Chennai Metro: വെറും 50 രൂപ, 45 സ്റ്റേഷനുകൾ ചുറ്റിക്കറങ്ങാം, റെഡ് ലൈൻ പൊളിയല്ലേ
Chennai Metro Red Line: വിംകോ നഗർ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയാണ് ബ്ലൂ ലൈൻ. ഗ്രീൻ ലൈൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ്. 118.9 കിലോമീറ്റർ നീളുന്ന രണ്ടാം ഘട്ടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയായാൽ പുതുതായി മൂന്ന് പാതകൂടി പൊതുജനങ്ങൾക്ക് തുറന്ന് കിട്ടും.
ചെന്നൈ നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ സർവീസുകൾ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ബ്ലൂ, ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് സർവീസ്. വിംകോ നഗർ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയാണ് ബ്ലൂ ലൈൻ. ഗ്രീൻ ലൈൻ സെൻട്രൽ റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് തോമസ് മൗണ്ട് വരെയാണ്. ഇപ്പോഴിതാ, മെട്രോയുടെ രണ്ടാം ഘട്ടം നിർമ്മാണ പണികൾ പുരോഗമിക്കുകയാണ്. 118.9 കിലോമീറ്റർ നീളുന്ന രണ്ടാം ഘട്ടത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയായാൽ പുതുതായി മൂന്ന് പാതകൂടി പൊതുജനങ്ങൾക്ക് തുറന്ന് കിട്ടും.
ചെന്നൈ മെട്രോ -റെഡ് ലൈൻ
രണ്ടാം ഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പാതയാണ് റെഡ് ലൈൻ. കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെയുള്ള ഈ പാത 2026 ജൂണിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളെ ഐടി ഹബ്ബുകളുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണ്ണായക പങ്കുവഹിക്കും.
ALSO READ: ടിക്കറ്റ് 10 രൂപ മുതൽ, ചെന്നൈ മൊത്തം കറങ്ങാൻ വലിയ ചെലവില്ലെന്നേ
ഏകദേശം 44.6 കിലോമീറ്റർ ദൂരം വരുന്ന റെഡ് ലൈനിൽ 45 സ്റ്റേഷനുകൾ ഉൾപ്പെടും. 2024 ഒക്ടോബറിൽ, 118.9 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് ഇടനാഴികളും 128 മെട്രോ സ്റ്റേഷനുകളും ഉൾപ്പെടുന്ന ചെന്നൈ മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 2028 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മാധവരം, റെഡ് ഹിൽസ്, വില്ലിവാക്കം, അണ്ണാ നഗർ, കോയമ്പേട്, രാമപുരം, പോരൂർ, മടിപ്പാക്കം, ചോഴനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റെഡ് ലൈൻ കടന്നുപോകുന്നത്. ന്നൈയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ , വ്യവസായ കേന്ദ്രങ്ങൾ എന്നിവയെ ഈ പാത ബന്ധിപ്പിക്കുന്നുണ്ട്. ചെന്നൈ മെട്രോയുടെ നിലവിലെ നിരക്കുകൾ അനുസരിച്ച് റെഡ് ലൈനിലും സമാനമായ നിരക്കുകൾ( 10 രൂപ മുതൽ 50 രൂപ വരെ) തന്നെയായിരിക്കും ഈടാക്കുക.
അറിഞ്ഞിരിക്കാൻ ചിലതൊക്കെ
Trains can have different Colours-Identity for #Chennai Metro(Mapping)-Line 1-Blue Line(Wimco Nagar-Airport) 2-Green Line(Central-St Thomas Mount) 3-Purple line #Madhavaram–#Siruseri Sipcot Line 4-Yellow line Light House-#Poonamallee Line 5- Red line Madhavaram- #Sholinganallur pic.twitter.com/5NFvYUHnOM
— Sundaresan Thirumaran (@Thir1Thirumaran) January 28, 2026