Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Delhi Building Collapse: എത്രപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു എന്നതിന്റെ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. അതിനിടയിൽ മൂന്നുപേരെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടമാണ് തകർന്നു വീണത് . അതേസമയം കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേരുടെ നീല അതീവ ഗുരുതരമാണെന്നാണ് എയിംസ്..........

Delhi Building Collapse
ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതന് സമീപത്ത് ബഹുനില കെട്ടിടം തകർന്നു വീണ് അപകടം. ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെയാണ് അപകടം ഉണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന. അതേസമയം എത്രപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു എന്നതിന്റെ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. അതിനിടയിൽ മൂന്നുപേരെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ട്. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടമാണ് തകർന്നു വീണത് . കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേരുടെ നീല അതീവ ഗുരുതരമാണെന്നാണ് എയിംസ് അറിയിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് ഡൽഹി ഫയർഫോഴ്സിന് കെട്ടിടം തകർന്നതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടനെ സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. 8 ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് വിന്യസിച്ചതായാണ് റിപ്പോർട്ട്. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അഗ്നിശമനസേന സിഐടി ആംബുലൻസ് മറ്റ് അടിയന്തര സേവനങ്ങൾ എന്നിവ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സംഭവസ്ഥലത്ത് സജീവമായിട്ടുണ്ട്. ഒപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തെത്തിയതായാണ് റിപ്പോട്ട്.
ALSO READ:യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
അതേ സമയം സത്യനികേതനിലെ കെട്ടിട തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുൻകരുതൽ നടപടിയുടെ ഭാഗമായി തൊട്ടടുത്തുള്ള കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചതായും അറിയിച്ചു. കെട്ടിടം തകർന്ന സംഭവത്തിൽ അതീവ ആശങ്കയുണ്ട് എന്നും ഡിഡിഎംഎ, എൻഡിആർഎഫ്, ഡൽഹി ഫയർ സർവീസസ്, ഡൽഹി പോലീസ്, എംസിഡി, സിഎടിഎസ്, സിവിൽ ഡിഫൻസ് എന്നിവയിൽ നിന്നുള്ള സംഘങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മുൻകരുതൽ നടപടിയായി തൊട്ടടുത്തുള്ള കെട്ടിടം ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഓരോ പൗരന്റെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങൾ പ്രാഥമിക മുൻഗണന നൽകുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം 2022 ഏപ്രിൽ സത്യനികതയിലെ നിർമ്മാണത്തിൽ ഇരുന്ന നാല് നില കെട്ടിടം തകർന്നു രണ്ടു തൊഴിലാളികൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ENGLISH SUMMARY
A multi-storey building collapsed near Satyaniketan in Delhi. The accident occurred on Sunday afternoon. There are indications that many people are trapped under the rubble. However, the exact number of people trapped inside the building is not yet known. Meanwhile, there are reports that three people have been rescued from the rubble.