Chennai Metro: ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്

CM Vijay at Chennai Metro: കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.

Chennai Metro: ഡ്രൈവറില്ലാ മെട്രോ ഉടൻ? പദ്ധതി വിലയിരുത്തി മുഖ്യമന്ത്രി വിജയ്

വിജയ്

Updated On: 

30 Jul 2026 | 09:07 AM

ചെന്നൈ: ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി സി ജോസഫ് വിജയ്. പരിശോധനയുടെ ഭാഗമായി പോരൂരിൽ നിന്ന് പൂനമല്ലി ബൈപാസ് വരെയുള്ള റൂട്ടിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിലും അദ്ദേഹം പങ്കാളിയായി.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുഖ്യമന്ത്രി പരിശോധന നടത്തിയത്. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് സാധാരണക്കാരനായി ക്യൂആർ ടിക്കറ്റെടുത്ത ശേഷമാണ് നന്ദനം സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സഹയാത്രികരുമായും മെട്രോ ജീവനക്കാരുമായും മുഖ്യമന്ത്രി സംവദിക്കുകയും ചെയ്തു.

പദ്ധതികൾ വിലയിരുത്തി മുഖ്യമന്ത്രി

നന്ദനത്തുള്ള ചെന്നൈ മെട്രോ റെയിൽ ആസ്ഥാനത്തെത്തിയ വിജയ്, ഓപ്പറേഷൻ കൺട്രോൾ സെന്റർ സന്ദർശിച്ചു. 118.1 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ട പദ്ധതികളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. നിലവിലുള്ള മെട്രോ പാതയ്ക്ക് മുകളിലൂടെ 101 അടിയിലധികം ഉയരത്തിൽ നിർമ്മിക്കുന്ന ഫ്ലൈഓവർ പാത മുഖ്യമന്ത്രി നേരിട്ടെത്തി കണ്ടു. കൺസ്ട്രക്ഷൻ ലിഫ്റ്റിൽ കയറി നിർമ്മാണ നിലവാരം പരിശോധിച്ചു.

ALSO READ: ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിങ് ഇന്ന് മുതല്‍

പോരൂർ മെട്രോ സ്റ്റേഷനിൽ നിന്ന് പൂനമല്ലി വരെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ട്രെയിനിലും മുഖ്യമന്ത്രി സഞ്ചരിച്ചു. റൂട്ടിലെ സിഗ്നലിംഗ് സംവിധാനങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും വിലയിരുത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ പൂനമല്ലി ബൈപാസ് – വടപളനി പാതയാണ് പൊതുജനങ്ങൾക്കായി ആദ്യം തുറന്നുകൊടുക്കുക.

പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!

പൂനമല്ലി ബൈപാസ് – വടപളനി പാതയുടെ ഉദ്ഘാടനം വൈകും. സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും, ഈ റൂട്ടിലെ 6 പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. ഇടനാഴിയിലെ ആറ് സ്റ്റേഷനുകൾ സെപ്റ്റംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 14.6 കിലോമീറ്റർ നീളമുള്ള ഇടനാഴിക്ക് ഇതിനകം തന്നെ സുരക്ഷാ അനുമതികൾ ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രവർത്തനത്തിന് തയ്യാറാണ്. എന്നിരുന്നാലും, കേന്ദ്രം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതിനാൽ സർവീസ് ആരംഭിച്ചിട്ടില്ല.

സാലിഗ്രാമം, അവിച്ചി സ്കൂൾ, ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളെ നിർമ്മാണമാണ് നടക്കുന്നത്. ഇതിൽ ആൾവാർ തിരുനഗർ, വളസരവാക്കം, കാരംപാക്കം, ആലപ്പാക്കം എന്നീ 4 ഡബിൾ ഡെക്കർ സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഏറ്റവും വെല്ലുവിളി. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും.

English Summary:

Tamil Nadu Chief Minister C. Joseph Vijay reviewed the progress of the Chennai Metro Phase II project during an inspection visit on July 29. He travelled on both operational metro services and a driverless train on the yet-to-be-opened Poonamallee Bypass–Vadapalani corridor to assess the readiness of the new line.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി