Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്

Child Aadhar Renewal : ഇന്ന് എല്ലാവിധ സേവനങ്ങള്‍ക്കും രാജ്യത്ത് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒരു പ്രധാന ഘടകമാണ്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ രേഖ എടുക്കേത് അനിവാര്യമാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും പുതുക്കലും സംബന്ധിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സൗജന്യമായി കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസരവുമുണ്ട്.

Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്

പ്രതീകാത്മക ചിത്രം

Published: 

12 Jun 2026 | 08:30 AM

ഇന്ന് എല്ലാവിധ സേവനങ്ങള്‍ക്കും രാജ്യത്ത് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒരു പ്രധാന ഘടകമാണ്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ രേഖ എടുക്കേത് അനിവാര്യമാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷനും പുതുക്കലും സംബന്ധിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സൗജന്യമായി കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസരവുമുണ്ട്. ആധാര്‍ സേവനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുരുന്നുകള്‍ക്കുള്ള ആധാര്‍ രജിസ്‌ട്രേഷന്‍

നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ കഴിയും. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ അഥവാ വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ ശേഖരിക്കാറില്ല. പകരം ാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടിക്കുള്ള ആധാര്‍ ലഭ്യമാക്കുന്നത്. അധാര്‍ എടുക്കുന്നതിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതി. കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ തന്നെ ആധാര്‍ എടുക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക.

ഫ്രീയായി പുതുക്കാം സെപ്റ്റംബര്‍ വരെ

കുട്ടികളുടെ കാര്യത്തില്‍ അഞ്ച് യസ്സിലും പതിനഞ്ച് വയസ്സിലും അവരുടെ
ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്‍പോളകളുടെ രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതാണ്. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ സേവനം 2026 സെപ്റ്റംബര്‍ വരെ തികച്ചും സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭിക്കുന്നതാണ്. കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായി ആധാര്‍ പുതുക്കുന്നത് വഴി നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും.

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍

ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്കോ ഇ മെയില്‍ വിലാസത്തിലേക്കോ വരുന്ന ഒ.ടി.പി വഴി മാത്രമാണ് സാധ്യമാകുന്നത്. അതുകൊണ്ട് നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കുന്ന നമ്പറിലോ, ഇ മെയിലിലോ മാറ്റം വന്നിട്ടുണ്ടെങ്കില്‍ കൃത്യമായി അത് ആധാറില്‍ അപഡേറ്റ് ചെയ്യുക. കേരളത്തിലെ ആധാര്‍ നോഡല്‍ ഏജന്‍സിസായി പ്രവര്‍ത്തിക്കുന്നത് സംസ്ഥാന ഐ.ടി മിഷനാണ്. സംശയങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടാം സിറ്റിസണ്‍ കോള്‍ സെന്റര്‍: 180042511800 (ടോള്‍ ഫ്രീ) / 04712335523, കേരള സ്‌റ്റേറ്റ് ഐ.ടി. മിഷന്‍ (ആധാര്‍ വിഭാഗം): 04712525442 ഇമെയില്‍ വിലാസം: uidhelpdesk@kerala.gov.in

English Summary

Aadhaar identity card is an important element in the country for all kinds of services. It is essential to get Aadhaar identity card not only for adults but also for children. Many people have many doubts regarding Aadhaar registration and renewal of children. Now there is an opportunity to update children’s Aadhaar details for free. Let’s see what are the important things that the public should pay attention to regarding Aadhaar service.

Follow Us
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ