AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: യാത്രക്കാരുടെ എണ്ണത്തിൽ കുറവ്, ഇനി ജൂണിൽ നോക്കാമെന്ന് CMRL

Chennai Metro Ridership Drops: 2025 ഒക്ടോബര്‍ മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ദിവസേനയുള്ള ശരാശരി യാത്രക്കാര്‍ മൂന്ന് ലക്ഷമായിരുന്നു. എന്നാൽ നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാരുടെ എണ്ണം കുറഞ്ഞതിൽ വിശദീകരണവുമായി അധികൃതർ രം​ഗത്തെത്തിയിരിക്കുകയാണ്.

Chennai Metro: യാത്രക്കാരുടെ എണ്ണത്തിൽ കുറവ്, ഇനി ജൂണിൽ നോക്കാമെന്ന് CMRL
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 17 Apr 2026 | 08:58 AM

രാജ്യത്തെ മെട്രോ സർവീസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെന്നൈ മെട്രോ. ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ ഇവ ഏറെ സഹായിക്കുന്നുണ്ട്. ഓരോ ദിവസവും നല്ലൊരുസംഖ്യ യാത്രക്കാരാണ് ചെന്നൈ മെട്രോയിൽ സഞ്ചരിക്കുന്നത്. എന്നാൽ, നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ, യാത്രക്കാരുടെ എണ്ണം കുറഞ്ഞതിൽ വിശദീകരണവുമായി അധികൃതർ രം​ഗത്തെത്തിയിരിക്കുകയാണ്.

2025 ഒക്ടോബര്‍ മുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം ദിവസേനയുള്ള ശരാശരി യാത്രക്കാര്‍ മൂന്ന് ലക്ഷമായിരുന്നു. ഫെബ്രുവരിയില്‍ ഇത് 3.43 ലക്ഷമായി വർദ്ധിച്ചു. എന്നാല്‍ മാര്‍ച്ചില്‍ 3.28 ലക്ഷമായി ഇടിയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 15,000 മുതല്‍ 20,000 വരെ കുറവ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: വെറും 50 രൂപ, 45 സ്റ്റേഷനുകൾ ചുറ്റിക്കറങ്ങാം, റെഡ് ലൈൻ പൊളിയല്ലേ

ഫെബ്രുവരി ഇരുപത് മുതൽ ദക്ഷിണ റെയില്‍വേ ബീച്ച്-താംബരം-ചെങ്കല്‍പ്പട്ട് സെക്ഷനിലെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറച്ചത് മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് സൃഷ്ടിച്ചിരുന്നു. എന്നാൽ, റെയിൽവേ, സബർബൻ സർവീസുകൾ പുന:സ്ഥാപിച്ചത് ചെന്നൈ മെട്രോയെ ബാധിച്ചു, യാത്രക്കാരുടെ എണ്ണം കുറഞ്ഞു.

കൂടാതെ, കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വേനലവധിയും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി. ഓഫീസ് യാത്രക്കാര്‍, കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പടെ ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടാവുക പ്രവൃത്തി ദിവസങ്ങളിലാണെന്നും ജൂണില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള പതിവ് യാത്രക്കാര്‍ തിരിച്ചുവരുമ്പോള്‍ എണ്ണം സ്വാഭാവികമായി ഉയരുമെന്നും ചെന്നൈ മെട്രോ റെയിൽവേ ലിമിറ്റഡ് അധികൃതർ പറഞ്ഞു.

Follow Us