AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Metro: യാത്ര ദുരിതത്തിന് പരിഹാരം, ഡബിൾ ഡക്കർ പാത ഉടൻ, കുതിപ്പ് തുടർന്ന് ചെന്നൈ മെട്രോ

Chennai Metro Double Decker Corridor: ചെന്നൈയിലെ ഐടി മേഖലയിലേക്കും മറ്റും ജോലിക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ പുതിയ പാത വലിയ ആശ്വാസമാകും.

Chennai Metro: യാത്ര ദുരിതത്തിന് പരിഹാരം, ഡബിൾ ഡക്കർ പാത ഉടൻ, കുതിപ്പ് തുടർന്ന് ചെന്നൈ മെട്രോ
Chennai MetroImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 19 Feb 2026 | 02:51 PM

ചെന്നൈ നഗരത്തിലെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) നിർമ്മിക്കുന്ന ഡബിൾ ഡക്കർ മെട്രോ പാത ഉടൻ യാഥാർത്ഥ്യമാകും. ആലപ്പാക്കം മുതൽ ആൾവാർ തിരുനഗർ വരെയുള്ള ഡബിൾ ഡെക്കർ ചെന്നൈ മെട്രോ ഇടനാഴി അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ‌എന്ന് അധികൃതർ അറിയിച്ചു.

ഡബിൾ ഡക്കർ പാത പൂർത്തിയായാൽ കോറിഡോർ 4, കോറിഡോർ 5 എന്നിവയെ ബന്ധിപ്പിക്കുന്ന നാല് സ്റ്റേഷനുകളിൽ ബന്ധിപ്പിക്കുന്ന നാല് സ്റ്റേഷനുകളിൽ തടസ്സമില്ലാത്ത ഇന്റർചേഞ്ചുകൾക്ക് വഴിയൊരുക്കും. ഇതോടെ, യാത്രക്കാർക്ക് എളുപ്പത്തിൽ ട്രെയിൻ മാറി കയറാൻ സാധിക്കും.

ഇത് നഗരത്തിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
ചെന്നൈയിലെ ഐടി മേഖലയിലേക്കും മറ്റും ജോലിക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ പുതിയ പാത വലിയ ആശ്വാസമാകും.

ALSO READ: ഗ്രീന്‍ ലൈനില്‍ ഇനി മെട്രോകള്‍ കുതിക്കില്ല; നിയന്ത്രണം ഏര്‍പ്പെടുത്തി ബിഎംആര്‍സിഎല്‍

അതേസമയം, ചെന്നൈ ട്രേഡ് സെന്ററിൽ നിന്നും ആലന്തൂരിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനും ചെന്നൈ മെട്രോ റെയിൽവേ ലിമിറ്റഡ് പദ്ധതിയിടുന്നുണ്ട്. ഇതോടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും. നഗരത്തിലെ പ്രധാന ഭാഗങ്ങളിലുടനീളം നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സാധിക്കും.

എന്നിരുന്നാലും ബട്ട് റോഡ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ട്രാഫിക് ക്ലിയറൻസ് ലഭിക്കാത്തതിനാൽ അല്പം വൈകുന്നുണ്ട്. എങ്കിലും ജൂൺ മാസത്തോടെ പാത തുറന്നു കൊടുക്കാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിച്ചാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Follow Us