AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: മെട്രോയ്ക്ക് നാളെ ഞായറാഴ്ച! സമയക്രമത്തിൽ മാറ്റം

Chennai Metro Timetable on April 14: തമിഴ് പുതുവത്സരത്തോടൊപ്പം ഡോ. ബി ആർ അംബേദ്ക്കർ‌ ജയന്തിയും ആഘോഷിക്കുന്നതിനാൽ ഏപ്രിൽ 14ന് പൊതു അവധിയാണ്. അതുകൊണ്ട് തന്നെ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞേക്കും. നാളെ യാത്ര ചെയ്യുന്നവർ ഈ സമയക്രമം പാലിക്കണമെന്നും മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

Chennai Metro: മെട്രോയ്ക്ക് നാളെ ഞായറാഴ്ച! സമയക്രമത്തിൽ മാറ്റം
Chennai Metro Image Credit source: Facebook
Nithya Vinu
Nithya Vinu | Published: 13 Apr 2026 | 12:22 PM

തമിഴ് പുതുവത്സരമായ ഏപ്രിൽ 14ന് സമയക്രമത്തിൽ മാറ്റം വരുത്തി ചെന്നൈ മെട്രോ. ഏപ്രിൽ 14ന് ഞായറാഴ്ചകളിലെ സമയക്രമമായിരിക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. പൊതു അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കുറയാൻ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം.

പുതുക്കിയ സമയക്രമം

ഏപ്രിൽ 14ന് രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെയാണ് മെട്രോ സർവീസുകൾ നടത്തുന്നത്. രാവിലെ 5 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും 10 മിനിറ്റ് ഇടവിട്ട് മെട്രോ ട്രെയിനുകൾ സർവീസ് നടത്തും. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ 7 മിനിറ്റ് ഇടവിട്ട് മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.

തമിഴ് പുതുവത്സരത്തോടൊപ്പം ഡോ. ബി ആർ അംബേദ്ക്കർ‌ ജയന്തിയും ആഘോഷിക്കുന്നതിനാൽ ഏപ്രിൽ 14ന് പൊതു അവധിയാണ്. അതുകൊണ്ട് തന്നെ മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞേക്കും. നാളെ യാത്ര ചെയ്യുന്നവർ ഈ സമയക്രമം പാലിക്കണമെന്നും മെട്രോ റെയിൽ അധികൃതർ അറിയിച്ചു.

Follow Us