AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: പരിശോധന പൂർത്തിയായി, ചെന്നൈക്കാർ കാത്തിരുന്ന പാത ഉടൻ തുറക്കും

Chennai Metro Phase 2: പരിശോധനയുടെ ഭാ​ഗമായി ട്രാക്കുകൾ, സിഗ്നലിംഗ് സംവിധാനങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. നന്ദനത്തിലെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലെ ബാക്കപ്പ് സംവിധാനങ്ങളും സിആർഎസ് പരിശോധിച്ചു.

Chennai Metro: പരിശോധന പൂർത്തിയായി, ചെന്നൈക്കാർ കാത്തിരുന്ന പാത ഉടൻ തുറക്കും
Chennai Metro Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 27 Feb 2026 | 07:27 PM

ചെന്നൈ നഗരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു. ചെന്നൈ നിവാസികൾ കാത്തിരുന്ന മെട്രോ റെയിൽ രണ്ടാം ഘട്ടം ഉടൻ യാഥാർത്ഥ്യമാകും. പദ്ധതിയുടെ പ്രധാന ഭാഗമായ വടപളനി മുതൽ പൂനമല്ലി വരെയുള്ള പാതയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഏകദേശം 15.8 കിലോമീറ്റർ നീളമുള്ള ഈ പാത യാത്രക്കാർക്കായി ഉടൻ തുറക്കുമെന്നാണ് സൂചന.

ചെന്നൈ മെട്രോയുടെ നാലാം ഇടനാഴിയിൽ ഉൾപ്പെട്ട വടപളനി മുതൽ പൂനമല്ലി വരെയുള്ള പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുകയും അന്തിമ പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. സ്പീഡ് ട്രയലുകളും കൺട്രോൾ-സെന്റർ ടെസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

അവസാനഘട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയായതോടെ ഈ പാതയിൽ ഉടൻ തന്നെ യാത്രാ സർവീസുകൾ ആരംഭിക്കും. റെയിൽവേ ബോർഡിൽ നിന്നുള്ള അന്തിമ അനുമതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലഭിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ, അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ സിഎംആർഎൽ പാസഞ്ചർ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്.

പരിശോധനയുടെ ഭാ​ഗമായി ട്രാക്കുകൾ, സിഗ്നലിംഗ് സംവിധാനങ്ങൾ, സുരക്ഷാ സവിശേഷതകൾ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. നന്ദനത്തിലെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലെ ബാക്കപ്പ് സംവിധാനങ്ങളും സിആർഎസ് പരിശോധിച്ചു.

ALSO READ: ബെംഗളൂരു വന്ദേഭാരതിന്റെ സമയത്തിലും റൂട്ടിലും മാറ്റം; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റൂട്ട് തുറക്കുമ്പോൾ, പൂനമല്ലി-പോരൂർ സെക്ഷനിൽ ട്രെയിനുകൾ ഉയർന്ന വേഗതയിൽ സർവീസ് നടത്തുമെങ്കിലും പോരൂരിനും വടപളനിക്കും ഇടയിൽ വേഗത കുറവായിരിക്കാം. എല്ലാ സ്റ്റേഷനുകളും ഉടനടി തുറക്കില്ല. എന്നാൽ പുതിയ പാതയും വടപളനി സ്റ്റേഷനിലെ നിലവിലുള്ള ഘട്ടം-I ലൈനും തമ്മിൽ ബന്ധിപ്പിക്കുന്നതിനാൽ യാത്രക്കാർക്ക് സ്കൈവാക്ക് ഉപയോഗിക്കാൻ കഴിയും.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. വടപളനി മുതൽ പൂനമല്ലി വരെയുള്ള ദൂരം കുറഞ്ഞ സമയത്തിനുള്ളിൽ പിന്നിടാൻ പുതിയ പാത സഹായിക്കും. കൂടാതെ, ചെന്നൈ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളെ ഐടി ഹബ്ബുകളുമായും പ്രധാന നഗര കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കും.

Follow Us