AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: കനത്ത മഴ വരുന്നു, 3 ജില്ലകളിൽ റെഡ് അലർട്ട്; ചെന്നൈയിലുള്ളവർ ശ്രദ്ധിച്ചോണേ…

Chennai Weather Update: ജൂൺ 5 -ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റാണിപ്പേട്ട്, വില്ലുപുരം, തിരുവള്ളൂർ, വെല്ലൂർ, ചെങ്കൽപട്ട്, ഈറോഡ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

Chennai Weather: കനത്ത മഴ വരുന്നു, 3 ജില്ലകളിൽ റെഡ് അലർട്ട്; ചെന്നൈയിലുള്ളവർ ശ്രദ്ധിച്ചോണേ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 05 Jun 2026 | 02:01 PM

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 5ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും, സാധാരണ ജീവിതത്തെ ബാധിച്ചേക്കാവുന്ന രീതിയിൽ മഴ പെയ്തേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.

ശക്തമായ മഴ എവിടെയെല്ലാം?

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂന്ന് ജില്ലകൾക്ക് പുറമെ തേനി, ഡിണ്ടിഗൽ, തിരുപ്പൂർ, വിരുദുനഗർ, മധുരൈ, ശിവഗംഗ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, മയിലാടുതുറൈ, മയിലാടുതുറൈ, ചെന്നൈ, പുതുക്കോട്ടൈ, പുതുക്കോട്ടൈ, പുതുക്കോട്ടൈ, കാഞ്ഞൈ, പുതുക്കോട്ട, എന്നീ ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം. റാണിപ്പേട്ട്, വില്ലുപുരം, തിരുവള്ളൂർ, വെല്ലൂർ, ചെങ്കൽപട്ട്, ഈറോഡ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: ബെംഗളൂരുവില്‍ അതിശക്തമായ മഴ, യെല്ലോ-ഓറഞ്ച് അലര്‍ട്ടുണ്ട്; 6 ദിവസം മഴ നനയാം

മഴക്കാല പ്രവർത്തനങ്ങൾ

ജൂൺ 6, 7 തീയതികളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നീലഗിരി, കോയമ്പത്തൂർ, കന്യാകുമാരി, തേനി, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ കനത്ത, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈറോഡ്, സേലം, ധർമ്മപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പൂർ, മധുര, വിരുദുനഗർ എന്നിവയുൾപ്പെടെ ഉള്ള നിരവധി ഉൾനാടൻ ജില്ലകളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പ് നൽകി.

ചെന്നൈയിൽ, ദിവസം മുഴുവൻ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും, ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടായേക്കാം. പരമാവധി താപനില 38-39 ഡിഗ്രി സെൽഷ്യസിലും കുറഞ്ഞ താപനില 28 നും 29 നും ഇടയിൽ തുടരുമെന്നും അറിയിപ്പ് നൽകി.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ജൂൺ 5 മുതൽ ജൂൺ 8 വരെ തമിഴ്‌നാട് തീരദേശ ജലാശയങ്ങളിലും, മാന്നാർ ഉൾക്കടലിലും, കൊമോറിൻ മേഖലയിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും, അറബിക്കടലിലും, ലക്ഷദ്വീപ് ജലാശയങ്ങളിലും, സമീപ തീരപ്രദേശങ്ങളിലും സമാനമായ അവസ്ഥയാണ്. അതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുള്ള കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു.

English Summary:

Meteorological Department has issued a red warning for three Tamil Nadu districts, Kanyakumari, Nilgiris, and Coimbatore  due to the likelihood of very heavy rainfall on June 5. The advancing southwest monsoon has intensified rain activity across the state, with heavy showers expected in Chennai and more than 20 other districts.

Follow Us