Chennai Metro: മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് – ആലന്തൂർ പാത വൈകും, കാരണമിത്…

Chennai Metro Koyambedu-Alandur Line Delayed: കൊയമ്പേട്–ആലന്തൂർ പാത പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ചെന്നൈ മെട്രോ ഫേസ്-1 ശൃംഖലയുമായി കൊയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യും.

Chennai Metro: മെട്രോ യാത്രക്കാർ ഇനിയും കാത്തിരിക്കണം! കോയമ്പേട് - ആലന്തൂർ പാത വൈകും, കാരണമിത്...

പ്രതീകാത്മക ചിത്രം

Published: 

28 Jul 2026 | 06:58 AM

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയിലെ കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള പാതയുടെ നിർമാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കി അധികൃതർ. ഈ വർഷം ജൂണിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായ കാലതാമസം കാരണം 2027 ആരംഭത്തോടെ മാത്രമേ പൊതുജനങ്ങൾക്ക് പാത തുറന്ന് കൊടുക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. കോയമ്പേട് – ആലന്തൂർ, പൂനമല്ലി – വടപളനി പാതകൾ പൂർണ്ണമായി തുറക്കുന്നതോടെ യാത്രാക്കാർക്ക് കോയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകൾ വഴി ഒന്നാം ഘട്ടത്തിലെ ലൈനുകളിലേക്ക് എളുപ്പത്തിൽ ട്രെയിൻ മാറി യാത്ര ചെയ്യാൻ സാധിക്കും.

നിർമാണം വൈകുന്നത് എന്തുകൊണ്ട്?

തൊഴിലാളികളുടെ കുറവും അഴുക്കുചാൽ ലൈനുകൾ മാറ്റുന്നത് ഉൾപ്പെടെ രാത്രികാലങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന ജോലികളുമാണ് പാതയുടെ നിർമാണം വൈകുന്നതിന് പ്രധാന കാരണം. വയഡക്റ്റ് നിർമാണം അവസാനഘട്ടത്തിലെത്തിയതായും, ട്രാക്ക് വിരിക്കുന്ന ജോലികളും വൈദ്യുത സംവിധാനങ്ങളുടെ ഇൻസ്റ്റലേഷനും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സിവിൽ നിർമാണ പ്രവർത്തനങ്ങൾ 2026 ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് സിഗ്നലിംഗ് സംവിധാനം, പരീക്ഷണ ഓട്ടങ്ങൾ, സുരക്ഷാ പരിശോധനകൾ, ആവശ്യമായ അനുമതികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാകും പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുക.

അധികൃതർ പറയുന്നത്….

‘നിലവിൽ വയഡക്റ്റ് നിർമാണം പൂർത്തിയായി വരുന്നു. ഏകദേശം 16 കിലോമീറ്ററോളം ട്രാക്ക് ലൈൻ ചെയ്തു കഴിഞ്ഞു. ഒക്ടോബറുർ അവസാനത്തോടെ പ്രധാന നിർമാണ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ALSO READ: ഡൽഹി മെട്രോയിൽ വരുന്നത് വലിയ മാറ്റങ്ങൾ; യാത്ര ഇനി കൂടുതൽ എളുപ്പമാകും

സിവിൽ ജോലികൾ പൂർത്തിയായ ശേഷമേ സിഗ്നലിംഗ് സിസ്റ്റം, ട്രയൽ റൺ, റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാ പരിശോധന എന്നിവ ആരംഭിക്കൂ. ഇതിനായി 2 മുതൽ 3 മാസം വരെ സമയമെടുത്തേക്കും’ എന്ന് അധികൃതർ അറിയിച്ചു.

പ്രയോജനം ആർക്ക്?

കൊയമ്പേട്–ആലന്തൂർ പാത പ്രവർത്തനക്ഷമമാകുന്നതോടെ നിലവിലുള്ള ചെന്നൈ മെട്രോ ഫേസ്-1 ശൃംഖലയുമായി കൊയമ്പേട്, വടപളനി, ആലന്തൂർ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുകയും ഗതാഗതക്കുരുക്കിന് ആശ്വാസമാകുകയും ചെയ്യും.

രണ്ട് പുതിയ മെട്രോ കോറിഡോറുകൾ

രണ്ട് പുതിയ മെട്രോ പാതകൾ കൂടി നിർമിക്കാൻ ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് പദ്ധതിയിടുന്നു. ദക്ഷിണ ചെന്നൈയിലെ കിലമ്പാക്കം മുതൽ ചെങ്കൽപട്ട് വരെയും, വടക്കൻ ചെന്നൈയിലെ മാധവാരം മുതൽ വിംകോ നഗർ വരെയുമുള്ള പാതകളാണ് പുതിയതായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പഠിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ മെട്രോ കൺസൾട്ടന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്.

രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.

English Summary:

The opening of Chennai Metro Rail Limited’s  Koyambedu–Alandur stretch has been pushed to next year due to construction delays. The project, originally targeted for commissioning this year, has been affected by a shortage of workers, delays in track laying, and the time required to complete signalling, power supply, and other system installations.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ