AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Munnar Neelakurinji Blooms: വേ​ഗം വിട്ടോ! ഇനി 2038ലെ കാണാൻ പറ്റൂ; നീലക്കുറിഞ്ഞി പൂത്ത സ്ഥലങ്ങൾ ഇതെല്ലാം

Munnar Neelakurinji Blooms Spot Travel Guide: അടുത്ത തവണ ഈ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി കാണണമെങ്കിൽ 2038 വരെ കാത്തിരിക്കേണ്ടിവരും. ഇക്കാരണത്താൽ നിരവധി സഞ്ചാരികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൂന്നാറിലേക്ക് ഓടിയെത്തുന്നത്. സാധാരണ യാത്രാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

Munnar Neelakurinji Blooms: വേ​ഗം വിട്ടോ! ഇനി 2038ലെ കാണാൻ പറ്റൂ; നീലക്കുറിഞ്ഞി പൂത്ത സ്ഥലങ്ങൾ ഇതെല്ലാം
Munnar NeelakurinjiImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Sep 2026 | 01:31 PM

ഇപ്പോൾ പോയാൽ നീലപ്പട്ടണിഞ്ഞ് നിൽക്കുന്ന മൂന്നാറിനെ കാണാന കഴിയും. വസന്തത്തിന്റെ സുന്ദര ദൃശ്യമൊരുക്കിക്കൊണ്ട് മൂന്നാറിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ വ്യാപകമായി പൂത്തുലഞ്ഞിരിക്കുകയാണ്. അടുത്ത തവണ ഈ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി കാണണമെങ്കിൽ 2038 വരെ കാത്തിരിക്കേണ്ടിവരും. ഇക്കാരണത്താൽ നിരവധി സഞ്ചാരികളാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൂന്നാറിലേക്ക് ഓടിയെത്തുന്നത്.

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടുക്കിയുടെ പച്ചപ്പാർന്ന മലഞ്ചെരിവുകളിൽ അപൂർവ്വമായ നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച ഇപ്പോൾ അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലാണ്. പച്ചപ്പും നീലയും വയലറ്റും കലർന്ന ഈ അപൂർവ്വ ദൃശ്യം കാണാൻ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. സാധാരണ യാത്രാനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുടെ ഈ മഹാത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂന്നാർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.

ALSO READ: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ

എവിടേക്ക് പോകാം?

ഇടുക്കിയിലെ മലനിരകൾ നീലപ്പട്ടണിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ, നീലക്കുറിഞ്ഞിയുടെ അപൂർവ്വ വസന്തം നേരിട്ടു കാണാൻ മൂന്നാറിലേക്ക് എത്തുന്നവർ ധാരാളമാണ്. ഈ സീസണിൽ മൂന്നാറിലെ പ്രധാനപ്പെട്ട ചില മലനിരകളിൽ മാത്രമാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്നത്. മൂന്നാർ-ദേവികുളം പാതയിലുള്ള ചൊക്രമുടിയിലാണ് ഇത്തവണ ഏറ്റവും മനോഹരമായ കാഴ്ച ഒരുങ്ങിയിരിക്കുന്നത്. സാഹസിക യാത്രയും ട്രെക്കിംഗും ഇഷ്ടപ്പെടുന്നവർക്ക് മനോഹരമായ പശ്ചാത്തലത്തിൽ ഇവിടെയെത്തിയാൽ നീലക്കുറിഞ്ഞി കാണാം.

മാട്ടുപ്പെട്ടി ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള കോരണ്ടക്കാട് മലഞ്ചെരിവുകളിലും റോഡരികുകളിലും നീലക്കുറിഞ്ഞി വിരിഞ്ഞുനിൽക്കുന്നുണ്ട്. കുടുംബത്തോടൊപ്പം എത്തുന്നവർക്ക് എളുപ്പത്തിൽ കാഴ്ചകൾ ആസ്വദിക്കാൻ ഇവിടം അനുയോജ്യമാണ്. ഈ പൂക്കൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്ന് മൂന്നാർ-മാട്ടുപ്പെട്ടി റോഡിലെ കൊരണ്ടക്കാടാണ്. കൊരണ്ടക്കാടിൽ നീലക്കുറിഞ്ഞി കാണുന്നതിനുള്ള പ്രവേശന ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 250 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 100 രൂപയുമാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ ബഫർ സോണിലാണ് ചൊക്രമുടി കൊടുമുടി സ്ഥിതി ചെയ്യുന്നത്. രാജമല, മീശപ്പുലിമല എന്നിവയ്‌ക്കൊപ്പം, വംശനാശഭീഷണി നേരിടുന്ന നീലഗിരി വരയാടുകളുടെയും (കാട്ടുമലയാട്) ആവാസകേന്ദ്രമാണ് ചൊക്രമുടി. ഈ പ്രദേശത്ത് വിരിഞ്ഞുനിൽക്കുന്ന മനോഹരമായ നീലക്കുറിഞ്ഞികൾക്കൊപ്പം, അതിമനോഹരമായ സൂര്യോദയ-സൂര്യാസ്തമയ കാഴ്ചകളും ഇവിടെ ആസ്വദിക്കാനാകും.

ചോക്രാമുടിയിലേക്കുള്ള പ്രവേശനം വനം വകുപ്പാണ് നിയന്ത്രിക്കുന്നത്. രാവിലെ 7:00 മുതൽ വൈകുന്നേരം 4:00 വരെ സന്ദർശകരെ അനുവദിക്കുന്നു. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശ പൗരന്മാർക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സഞ്ചാരികളുടെ സൗകര്യാർത്ഥം മൂന്നാർ ടൗണിൽ നിന്ന് ദേവികുളത്തേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തുന്നുണ്ട്.

English Summary:

After a 12-year wait, the rare Neelakurinji flowers have bloomed in Idukki, transforming the emerald green slopes into a stunning sea of blue and violet. For travellers seeking a unique adventure, now is the perfect time to plan a getaway to Munnar.

Follow Us