Chennai Metro: പർപ്പിൾ ലൈൻ നിർമ്മാണം; മെട്രോയുടെ രണ്ടാം ഘട്ടം ലക്ഷ്യത്തിലേക്ക്
Chennai Metro Phase 2 Updates: ചെന്നൈ നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ ആകെ 118.9 കിലോമീറ്റർ നീളമുള്ള പുതിയ മെട്രോ ലൈനുകളാണ് കൂട്ടിച്ചേർക്കുന്നത്. 128 പുതിയ മെട്രോ സ്റ്റേഷനുകളും നിർമിക്കുന്നുണ്ട്.
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക്. കോറിഡോർ 3, പർപ്പിൾ ലൈനിന്റെ ഭാഗമായ ഭാഗമായ ഓൾഡ് മഹാബലിപുരം റോഡിൽ പൈലിംഗ് ജോലികളും യു-ഗർഡർ കാസ്റ്റിംഗും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെഹ്‌റു നഗർ മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 10 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ ആണ് ഈ റൂട്ടിലെ നിർമ്മാണ ജോലികൾ നിർവ്വഹിക്കുന്നത്.
കൈവരിച്ച നേട്ടങ്ങൾ
ഒഎംആർ റൂട്ടിൽ നെഹ്‌റു നഗറിനും ഷോളിംഗനല്ലൂരിനും ഇടയിൽ ആകെ ചെയ്യേണ്ടിയിരുന്ന 3,066 പൈലിംഗ് ജോലികളും വിജയകരമായി പൂർത്തിയാക്കി. ഈ പാതയിലെ ഫ്ലൈഓവറുകൾക്ക് മുകളിലായി ട്രാക്ക് ഉറപ്പിക്കുന്നതിനുള്ള 582 പ്രീകാസ്റ്റ് പ്രീസ്ട്രെസ്ഡ് യു-ആകൃതിയിലുള്ള ഗർഡറുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. തിരക്കേറിയ തോരൈപ്പാക്കം, ഷോളിംഗനല്ലൂർ ജംഗ്ഷനുകളിൽ ഗതാഗതം തടസ്സപ്പെടുത്താതെയായിരുന്നു പൈലിംഗ് ജോലികൾ നടത്തിയത്.
രണ്ട് മെട്രോ സ്റ്റേഷനുകളെ ഫ്ലൈഓവറുകൾ വഴി പരസ്പരം ബന്ധിപ്പിക്കുന്നതും വെല്ലുവിളിയായിരുന്നു. 2022 മെയ് മാസത്തിലാണ് നെഹ്‌റു നഗർ – ഷോളിംഗനല്ലൂർ പാതയിലെ എലവേറ്റഡ് വയാഡക്റ്റ് നിർമ്മിക്കാനുള്ള കരാർ എൽ ആൻഡ് ടിക്ക് ലഭിച്ചത്. നഗരത്തിന്റെ കിഴക്കൻ മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ കോറിഡോർ സഹായകമാകും.
ALSO READ: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍
ചെന്നൈ മെട്രോ രണ്ടാം ഘട്ടം
ചെന്നൈ നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ ആകെ 118.9 കിലോമീറ്റർ നീളമുള്ള പുതിയ മെട്രോ ലൈനുകളാണ് കൂട്ടിച്ചേർക്കുന്നത്. 128 പുതിയ മെട്രോ സ്റ്റേഷനുകളും നിർമിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പ്രധാനമായും മൂന്ന് ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. അത്യാധുനിക സൌകര്യങ്ങളോടെ ഒരുങ്ങുന്ന രണ്ടാം ഘട്ട പദ്ധതികൾ 2028 അവസാനത്തോടെ പൂർണ്ണമായും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് പ്രതീക്ഷിക്കുന്നത്
കോറിഡോർ-3 (പർപ്പിൾ ലൈൻ): മാധവരം മുതൽ സിപ്കോട്ട് (SIPCOT) വരെ നീളുന്നതാണ് ഈ പാത.
കോറിഡോർ-4 (യല്ലോ ലൈൻ): ലൈറ്റ് ഹൗസിൽ നിന്നും ആരംഭിച്ച് പൂനമല്ലി ബൈപാസ് വരെ ഈ പാത നീളുന്നു.
കോറിഡോർ-5 (റെഡ് ലൈൻ): മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള പ്രദേശങ്ങളെയാണ് ഈ കോറിഡോർ ബന്ധിപ്പിക്കുന്നത്.
ഗതാഗതക്കുരുക്കിന് അറുതി; വിപുലീകരണ പാതകൾ മൂന്നാം ഘട്ടത്തിൽ
മെട്രോ റെയിൽവേയുടെ ഒന്നാം ഘട്ട വിപുലീകരണ പദ്ധതികളെ നിർദിഷ്ട മൂന്നാം ഘട്ട ശൃംഖലയുമായി കൂട്ടിച്ചേർക്കാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്ന മൂന്ന് പ്രധാന വിപുലീകരണ പാതകളാണ് മൂന്നാം ഘട്ടത്തിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നത്. ഈ പദ്ധതികൾക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ പ്രതീക്ഷിക്കുന്നത്.
English Summary:
Chennai Metro Rail Limited has accelerated construction of the Purple Line under its Phase II expansion, achieving a major milestone on the Old Mahabalipuram Road stretch between Nehru Nagar and Sholinganallur. The project team has completed 100% of the piling work, with all 3,066 foundation piles finished.