ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ മുന്നറിയിപ്പുമായി സിജെപി

CJP Warns of Protests: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി. അടുത്ത 48 മണിക്കൂറിനുള്ളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി ഒഴിയണമെന്ന്‌ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജി സമർപ്പിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും ആരംഭിക്കുമെന്ന് മുന്നറിയിപ്പ്.

ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ മുന്നറിയിപ്പുമായി സിജെപി

CJP press conference

Updated On: 

24 Sep 2026 | 05:50 PM

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി. അടുത്ത 48 മണിക്കൂറിനുള്ളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി ഒഴിയണമെന്ന്‌ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കേ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജി സമർപ്പിച്ചില്ലെങ്കിൽ ‘ജന്തർ മന്തർ 2.0’ എന്ന പേരിൽ രാജ്യവ്യാപകമായി വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും ആരംഭിക്കുമെന്ന് അഭിജിത് ദീപ്കേ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നാണ്‌ ആവശ്യം.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സിജെപി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തോടോ ഏതെങ്കിലും പ്രത്യേക പാർട്ടിയോടോ തങ്ങള്‍ക്ക് പ്രത്യേക മമതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന് ആരോപിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചീഫ് എലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും മറ്റ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മിൽ ഭിന്നതയുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ ഉയർന്നുവന്ന പ്രധാന ആരോപണം. കഴിഞ്ഞ 10 മാസത്തിനിടെ വിവിധ വിഷയങ്ങളില്‍ കമ്മീഷണർമാർ 14 തവണ രേഖാമൂലം വിയോജിപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ആരോപണങ്ങള്‍ തള്ളി കമ്മീഷന്‍

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപണങ്ങള്‍ തള്ളി. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വ്യത്യസ്ത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയരുന്നത് സ്വാഭാവികമായ ചർച്ചകളുടെ ഭാഗം മാത്രമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

എല്ലാ ഔദ്യോഗിക ഉത്തരവുകളും മൂന്ന് അംഗങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയും ഐക്യകണ്ഠമായുമാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. കമ്മീഷനിലെ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്താൻ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കമ്മീഷന്‍ വിശദീകരിച്ചു.

കമ്മീഷന്റെ വിശദീകരണം:

ഏതൊരു സ്ഥാപനത്തിലെയും ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപുള്ള തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണവ. മൂന്ന് കമ്മീഷണർമാർക്ക് മാത്രമല്ല, കമ്മീഷനിലെ ഓരോ ഉദ്യോഗസ്ഥനും തിരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങൾ നൽകാൻ പൂർണ്ണ അധികാരമുണ്ടെന്നും കമ്മീഷന്‍ വിശദീകരിച്ചു.

Also Read: കുറ്റവാളിയെ തേടി കംബോഡിയയിൽ നിന്നും കാമുകിയെത്തി; മിന്നുകെട്ടാൻ 12 മണിക്കൂർ പരോൾ

രാജ്യത്തുടനീളം വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള പല തിരഞ്ഞെടുപ്പ് പരിഷ്കരണ നടപടികളും നടപ്പിലാക്കി. ഈ തീരുമാനങ്ങളെല്ലാം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൂർണ്ണ കമ്മീഷൻ ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളുടെ ഫലമാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ തങ്ങൾക്കുള്ള നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഭരണഘടനാപരമായ ചുമതലകൾ പൂർണ്ണമായ സത്യസന്ധതയോടെ നിർവഹിക്കുന്നതിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

English Summary

CJP demands the resignation of Chief Election Commissioner Gyanesh Kumar within 48 hours. CJP warned of a nationwide protest named ‘Jantar Mantar 2.0’ if the CEC does not step down.

Loading...
Unable to load recommendations.
Follow Us
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video