക്കുന്നു! പുതുവർഷം വരവേൽക്കുന്നത് ഈ രാശികൾ ഭാഗ്യത്തോടെ
Saturn Transit on November 22:നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കപ്പെടുന്നത്. ഓരോ രാശിയും സംക്രമിക്കാൻ ഏകദേശം രണ്ടര വർഷം എടുക്കും. നിലവിൽ വ്യാഴം ഭരിക്കുന്ന മീന രാശിയിൽ ആണ് ശനിയുള്ളത്.ഡിസംബർ 11ന് ശനി മീനം രാശിയിൽ നിന്നും വക്രഗതിയിൽ നിന്ന് നേരെ ചലിക്കുന്നു. ഇത് 2027 ജൂൺ വരെ നീണ്ടുനിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.............
ജ്യോതിഷത്തിൽ ശനിദേവനെ കർമ്മത്തിന്റെ ദേവനായാണ് കണക്കാക്കുന്നത്. അതായത് ഒരാളുടെ പ്രവർത്തികൾക്കനുസരിച്ച് ശനി ഗുണങ്ങളും ദോഷങ്ങളും നൽകുന്നു. അതുകൊണ്ട് ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാനമായി കണക്കാക്കുന്നു.നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായാണ് ശനിയെ കണക്കാക്കപ്പെടുന്നത്. ഓരോ രാശിയും സംക്രമിക്കാൻ ഏകദേശം രണ്ടര വർഷം എടുക്കും. നിലവിൽ വ്യാഴം ഭരിക്കുന്ന മീന രാശിയിൽ ആണ് ശനിയുള്ളത്.
ഡിസംബർ 11ന് ശനി മീനം രാശിയിൽ നിന്നും വക്രഗതിയിൽ നിന്ന് നേരെ ചലിക്കുന്നു. ഇത് 2027 ജൂൺ വരെ നീണ്ടുനിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം ഈ മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും ചില രാശിക്കാർക്ക് തൊഴിൽ പുരോഗതി, സാമ്പത്തികമായി നേട്ടം, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവ കൊണ്ടുവന്നേക്കാം. ആ രാശികൾ ആരൊക്കെ എന്നാണ് ഇവിടെ പറയുന്നത്.
ALSO READ:വെള്ളിയാഴ്ച മുതൽ പ്രമോഷൻ,സാമ്പത്തിക നേട്ടം, 6 രാശിക്കാർക്ക് നേട്ടം
ഇടവം
ശനിയുടെ നേരിട്ടുള്ള ചലനം ഇടവം രാശിക്കാർക്ക് പ്രത്യേകിച്ച് അവരുടെ കരിയറിൽ വലിയ പുരോഗതികൾ കൊണ്ടുവന്നേക്കാം ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ മികച്ച അവസരങ്ങളും ലഭിച്ചേക്കാം. ഇത് ഇവരുടെ ജീവിതത്തിൽ നിലവിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ഇവർക്ക് ധാരാളം സമ്പത്ത് ശേഖരിക്കാൻ സാധിക്കും കൂടാതെ ഇവരുടെ നിക്ഷേപങ്ങൾ അവർക്ക് വലിയ ലാഭം നൽകും. ഇത് മൂലം ഇവർ ലക്ഷ്യങ്ങൾ നേടുന്നതിൽ വളരെ വേഗത്തിൽ വിജയിക്കും.
കന്നി
ശനിയുടെ നേരിട്ടുള്ള ചലനം ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി കൊണ്ടുവരും. വരുമാനത്തിനും ചെലവിനും ഇടയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം ലഭിച്ചേക്കാം. അതേസമയം ഇവരുടെ പ്രൊഫഷണൽ ശ്രമങ്ങൾക്ക് കൂടുതൽ അംഗീകാരം ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തുകയും അവരുടെ ബുദ്ധിശക്തി വർദ്ധിക്കുകയും ചെയ്യും. പ്രകടനത്തിൽ ഇവർക്ക് നല്ല പുരോഗതി കാഴ്ചവെക്കാൻ സാധിക്കും. ബിസിനസുകാർക്ക് ധാരാളം ലാഭം ലഭിക്കും. ഭാവിയിൽ നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ബിസിനസുകാർ ലഭിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
തുലാം
ശനിയുടെ നേരിട്ടുള്ള ചലനം തുലാം രാശിയുടെ കരിയറിലും ബിസിനസിലും നല്ല മാറ്റങ്ങൾ ഉണ്ടാകും. ഇവർക്ക് ജോലിയിൽ മികച്ച വിജയവും കരിയറിൽ വളർച്ചയും കൈവരിക്കാൻ സാധിക്കും. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. തൊഴിലില്ലാത്തവർക്ക് ആഗ്രഹിക്കുന്ന ജോലികൾ പ്രതീക്ഷിക്കാം. അതേസമയം പുതിയ ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക് ഇതൊരു നല്ല കാലഘട്ടം ആയിരിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ താല്പര്യം ഉണ്ടെങ്കിൽ ഒരു പ്രശ്നവുമില്ലാതെ പുതിയ ജോലിയിൽ ചേരാൻ സാധിക്കും. ശനിയുടെ അനുഗ്രഹം കാരണം അവരുടെ ആരോഗ്യവും നല്ലതായിരിക്കും.
കുംഭം
ശനിയുടെ നേരിട്ടുള്ള ചലനം കുംഭം രാശിക്കാർക്ക് വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ കൊണ്ടുവന്നേക്കാം. ഈ സമയത്ത് അവരുടെ പുതിയ സംരംഭങ്ങൾ അവർക്ക് വിജയം നൽകും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിയായ സമയമാണ്. ഇവരുടെ കഠിനാധ്വാനങ്ങളാൽ ജീവിതത്തിൽ വലിയ പുരോഗതി പ്രതീക്ഷിക്കാം. ഈ കാലയളവിൽ ആത്മവിശ്വാസം വർധിക്കും. പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാം. മത്സരപരീക്ഷകളിൽ വിജയകരമായി പങ്കെടുക്കാനും കഴിയും. സംയുക്ത ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ വലിയ ഇടപാടുകൾ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ENGLISH SUMMARY
On December 11, Saturn will shift from retrograde motion to direct motion while in the sign of Pisces. This phase is expected to continue until June 2027. According to astrological predictions, this transition will bring positive changes to the lives of individuals of all zodiac signs. However, for some signs in particular, it may lead to career advancement, financial gains, and new business opportunities. Here, we look at which zodiac signs these are.