AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

Houthi Attacks on Saudi Arabia: Pakistan Warns Iran: ഹൂതികളെ നിയന്ത്രിച്ചില്ലെങ്കിൽ യുദ്ധം മറ്റൊരു നിലയിലേക്ക് മാറുമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഹൂതികൾ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് ഇറാൻ നൽകിയ മറുപടി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൗദിയെ ആക്രമിക്കാൻ ഇറാൻ ഹുതികളോട് ആവശ്യപ്പെട്ടിരുന്നതായും ഇതിനായി പണവും ആയുധങ്ങളും വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

മക്ക പ്രതിരോധ കരാർ: സൗദിയെ ആകമിച്ചതിന് മറുപടി? ഹുതികൾക്കെതിരെ പാകിസ്ഥാൻ വ്യാമാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് Image Credit source: Photo by Metin Aktas/Anadolu Agency/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 10 Sep 2026 | 07:40 AM

സൗദി അറേബ്യയിലെ നാല് നഗരങ്ങളിൽ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഹൂതികളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ അടിയന്തരമയി നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിച്ചിരുന്ന ഇടത്ത് നിന്നും സഖ്യ കക്ഷികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകുന്ന നിലയിലേക്ക് പാകിസ്ഥാൻ്റെ നിലപാടിൽ മറ്റം വന്നിട്ടുണ്ട്. ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രംഗത്തെത്തിയിരുന്നു.

സൗദി തുർക്കി, പാകിസ്താൻ എന്നീ മുന്ന് രാജ്യങ്ങൾ ഒപ്പുവച്ച മക്ക പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് പ്രത്യാക്രമണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സഖ്യ രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാൽ കൂട്ടായി പ്രതിരോധിക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അതിരുവിട്ടാൽ മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി പ്രതികരിച്ചിരുന്നു. ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.

Also Read: ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി

ഹൂതികളെ നിയന്ത്രിച്ചില്ലെങ്കിൽ യുദ്ധം മറ്റൊരു നിലയിലേക്ക് മാറുമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഹൂതികൾ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് ഇറാൻ നൽകിയ മറുപടി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സൗദിയെ ആക്രമിക്കാൻ ഇറാൻ ഹുതികളോട് ആവശ്യപ്പെട്ടിരുന്നതായും ഇതിനായി പണവും ആയുധങ്ങളും വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐ.ആർ.ജി.സി കമാൻഡർ യെമനിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ യെമനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും സൗദിക്ക് ഉള്ളിൽ നിന്നുകൊണ്ടായിരിക്കും പ്രതിരോധം എന്നും പാകിസ്ഥാൻ വ്യക്തമാക്കിയുട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദിയിലെ ഖമീസ് മുഷൈത്തിലെ വ്യോമ താവളത്തിനും മറ്റു എണ്ണ കേന്ദ്രങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരികേറ്റിരുന്നു ഫെബ്രുവരിൽ സംഘർഷം ആരംഭിച്ചതിന് ശേഷം സൗദിക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്.

English Summary

Under the Mecca Defense Agreement, Pakistan is reportedly preparing a joint military response to defend Saudi Arabia against Houthi strikes, issuing a stern warning to Iran to curb the attacks.

Follow Us