AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: ചെന്നൈ ഐടി ഹബ്ബുകളെ ബന്ധിപ്പിച്ച് 3 പുതിയ മെട്രോ പാതകൾ, യാത്രാസമയം പകുതിയായി കുറയും

Chennai Metro Phase 2 Update: ഗതക്കുരുക്കിന് ശാശ്വത പരിഹാരമേകാനും യാത്രാസമയം പകുതിയായി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രമുഖ ഐടി ഹബ്ബുകളെയും പ്രധാന റെസിഡൻഷ്യൽ ഏരിയകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 3 പുതിയ മെട്രോ ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

Chennai Metro: ചെന്നൈ ഐടി ഹബ്ബുകളെ ബന്ധിപ്പിച്ച് 3 പുതിയ മെട്രോ പാതകൾ, യാത്രാസമയം പകുതിയായി കുറയും
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 10 Sep 2026 | 03:43 PM

രാജ്യത്ത് ഏറ്റവും മികച്ച സർവീസ് നൽകുന്ന മെട്രോകളിൽ ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഗതക്കുരുക്കിന് ശാശ്വത പരിഹാരമേകാനും യാത്രാസമയം പകുതിയായി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രമുഖ ഐടി ഹബ്ബുകളെയും പ്രധാന റെസിഡൻഷ്യൽ ഏരിയകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 3 പുതിയ മെട്രോ ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

3 പുതിയ മെട്രോ ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഒരുങ്ങുന്നത്. 63,000 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന ഈ മെട്രോ ശൃംഖല പൂർത്തിയാകുന്നതോടെ ചെന്നൈ നഗരത്തിലെ ദീർഘദൂര യാത്രകൾ കൂടുതൽ സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.  3 പുതിയ മെട്രോ പാതകളുടെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാം…

കോറിഡോർ 3: മാധവരം മുതൽ സിപ്കോട്ട് വരെ

മാധവരം, പെരമ്പൂർ, നുങ്കംപാക്കം, അടയാർ, പെരുങ്കുടി, തരമണി, ഷോളിംഗനല്ലൂർ, സിപ്കോട്ട് എന്നിവിടങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.  ചെന്നൈയിലെ പ്രധാന ഐടി പാതയായ രാജീവ് ഗാന്ധി ശാലയെയും നഗരമധ്യത്തെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാതയാണിത്. കോറിഡോർ 3 യാഥാർത്ഥ്യമാകുന്നതോടെ ആയിരക്കണക്കിന് ഐടി ജീവനക്കാർക്ക്  വലിയ ആശ്വാസമാകും.

ALSO READ: പൂന്തമല്ലി – ലൈറ്റ് ഹൗസ് യാത്ര ഇനി അതിവേഗം; എത്തിയത് 35 മെട്രോ ട്രെയിനുകൾ

കോറിഡോർ 4: ലൈറ്റ്‌ഹൗസ് മുതൽ പൂന്തമല്ലി വരെ

ലൈറ്റ്‌ഹൗസ്, മൈലാപ്പൂർ, ടി. നഗർ, കോടമ്പാക്കം, വടപളനി, പോരൂർ, കട്ടുപ്പാക്കം, പൂന്തമല്ലി എന്നിവിടങ്ങളാണ് പ്രധാന മേഖലകൾ.  കിഴക്കൻ ചെന്നൈയിലെ തീരദേശ മേഖലകളെ പടിഞ്ഞാറൻ ചെന്നൈയിലെ വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളുമായി ഈ പാത ബന്ധിപ്പിക്കുന്നതിനാൽ പോരൂർ പോലുള്ള പ്രധാന ഐടി/മെഡിക്കൽ ഹബ്ബുകൾക്ക് ഇത് ഗുണം ചെയ്യും.

കോറിഡോർ 5: മാധവരം മുതൽ ഷോളിംഗനല്ലൂർ വരെ

മാധവരം, കോയമ്പേട് (CMBT), അണ്ണാ നഗർ, പോരൂർ, മടിപ്പാക്കം, ഈഞ്ചമ്പാക്കം, ഷോളിംഗനല്ലൂർ എന്നിങ്ങനെയാണ് പ്രധാന മേഖലകൾ. നഗരത്തിന്റെ പടിഞ്ഞാറൻ, തെക്കൻ പ്രാന്തപ്രദേശങ്ങളെ ചുറ്റിയുള്ള ഓർബിറ്റൽ റൂട്ടാണിത്. നഗരമധ്യത്തിൽ പ്രവേശിക്കാതെ തന്നെ നഗരത്തിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വേഗത്തിൽ എത്താൻ ഈ പാത സഹായിക്കുന്നതായിരിക്കും.

പ്രധാന നേട്ടങ്ങൾ

  1. OMR, ഇപിആർ, പോരൂർ, അണ്ണാ നഗർ സ്ട്രെച്ചുകളിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയ ശമനമുണ്ടാകും.
  2. റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, വിമാനത്താവളം എന്നിവയെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നു.
  3. മെട്രോ റൂട്ടുകൾ കടന്നുപോകുന്ന പോരൂർ, മടിപ്പാക്കം, ഷോളിംഗനല്ലൂർ, പെരുങ്കുടി തുടങ്ങിയ മേഖലകളിൽ റിയൽ എസ്റ്റേറ്റ് ആവശ്യകതയും മൂല്യവും വർധിക്കും.

English Summary:

Chennai Metro’s Phase-II project will introduce three major corridors aimed at improving connectivity between key residential, commercial and IT hubs across the city.

Follow Us