Chennai Metro: മെട്രോ നിർമാണം; ഈ റോഡ് ഒരു വർഷത്തേക്ക് അടച്ചിടും, യാത്രക്കാർ ശ്രദ്ധിക്കുക!

Thirumangalam Service Road Closed for One Year from July 13: ജവഹർലാൽ നെഹ്‌റു റോഡിലെ ഇടതുവശത്തുള്ള സർവീസ് റോഡ് ഒരു വർഷത്തേക്ക് പൂർണമായി അടച്ചിടുമെന്നും ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസ് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളോട് യാത്രക്കാർ പൂർണമായും സഹകരിക്കണമെന്നും റൂട്ട് മാറ്റങ്ങൾ ശ്രദ്ധയിൽ വച്ചുകൊണ്ട് യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.

Chennai Metro: മെട്രോ നിർമാണം;  ഈ റോഡ് ഒരു വർഷത്തേക്ക് അടച്ചിടും, യാത്രക്കാർ ശ്രദ്ധിക്കുക!

ചെന്നൈ മെട്രോ

Updated On: 

13 Jul 2026 | 08:21 AM

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുമംഗലത്തും കെകെ നഗറിലും താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രമീകരണങ്ങൾ പ്രകാരം തിരുമംഗലത്തെ ജവഹർലാൽ നെഹ്‌റു റോഡിലെ ഇടതുവശത്തുള്ള സർവീസ് റോഡ് ഒരു വർഷത്തേക്ക് പൂർണമായി അടച്ചിടുമെന്നും ഗ്രേറ്റർ ചെന്നൈ ട്രാഫിക് പോലീസ് അറിയിച്ചു. 2027 ജൂലൈ 12 വരെയാണ് ഈ റോഡ് അടച്ചിടുക.  നിർമാണ പ്രവർത്തനങ്ങളോട് യാത്രക്കാർ പൂർണമായും സഹകരിക്കണമെന്നും റൂട്ട് മാറ്റങ്ങൾ ശ്രദ്ധയിൽ വച്ചുകൊണ്ട് യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ചെന്നൈ ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.

ഗതാഗത നിയന്ത്രണം

  1. പാടി ഫ്ലൈഓവറിൽ നിന്ന് അമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ 18-ാം മെയിൻ റോഡ് അല്ലെങ്കിൽ 6-ാം അവന്യൂ വഴി തിരിഞ്ഞുപോകണം.
  2. കോയമ്പേട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് തിരുമംഗലം ഫ്ലൈഓവർ തുടർന്നും ഉപയോഗിക്കാവുന്നതാണ്.
  3. കെകെ നഗറിലെ പിടി രാജൻ റോഡിൽ നടക്കുന്ന ഓട നിർമാണവുമായി ബന്ധപ്പെട്ട് ജൂലൈ 13 മുതൽ നവംബർ 10 വരെ ജീവാനന്ദം സാലൈയിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
  4. കെകെ നഗർ ബസ് ടെർമിനസിൽ നിന്ന് അണ്ണാ മെയിൻ റോഡ് വഴി ജവഹർലാൽ നെഹ്‌റു റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ അശോക് പില്ലർ ജംഗ്ഷൻ വഴി തിരിഞ്ഞുപോകേണ്ടതാണ്.

ALSO READ: മണ്‍സൂണ്‍ യാത്രയ്ക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത്; മഴ പെയ്യുന്നതേ അറിയില്ല

മെട്രോയിൽ ഇനി ഇയർഫോൺ നിർബന്ധം; പിഴ ഈടാക്കുമേ….

മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ ഇയർഫോണില്ലാതെ ഉച്ചത്തിൽ പാട്ടുകൾ വെയ്ക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചു. മുമ്പുണ്ടായിരുന്ന 500 രൂപ പിഴ ഇനി മുതൽ 2,500 രൂപ വരെ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം 2026 ജൂൺ 19-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനപ്രകാരമാണ് ഈ നിയമഭേദഗതി.

‘ജൻ വിശ്വാസ് ആക്ട് 2026’ വഴി മെട്രോ റെയിൽവേ ആക്ട് 2002-ലെ സെക്ഷൻ 59 ഭേദഗതി ചെയ്തുകൊണ്ടാണ് പിഴത്തുക കുത്തനെ ഉയർത്തിയത്. ട്രെയിനിലോ സ്റ്റേഷൻ പരിസരത്തോ വെച്ച് ഹെഡ്‌ഫോൺ/ഇയർഫോൺ ഇല്ലാതെ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുക, ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ്, മറ്റ് വീഡിയോകൾ എന്നിവ സ്പീക്കറിലിട്ട് കാണുക, മൊബൈൽ ഫോണുകൾ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുക, സഹയാത്രികരുടെ യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ ഉച്ചത്തിൽ സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യുക ഇവയ്ക്കെല്ലാമാണ് പിഴ ഈടാക്കുന്നത്. ഇതിന് പുറമേ, നിയമം ലംഘിക്കുന്ന യാത്രക്കാരെ മെട്രോ പരിസരത്ത് നിന്നും ട്രെയിനിൽ നിന്നും പുറത്താക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

English Summary:

Greater Chennai Traffic Police have announced major traffic diversions in Thirumangalam and KK Nagar to facilitate Chennai Metro Rail Phase II Corridor 5 construction and storm water drain works. As part of the Metro project, the left-side service road on Jawaharlal Nehru Road at Thirumangalam will remain closed for one year, from July 13, 2026, to July 12, 2027.

 

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി