തിരുപ്പതി ക്ഷേത്രത്തിന് 206 കോടി രൂപയുടെ സ്വർണ്ണക്കാഴ്ച; 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ദമ്പതികൾ
Tirupati Temple Receives Historic Rs 206 Crore Gold Offering from Chennai Devotees: ആകെ 47 തരം സ്വർണ്ണാഭരണങ്ങളാണ് ദമ്പതികൾ ഭഗവാന് സമർപ്പിച്ചിരിക്കുന്നത്. 9 സെറ്റുകളായാണ് ഇവ പ്രത്യേകം നിർമ്മിച്ചിരിക്കുന്നത്. കിരീടം, തോൾ ആഭരണങ്ങൾ, ശംഖ്, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഗമശാസ്ത്ര വിധികളും തിരുമല തിരുപ്പതി ക്ഷേത്രത്തിൻ്റെ പാരമ്പര്യങ്ങളും കൃത്യമായി പാലിച്ചാണ് ഈ ആഭരണങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്

തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിക്കുന്നു
തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 206 കോടി രൂപ വിലമതിക്കുന്ന 121 കിലോ സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ സ്വദേശികളായ ജെയിൻ ദമ്പതികൾ. വ്യാഴാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിൻ്റെ സാന്നിധ്യത്തിലാണ് വർദ്ധമാൻ ജെയിനും ഭാര്യ രാധിക ജെയിനും ഈ സ്വർണ്ണക്കാഴ്ച സമർപ്പിച്ചത്. വജ്രങ്ങൾ പതിപ്പിച്ച വിലയേറിയ സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടുന്ന ഈ സമർപ്പണം തിരുപ്പതി ക്ഷേത്രത്തിന് ലഭിച്ച ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്.
തിരുമല തിരുപ്പതി ദേവസ്ഥാനം പൂജാരിമാർക്കും പ്രതിനിധികൾക്കും ദമ്പതികൾ ആഭരണങ്ങൾ ഔദ്യോഗികമായി കൈമാറി. ആകെ 47 തരം സ്വർണ്ണാഭരണങ്ങളാണ് ദമ്പതികൾ ഭഗവാന് സമർപ്പിച്ചിരിക്കുന്നത്. 9 സെറ്റുകളായാണ് ഇവ പ്രത്യേകം നിർമ്മിച്ചിരിക്കുന്നത്. കിരീടം, തോൾ ആഭരണങ്ങൾ, ശംഖ്, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഗമശാസ്ത്ര വിധികളും തിരുമല തിരുപ്പതി ക്ഷേത്രത്തിൻ്റെ പാരമ്പര്യങ്ങളും കൃത്യമായി പാലിച്ചാണ് ഈ ആഭരണങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.
തിരുമല ഭഗവാൻ ദിവസവും ഏകദേശം 120 കിലോ സ്വർണ്ണാഭരണങ്ങളാണ് അണിയുന്നത്. ഈ സാഹചര്യത്തിൽ, ഭഗവാൻ്റെ നിത്യ അലങ്കാരത്തിനായി കൃത്യം 121 കിലോ സ്വർണ്ണാഭരണങ്ങൾ തന്നെ കുടുംബം സമർപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ഈ പുതിയ ആഭരണങ്ങളായിരിക്കും ഭഗവാനെ അണിയിക്കുക. വർദ്ധമാൻ ജെയിൻ കുടുംബം തിരുപ്പതി ഭഗവാന് ഇത്തരത്തിൽ വലിയ സംഭാവനകൾ നൽകുന്നത് ഇത് ആദ്യമായല്ല. ഈ വർഷം മെയ് 16-ന് ഇവർ ടി.ടി.ഡിക്ക് ഒരു ഇലക്ട്രിക് ബസും സംഭാവന ചെയ്തിരുന്നു.
Also Read: വികസിത ഭാരതം; 2047-ലേക്കുള്ള ഇന്ത്യയുടെ വഴികാട്ടി ഭരണഘടന- പ്രധാനമന്ത്രി
ചടങ്ങിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദമ്പതികളോട് നന്ദി അറിയിച്ചു, ഈ സംഭാവന അസാധാരണമായ ഭക്തിയുടെ പ്രതീകമാണ്. 206 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഭഗവാൻ വെങ്കിടേശ്വരന് സമർപ്പിക്കുന്നത് അത്യപൂർവ്വമായ കാര്യമാണെന്നും, ദൈവത്തോടുള്ള ആഴത്തിലുള്ള വിശ്വാസവും ഭക്തിയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഈ ചരിത്രമുഹൂർത്തത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവിക പ്രേരണയാലാണ് ഇത്രയും വലിയൊരു സമർപ്പണം നടത്താൻ തീരുമാനിച്ചതെന്ന് ദമ്പതികൾ തന്നോട് പറഞ്ഞതായി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വിശ്വാസത്തിൻ്റെയും ഭക്തിയുടെയും ആത്മീയ സാക്ഷാത്കാരത്തിൻ്റെയും കേന്ദ്രമാണ് തിരുമല. ശ്രീകൃഷ്ണദേവരായരുടെ കാലം മുതൽ ഇന്നത്തെ തലമുറ വരെ ഭക്തർ ക്ഷേത്രത്തോട് കാണിക്കുന്ന അചഞ്ചലമായ ഭക്തി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകളായി രാജാക്കന്മാരും ഭക്തരും വിലയേറിയ ആഭരണങ്ങളും കാണിക്കകളും നൽകി ക്ഷേത്രത്തെ സമ്പന്നമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
భూలోక వైకుంఠం తిరుమల క్షేత్రంలో కొలువుదీరిన కలియుగ ప్రత్యక్ష దైవం శ్రీ వేంకటేశ్వర స్వామివారికి ఓ భక్తుడు 121 కిలోల బంగారాన్ని విరాళంగా, ఆంధ్రప్రదేశ్ ముఖ్యమంత్రివర్యులు శ్రీ నారా చంద్రబాబు నాయుడు గారి సమక్షంలో శ్రీవారికి సమర్పించారు.
#Tirumala #TTD #SriVenkateswaraSwamy #GoldDonation #Govinda #Tirupati #VardhmanJain #RadhikaJain #TTDOfficialUpdates
— Tirumala Tirupati Devasthanams (@TTDevasthanams) November 26, 2026
English Summary
Chennai couple Vardhaman and Radhika Jain donated 121 kg of gold ornaments worth Rs 206 crore to the Tirupati temple in CM Chandrababu Naidu’s presence for Lord Venkateswara’s daily adornment.