Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro Latest update: നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Chennai metro: ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ

Chennai Metro

Updated On: 

20 Jan 2026 | 03:42 PM

ചെന്നൈ: മെട്രോ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നീക്കിവെച്ചിട്ടുള്ള സീറ്റുകൾ അവർക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ട്രെയിനുകളിൽ കൃത്യമായ ഇടവേളകളിൽ മിന്നൽ പരിശോധനകൾ നടത്താൻ മെട്രോ റെയിൽ ഭരണകൂടത്തിന് കോടതി നിർദ്ദേശം നൽകി.

ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകനായ വി.പി.ആർ. മേനോൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ

 

  • ഓരോ കമ്പാർട്ട്‌മെന്റിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി മാറ്റിവെച്ചിട്ടുള്ള സീറ്റുകൾ മറ്റുള്ളവർ കൈയടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
  • നീക്കിവെച്ചിട്ടുള്ള സീറ്റുകളിൽ ഇരിക്കുകയും അർഹരായവർ വരുമ്പോൾ അത് വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
  • സ്ത്രീകൾക്ക് പ്രത്യേക കോച്ചുകൾ ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക കമ്പാർട്ട്‌മെന്റ് അനുവദിക്കുന്ന കാര്യം മെട്രോ റെയിൽ അധികൃതർ പരിഗണിക്കണം.
  • സീറ്റ് വിഭജനവും അതിന്റെ നടത്തിപ്പും സംബന്ധിച്ച് അടുത്ത 30 ദിവസത്തിനുള്ളിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണം.

 

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

നിലവിൽ ചെന്നൈ മെട്രോയിലെ ഓരോ കോച്ചിലും ആകെ 50 സീറ്റുകളിൽ 14 എണ്ണം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി നീക്കിവെച്ചിട്ടുണ്ടെന്ന് മെട്രോ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ സീറ്റുകൾ പലപ്പോഴും ആരോഗ്യവാന്മാരായ യുവാക്കൾ കൈയടക്കാറുണ്ടെന്നും അർഹരായവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കാൻ തയ്യാറാകുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണമെന്നും പരാതികൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് കോടതി തീർപ്പാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
Cyclone Arnab: കരതൊടാൻ ‘അർണബ്’; വിശാഖപട്ടണത്തും ഒഡിഷയിലും കനത്ത മഴ, ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; ഡെപ്യുട്ടി ബാങ്ക് മാനേജർക്ക് നഷ്ടമായത് 1.25 ലക്ഷം രൂപ
Driving Licence: കാഴ്ച പരിശോധന മാത്രം പോര, ​ഡ്രൈവിം​ഗ് ലൈസൻസിന് കൂടുതൽ ആരോ​ഗ്യ വിവരങ്ങൾ കൂടി വെളിപ്പെടുത്തേണ്ടി വരും
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്