Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം

Chennai Metro Phase 2 Updates: തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം

Chennai Metro

Published: 

14 Jun 2026 | 03:57 PM

രാജ്യത്തെ ഏറ്റവും മികച്ച മെട്രോ സർവീസുകളിൽ ഒന്നാണ് ചെന്നൈ മെട്രോ. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇപ്പോഴിതാ, യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ചെന്നൈ മെട്രോ റെയിൽവേയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി അത്യാധുനികമായ സംയോജിത യാത്ര സമുച്ചയം വരികയാണ്. തിരുമംഗലം മെട്രോ സ്റ്റേഷനിലാണ് പുതിയ സൗകര്യം നടപ്പിലാക്കുന്നത്. റെയിൽവേ സ്റ്റേഷൻ എന്നതിനപ്പുറം, ആളുകൾക്ക് ജോലി ചെയ്യാനും ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും ഒപ്പം യാത്ര ചെയ്യാനും സാധിക്കുന്ന രീതിയിലാണ് 3.85 ഏക്കറിൽ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

തിരുമംഗലം മെട്രോ സ്റ്റേഷന് ചുറ്റും 3.85 ഏക്കറിൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അണ്ണാ നഗറിന് സമീപം വരുന്ന പദ്ധതിയിൽ മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള നാല് കൂറ്റൻ ടവറുകളാണുള്ളത്. രണ്ടാമത്തെ നില മുതൽ ഒമ്പതാമത്തെ, നില വരെ നീളുന്ന കെട്ടിടങ്ങളിൽ കോർപ്പറേറ്റ് ഓഫീസുകൾ, വലിയ വാണിജ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാർക്ക് കെട്ടിടത്തിനുള്ളിൽ നിന്ന് തന്നെ നേരിട്ട് മെട്രോ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശിക്കാനും സാധിക്കും.

ALSO READ: ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ

ഡ്രൈവർരഹിത ട്രെയിനുകൾ

തിരുമംഗലത്ത് ഡ്രൈവർരഹിത ട്രെയിനുകളാണ് ഒരുക്കുന്നത്. ചെന്നൈയിൽ ആദ്യമായി ഒരു വാണിജ്യ സമുച്ചയത്തിന്റെ അല്ലെങ്കിൽ കെട്ടിടത്തിന്റെ ഉള്ളിലൂടെ ഡ്രൈവർരഹിത മെട്രോ ട്രെയിനുകൾ കടന്നുപോകുന്നത് തിരുമംഗലത്തായിരിക്കും. ജപ്പാൻ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഈ അത്യപൂർവ്വ ഡിസൈൻ ചെന്നൈ നഗരത്തിലെ തന്നെ ഏറ്റവും വലിയ ലാൻഡ്‌മാർക്കായി തിരുമംഗലത്തെ മാറ്റുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഗുണങ്ങൾ നിരവധി

പരമ്പരാഗത സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, തിരുമംഗലത്തിന്റെ രണ്ടാം ഘട്ട സ്റ്റേഷൻ ഒരു വലിയ വാണിജ്യ വികസനത്തിന്റെ ഭാഗമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിൽ മാധവാരത്തെയും ഷോലിംഗനല്ലൂരിനെയും ബന്ധിപ്പിക്കുന്ന കോറിഡോർ 5-ന്റെ ഭാഗമാണ് തിരുമംഗലം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഓഫീസുകൾ, നേരിട്ടുള്ള മെട്രോ ആക്സസ് എന്നിവ പദ്ധതിയുടെ രൂപകൽപ്പനയിൽ പ്രധാനമാണ്.

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ഈ പദ്ധതി യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ,  ഓഫീസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുകയോ മറ്റൊരു വാഹനത്തെ ആശ്രയിക്കുകയോ ചെയ്യാതെ, ലിഫ്റ്റ് വഴിയോ എസ്‌കലേറ്റർ വഴിയോ നേരെ പ്ലാറ്റ്‌ഫോമിലേക്ക് എത്താനുള്ള സൗകര്യവും ഒരുക്കുന്നു. പൊതുഗതാഗതത്തെയും ബിസിനസ്സിനെയും ഒന്നിപ്പിക്കുന്നതിലൂടെ സ്വന്തം വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി നഗരത്തിലെ ട്രാഫിക് ബ്ലോക്ക് നിയന്ത്രിക്കാനും ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ടിക്കറ്റേതര വരുമാനം ഉറപ്പാക്കാനും സാധിക്കും.

English Summary:

Chennai’s Thirumangalam Metro station is set to be transformed into a major mixed-use urban hub where commuters can work, shop, dine and travel from a single integrated complex. The project, planned by Chennai Metro Rail Limited, will feature commercial and office spaces, retail outlets, restaurants and other amenities built around the metro station, allowing passengers to complete daily activities without leaving the premises.

Follow Us
Related Stories
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
Bengaluru RRTS: ഹൊ യാത്ര എന്തെളുപ്പം! ബെംഗളൂരുവില്‍ നിന്നും അഞ്ചിടങ്ങളിലേക്ക് RRTS സര്‍വീസ് വരുന്നു
Dehardun Clash: കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം; ഡെറാഡൂണിൽ ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാർട്ടിയെ വരുതിയിലാക്കാൻ നിർണ്ണായക നീക്കവുമായി മമത ബാനാർജി, വെല്ലുവിളിച്ചവരെ ഒഴിവാക്കി പുനഃസംഘടന
മരുന്നിന് പകരം നഴ്സ് കുത്തിവെച്ചത് ഫോർമാലിൻ, മൂന്നുവയസ്സുകാരൻ്റെ മരണത്തിന് പിന്നിലെ കാരണം പുറത്ത്
Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
മഴക്കാലത്തെ തേരട്ട ശല്യം; വീട്ടമ്മമാർ അറിയാൻ
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്