Viral Video: ഇരയാണെന്ന് കരുതി കത്തി വിഴുങ്ങി മൂർഖൻ പാമ്പ്; കത്രികയിട്ട് പുറത്തെടുത്ത് യുവാക്കൾ, വീഡിയോ വൈറൽ

Cobra Swallows 12 Inch Kitchen Knife: 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയാണ് പാമ്പ് വിഴുങ്ങിയത്. പൂർണമായും കത്തി വിഴുങ്ങിയ നിലയിൽ ആയിരുന്നു. പാമ്പിനെ പിടികൂടിയ യുവാക്കൾ കത്രിക ഉപയോഗിച്ചതാണ് പാമ്പിൻ്റെ വായ് തുറന്ന് കത്തി പുറത്തെടുത്തത്.

Viral Video: ഇരയാണെന്ന് കരുതി കത്തി വിഴുങ്ങി മൂർഖൻ പാമ്പ്; കത്രികയിട്ട് പുറത്തെടുത്ത് യുവാക്കൾ, വീഡിയോ വൈറൽ

വീഡിയോയിൽ നിന്നും

Updated On: 

11 Jun 2025 | 02:05 PM

കർണാടക: കർണാടകയിലെ കുംടയിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരയാണെന്ന് കരുതി ഒരു മൂർഖൻ പാമ്പ് വിഴുങ്ങിയത് ഒരടി നീളമുള്ള കറിക്കത്തിയാണ്. ഈ പാമ്പിനെ രണ്ടു യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. ഒരടി നീളമുള്ള കത്തിയാണ് പാമ്പ് വിഴുങ്ങിയത്.

കർണാടകയിലെ ഹെഡ്ഗെ ഗ്രാമത്തിലെ ഗോവിന്ദ നായ്ക്കിൻ്റെ വീട്ടിലാണ് സംഭവം. മൂർഖൻ പാമ്പിനെ അവശനിലയിൽ കണ്ടതോടെ ഗോവിന്ദ നായ്ക്ക് പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്നേക്ക് റെസ്‌ക്യൂവറായ പവൻ, സഹായി അദ്വൈത് എന്നിവർ സ്ഥലത്തെത്തി. 12 ഇഞ്ച് നീളവും രണ്ടിഞ്ച് വീതിയുമുള്ള കറിക്കത്തിയാണ് പാമ്പ് വിഴുങ്ങിയത്. പൂർണമായും കത്തി വിഴുങ്ങിയ നിലയിൽ ആയിരുന്നു.

പാമ്പിനെ പിടികൂടി ഒരു ബാഗിൽ വെച്ചതിനു ശേഷമാണ് ഇരുവരും രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരാൾ പാമ്പിനെ സുരക്ഷിതമായി പിടിച്ചപ്പോൾ അടുത്തയാൾ പാമ്പിന്റെ വായ തുറന്ന് ശ്രദ്ധാപൂർവം കത്തി പുറത്തെടുത്തു. പാമ്പിന്റെ തൊണ്ടയിൽ നിന്ന് രക്തം പുരണ്ട കത്തി നീക്കം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതോടെ, മൂർഖൻ പാമ്പിന് വീണ്ടും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിഞ്ഞു. തുടർന്ന്, പാമ്പിന് അവശ്യമായ ചികിത്സ നൽകിയ ശേഷം വനത്തിൽ തുറന്നുവിട്ടു.

ALSO READ: ജീവിച്ചിരുന്നകാലത്ത് പൊന്നുപോലെ നോക്കിയ മനുഷ്യന്‍; അന്ത്യചുംബനം നല്‍കാന്‍ ഓടിയെത്തി കുരങ്ങ്‌

വൈറൽ വീഡിയോ:

Follow Us
Related Stories
Heavy Rain : മഴയിൽ മുങ്ങി സംസ്ഥാനങ്ങൾ; ആസാമിൽ മരണസംഖ്യ ഉയരുന്നു, കേരളത്തിലും ​ഗുജറാത്തിലും ഒഡീഷയിലും സ്ഥിതി രൂക്ഷം
PM Narendra Modi : ആന്ധ്രയിലെ യുവാക്കളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാകും ഭോഗാപുരം വിമാനത്താവളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അല്ലൂരി സീതാരാമ രാജു വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഭാരതത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി
LPG Cylinder Price: ഡൽഹിയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
PM-KISAN Scheme: ഇരട്ടി സന്തോഷം! 6000 രൂപ ഇനിയും അക്കൗണ്ടിലെത്തും; പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി