AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Gandhinagar Scaffolding Collapse: 12 Workers Rescued, 10 Still Trapped: സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബോസ്‌കി ദിം എംപയറില്‍ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സ്ലാബ് നിര്‍മാണം പുരോഗമിക്കുന്നതിനിടെ സ്‌കാഫോള്‍ഡിങ് തകരാറിലാകുകയും രണ്ട് യൂണിറ്റുകള്‍ക്കിടയിലുള്ള ഒരു സ്ലാബ് തകരുകയുമായിരുന്നു.

ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 10 Sep 2026 | 06:14 AM

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. ഗാന്ധിനഗറിലെ കുഡാസനിലാണ് സംഭവം. വാണിജ്യ സമയച്ചം ബുധനാഴ്ച രാത്രിയോടെ തകര്‍ന്നുവീഴുകയായിരുന്നു. പന്ത്രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും ഇപ്പോഴും നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിരേന്ദ്ര യാദവ് പറഞ്ഞു. സ്ലാബ് ഇടുന്നതിനിടെ സ്‌കാഫോള്‍ഡിങ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്.

സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബോസ്‌കി ദിം എംപയറില്‍ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. സ്ലാബ് നിര്‍മാണം പുരോഗമിക്കുന്നതിനിടെ സ്‌കാഫോള്‍ഡിങ് തകരാറിലാകുകയും രണ്ട് യൂണിറ്റുകള്‍ക്കിടയിലുള്ള ഒരു സ്ലാബ് തകരുകയുമായിരുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ ശബ്ദം കേട്ട് നാട്ടുകാരും ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.

ഗാന്ധിനഗര്‍ അഗ്നിശമന സേനയുടെ ഒന്നിലധികം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആംബുലന്‍സുകളും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. രാത്രി ഏറെ വൈകിയാണ് പന്ത്രണ്ട് തൊഴിലാളികളെ പുറത്തെടുത്തത്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന പത്ത് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റ് അഞ്ച് പേരെ ഗാന്ധിയങ്കറിലെ ജിഎംിആര്‍എസ് സിവില്‍ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റയാളുകളെ ആശുപത്രികളിലെത്തിക്കാന്‍ ആറ് ആംബുലന്‍സാണ് പ്രദേശത്ത് എത്തിച്ചത്.

Also Read: യുവാവിനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരുമായി താന്‍ ഫോണില്‍ സംസാരിച്ചതായി ആരോഗ്യമന്ത്രി പ്രഫുല്‍ പന്‍ഷേരിയ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ ഡോക്ടര്‍മാരെയും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുകയാണിപ്പോള്‍ എന്ന് പന്‍ഷേരിയ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്കാവശ്യമായ എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കായി ആരെയും അഹമ്മദാബാദിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary

A scaffolding structure collapsed at an under-construction complex in Gandhinagar, Gujarat. Twelve workers have been rescued following the accident. Ten more workers are reportedly still trapped at the construction site. Rescue operations are underway to bring them to safety.

 

Follow Us