ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും
India and China Are Partners, Not Competitors: Beijing Ahead of Xi's Visit: 2019-ലാണ് അവസാനമായി ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയത്. തമിഴ്നാട്ടിൽ ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് വച്ചായിരുന്നു പ്രധാനമന്ത്രി നരോന്ദ്ര മോദിയുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തിയത്. ഇതിന് മുൻപ് 2014-ലും, 2016-ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും
ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുമെന്ന് സ്ഥിരികരണം.. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക വഴിത്തിരിവാകുന്ന സന്ദർശനം ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച. ഇതോടെ ഷി ജിൻപിങ്ങിൻ്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്.
സന്ദർശന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആദ്യം സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് ഔദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. 2020-ൽ ഗാൽവാൻ താഴ്‌വരയിൽ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വലിയ തോതിൽ വഷളായിരുന്നു. 20 ഇന്ത്യൻ സൈനികർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഇതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു.
2019-ലാണ് അവസാനമായി ചൈനീസ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയത്. തമിഴ്നാട്ടിൽ ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് വച്ചായിരുന്നു പ്രധാനമന്ത്രി നരോന്ദ്ര മോദിയുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തിയത്. ഇതിന് മുൻപ് 2014-ലും, 2016-ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു
ഈ മാസം കിർഗിസ്ഥാനിൽ വച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുന്നവരല്ലെന്നും, മറിച്ച് പങ്കാളികളാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും വികസനത്തിനുള്ള അവസരങ്ങളാണ് പരസ്പരം ഒരുക്കുന്നത് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ അടുത്തിടെ ചില ഇളവുകൾ വരുത്തിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 12.4 ശതമാനം വർധിച്ച് 155 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. പത്ത് വർഷം മുൻപുണ്ടായിരുന്ന 71.6 ബില്യൺ ഡോളറിൻ്റെ ഇരട്ടിയിലധികമാണിത്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വ്യാപാരം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
English Summary
Chinese President Xi Jinping will visit New Delhi for the 18th BRICS Summit on September 12-13. This marks his first visit to India in seven years following the Galwan clashes.