Chennai Metro: പൂന്തമല്ലി – ലൈറ്റ് ഹൗസ് യാത്ര ഇനി അതിവേഗം; എത്തിയത് 35 മെട്രോ ട്രെയിനുകൾ

Chennai Metro Phase 2 Poonamallee-Lighthouse Route: ഒന്നാം ബാച്ചിൽ ഓർഡർ ചെയ്ത 36 ട്രെയിനുകളിൽ 35 എണ്ണവും പൂന്തമല്ലി മെട്രോ ഡിപ്പോയിൽ എത്തിയതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കിയുള്ള ഒരു ട്രെയിൻ കൂടിയെത്തുന്നതോടെ ആദ്യ ഘട്ട വിതരണം പൂർത്തിയാകും.

Chennai Metro: പൂന്തമല്ലി - ലൈറ്റ് ഹൗസ് യാത്ര ഇനി അതിവേഗം; എത്തിയത് 35 മെട്രോ ട്രെയിനുകൾ

പ്രതീകാത്മക ചിത്രം

Updated On: 

09 Sep 2026 | 08:00 AM

ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. നിലവിൽ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായ പൂന്തമല്ലി – ലൈറ്റ് ഹൗസ് പാതയ്ക്കായുള്ള പുതിയ മെട്രോ ട്രെയിനുകൾ നഗരത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒന്നാം ബാച്ചിൽ ഓർഡർ ചെയ്ത 36 ട്രെയിനുകളിൽ 35 എണ്ണവും പൂന്തമല്ലി മെട്രോ ഡിപ്പോയിൽ എത്തിയതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) ഉദ്യോഗസ്ഥർ അറിയിച്ചു. കോറിഡോർ 4ലാണ് ഈ പാത. ബാക്കിയുള്ള ഒരു ട്രെയിൻ കൂടിയെത്തുന്നതോടെ ആദ്യ ഘട്ട വിതരണം പൂർത്തിയാകും. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതിക്കായി മൂന്ന് കോച്ചുകൾ വീതമുള്ള 138 ട്രെയിനുകളാണ് ആകെ ഓർഡർ ചെയ്തിട്ടുള്ളത്.

പൂനമല്ലി ഡിപ്പോയിൽ 35 ട്രെയിനുകൾ

ആദ്യ ബാച്ചിലെ ആകെയുള്ള 36 ട്രെയിനുകളിൽ 35 എണ്ണം പൂനമല്ലി മെട്രോ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ള ഒരു ട്രെയിനും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൂനമല്ലി ഡിപ്പോയിൽ എത്തുമെന്ന് മെട്രോ അധികൃതർ അറിയിച്ചു. ഡിപ്പോയിൽ എത്തിയ പുതിയ ട്രെയിനുകൾ നേരിട്ട് സർവീസിന് ഉപയോഗിക്കില്ല. പ്രത്യേകം കൊണ്ടുവന്ന കോച്ചുകൾ തമ്മിൽ ബന്ധിപ്പിച്ച ശേഷം വിപുലമായ സാങ്കേതിക, സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും. ഇതിന് ശേഷമായിരിക്കും സർവീസുകൾ നടത്തുക.

ALSO READ: യാത്രാ ദുരിതത്തിന് ആശ്വാസം, മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രധാന ഭാഗം ഉദ്ഘാടനത്തിലേക്ക്

സുരക്ഷാ പരിശോധനകൾ

ട്രെയിനിന്റെ ബാഹ്യ ഘടനയും സുരക്ഷാ സംവിധാനങ്ങളും ആദ്യം പരിശോധിക്കും.
എയർ കണ്ടീഷനിംഗ്, ബ്രേക്കിംഗ് സിസ്റ്റം, റെയിൽ കൺട്രോൾ മാനേജ്‌മെന്റ് എന്നിവയുടെ പ്രവർത്തനം ഉറപ്പുവരുത്തും. പ്രാഥമിക പരിശോധനകൾക്ക് ശേഷം മണിക്കൂറിൽ 40 കി.മീ വേഗതയിലും, തുടർന്ന് എലവേറ്റഡ് പാതകളിൽ ഉയർന്ന വേഗതയിലും പരീക്ഷണ ഓട്ടം നടത്തുന്നതായിരിക്കും. ഇത്തരത്തിൽ, മുഴുവൻ സാങ്കേതിക പരിശോധനകളും പൂർത്തിയാക്കി സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്ന് മുതൽ നാല് മാസം വരെ സമയമെടുക്കും.

സർവീസ് വ്യാപിപ്പിക്കും?

നിലവിൽ പൂന്തമല്ലി മുതൽ വടപളനി വരെയുള്ള പാതയിൽ സർവീസ് നടത്താൻ 15 ട്രെയിനുകൾ സജ്ജമായിട്ടുണ്ട്. പുതിയ ട്രെയിനുകൾ പ്രധാനമായും കൊറിഡോർ 4-ന് വേണ്ടിയാണ് വാങ്ങിയതെങ്കിലും, യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ചെന്നൈ മെട്രോയുടെ മറ്റ് റൂട്ടുകളിലും ഇവ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. വരുന്ന വർഷത്തിന്റെ തുടക്കത്തിൽ കോയമ്പേട് മുതൽ ആലന്തൂർ വരെയുള്ള സർവീസുകൾ ആരംഭിക്കുമ്പോൾ ആവശ്യാനുസരണം ട്രെയിനുകൾ ക്രമീകരിക്കും.

English Summary:

Chennai Metro Phase 2 is progressing rapidly, with 35 of the 36 metro trains ordered in the first batch for Corridor 4, connecting Poonamallee and Lighthouse, having arrived at the Poonamallee depot.

 

Loading...
Unable to load recommendations.
Follow Us
Related Stories
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ