AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty: ആ കഥാപാത്രവും രംഗവും എന്റെ കണ്ണ് നിറയിച്ചു; ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി;ശ്രേഷ്ഠ കാതോലിക്ക ബാവ

Sreshta Catholicos Bava Praises Mammootty: കൂടാതെ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയര്‍ക്കീസ് ബാവ സമ്മാനിച്ചു.ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്കൂളിൽ വച്ച് പ്രസംഗിക്കുന്നത് കേട്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞു പോയി. എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കലാകാരന്റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ അത്രത്തോളം സ്പർശിക്കാൻ ആകും എന്നതിന്റെ ഉദാഹരണമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

Mammootty: ആ കഥാപാത്രവും രംഗവും എന്റെ കണ്ണ് നിറയിച്ചു; ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി;ശ്രേഷ്ഠ കാതോലിക്ക ബാവ
MammoottyImage Credit source: JacobiteSyrianChristianNews, Social media screen grab
Ashli C
Ashli C | Published: 13 Nov 2026 | 05:30 PM

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയെ പ്രകീർത്തിച്ച് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. ദൈവത്തിന്റെ സ്പർശനം ലഭിച്ച കലാകാരനാണ് മമ്മൂട്ടി എന്നും സിനിമ എന്നാൽ മമ്മൂട്ടി, മമ്മൂട്ടി എന്നാൽ സിനിമ എന്നതാണ് മലയാളികളെ സംബന്ധിച്ച് എന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം മമ്മൂട്ടിയെ പ്രകീർത്തിച്ച് സംസാരിച്ചത്.

കൂടാതെ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിലെ രംഗത്തെക്കുറിച്ചും കഥാപാത്രത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയാണ് ശ്രീനിവാസനും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച കഥ പറയുമ്പോൾ എന്ന സിനിമ. ഈ സിനിമയിൽ മനുഷ്യബന്ധത്തെക്കുറിച്ച് പറയുന്ന ഡയലോ​ഗുകളും ഇന്നും മലയാളികൾ ഓർത്തിരിക്കുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രത്തെയും രംഗത്തെയും പരാമർശിച്ചുകൊണ്ടാണ് കത്തോലിക്കാബാവ സംസാരിച്ചത്.

ALSO READ:ദിലീപും പൃഥ്വിരാജും തമ്മിൽ എന്താണ് പ്രശ്നം? സജി നന്ത്യാട്ട് പറയുന്നത് ഇങ്ങനെ!

പ്രസംഗിക്കുന്നത് കേട്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞു പോയി

ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്കൂളിൽ വച്ച് പ്രസംഗിക്കുന്നത് കേട്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞു പോയി. എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കലാകാരന്റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ അത്രത്തോളം സ്പർശിക്കാൻ ആകും എന്നതിന്റെ ഉദാഹരണമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയര്‍ക്കീസ് ബാവ സമ്മാനിച്ചു.

അതേസമയം സിനിമ ലോകത്തുനിന്നും ഒരാൾ ഈ വേദിയിൽ എത്തുന്നത് ആദ്യമായിട്ടായിരിക്കും എന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. തോമസ് പ്രഥമൻ ബാവയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.കൂടാതെ വിദ്വേഷം നിറയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നും മമ്മൂട്ടി വേദിയിൽ സൂചിപ്പിച്ചു.

ENGLISH SUMMARY

His Beatitude Baselios Joseph Catholicos Bava praised the legendary Malayalam actor Mammootty. He remarked that Mammootty is an artist touched by the divine, and that for the Malayali people, cinema is synonymous with Mammootty, and Mammootty is synonymous with cinema. He made these appreciative remarks while speaking at a general assembly of the Jacobite Syrian Christian Association.

Follow Us