AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: ചെന്നൈ മെട്രോ യാത്രക്കാർക്ക് പുതിയ പാത; പൂനമല്ലി–വടപളനി ഉദ്ഘാടനം ഒക്ടോബർ 11ന്

Poonamallee to Vadapalani Metro: New Chennai Route to Open on October 11: ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് പൂനമല്ലി ബൈപാസ് മുതല്‍ വടപളനി വരെയുള്ള 14.64 കിലോമീറ്റര്‍ പാത ഒരുങ്ങിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ യാത്രക്കാര്‍ക്കായി പ്രവര്‍ത്തനക്ഷമമാകുന്ന ആദ്യ ഭാഗമാണിത്. ഈ പാതയില്‍ 11 ഉയര്‍ന്ന സ്റ്റേഷനുകളാണുള്ളത്.

Chennai Metro: ചെന്നൈ മെട്രോ യാത്രക്കാർക്ക് പുതിയ പാത; പൂനമല്ലി–വടപളനി ഉദ്ഘാടനം ഒക്ടോബർ 11ന്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 26 Sep 2026 | 07:31 AM

ചെന്നൈ: ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിലെ പ്രധാന പാതയായ പൂനമല്ലി ബൈപാസ്-വടപളനി ഭാഗം യാത്രക്കാര്‍ക്കായി തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതോടെ ഉദ്ഘാടന തീയതിയില്‍ വ്യക്തത വരും.

14.64 കിലോമീറ്റര്‍ ദൂരം

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് പൂനമല്ലി ബൈപാസ് മുതല്‍ വടപളനി വരെയുള്ള 14.64 കിലോമീറ്റര്‍ പാത ഒരുങ്ങിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ യാത്രക്കാര്‍ക്കായി പ്രവര്‍ത്തനക്ഷമമാകുന്ന ആദ്യ ഭാഗമാണിത്. ഈ പാതയില്‍ 11 ഉയര്‍ന്ന സ്റ്റേഷനുകളാണുള്ളത്. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലൈത്തോട്ടം, കരയന്‍ചാവടി, കുമണഞ്ചാവടി, കാട്ടുപാക്കം, അയ്യപ്പന്‍താങ്കല്‍, തെള്ളിയഗരം, പോരൂര്‍ ബൈപാസ്, പോരൂര്‍ ജങ്ഷന്‍, വടപളനി എന്നിവയാണ് സ്റ്റേഷനുകള്‍.

യാത്രക്കാര്‍ക്ക് വലിയ ആശ്വാസം

പൂനമല്ലി, പോരൂര്‍, വടപളനി മേഖലകളിലൂടെ ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ മെട്രോ പാത ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നിലവില്‍ റോഡിനെ കൂടുതലായി ആശ്രയിക്കുന്ന ഈ മേഖലകളില്‍ തിരക്ക് കുറയ്ക്കുന്നതിനും യാത്രാസമയം ലഘൂകരിക്കാനും മെട്രോ സര്‍വീസ് സഹായിച്ചേക്കും. പടിഞ്ഞാറന്‍ ചെന്നൈയില്‍ നിന്ന് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വടപളനി വഴി നിലവിലെ മെട്രോ ശൃംഖലയുമായി ബന്ധപ്പെടാന്‍ സാധിക്കും.

Also Read: Chennai Metro: ട്രെയിൻ റെഡി, അനുമതിയും ലഭിച്ചു; എന്നിട്ടും മെട്രോ ഉദ്ഘാടനം വൈകുന്നു!

സുരക്ഷാ അനുമതി നേരത്തെ ലഭിച്ചു

പാതയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സുരക്ഷാ പരിശോധനകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 2026 ഫെബ്രുവരിയില്‍ പൂനമല്ലി ബൈപാസ്-വടപളനി ഭാഗത്ത് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടന്നിരുന്നു. 14.64 കിലോമീറ്റര്‍ ദൂരത്തിലുള്ള 11 സ്റ്റേഷനുകളാണ് പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെട്ടത്. ട്രാക്ക്, വൈദ്യുതി സംവിധാനങ്ങള്‍, സിവില്‍ നിര്‍മാണങ്ങള്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിച്ചു. തുടര്‍ന്ന് പാത യാത്രക്കാരുടെ സര്‍വീസിന് അനുയോജ്യമാണെന്ന നിലയില്‍ ആവശ്യമായ അനുമതികളും ലഭിച്ചു. എന്നാല്‍ സുരക്ഷാ അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഔദ്യോഗിക ഉദ്ഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനം കാത്തിരിക്കുകയായിരുന്നു.

English Summary

Chennai Metro Phase 2 is set to expand with the new Poonamallee to Vadapalani route, which is expected to open on October 11. The 14.64-km stretch with 11 elevated stations will improve connectivity across western Chennai.

Follow Us