AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നൂറിന്റെ നിറവിൽ ലാൽ കൃഷ്ണ അദ്വാനി; ഗംഭീരമായി ആഘോഷിക്കാൻ ബിജെപി

PM Narendra Modi extends birthday wishes to LK Advani: മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് (LK Advani) ഇന്ന് ജന്മദിനം. 1927 നവംബർ 8-ന് ജനിച്ച അ‌ദ്വാനിയുടെ 99-ാമത് ജന്മദിനമാണ് ഇന്ന് (100-ാം വയസ്സിലേക്ക് പ്രവേശിക്കുന്നു). അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അ‌ടക്കമുള്ള നേതാക്കൾ രംഗത്തെത്തി.

നൂറിന്റെ നിറവിൽ ലാൽ കൃഷ്ണ അദ്വാനി; ഗംഭീരമായി ആഘോഷിക്കാൻ ബിജെപി
PM Narendra Modi Extends Birthday Wishes To Lk AdvaniImage Credit source: PM Narendra Modi X
Prasanth Kumar
Prasanth Kumar | Published: 08 Nov 2026 | 10:35 AM

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് (LK Advani) ഇന്ന് ജന്മദിനം. 1927 നവംബർ 8-ന് ജനിച്ച അ‌ദ്വാനിയുടെ 99-ാമത് ജന്മദിനമാണ് ഇന്ന് (100-ാം വയസ്സിലേക്ക് പ്രവേശിക്കുന്നു). നൂറിന്റെ നിറവിലേക്ക് കടക്കുന്ന പ്രിയപ്പെട്ട നേതാവിന്റെ ജന്മദിനം ഏറ്റവും ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അ‌ടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ”ഇന്ന്, നവംബർ 8, ഒരു സുപ്രധാന ദിവസമാണ്. ആദരണീയനായ എൽ.കെ. അദ്വാനി ജി തന്റെ നൂറാം വയസ്സിലേക്ക് കടക്കുകയാണ്. ഈ സവിശേഷ അവസരത്തിൽ അദ്ദേഹത്തിന് എന്റെ ആശംസകൾ നേരുന്നു” എന്ന് ട്വിറ്ററിൽ പങ്കുവച്ച ജന്മദിന സന്ദേശത്തിൽ മോദി കുറിച്ചു.

അ‌ദ്വാനിയുടെ ജന്മദിനത്തോട് അ‌നുബന്ധിച്ച് താൻ ഒരു ലേഖനം എഴുതിയതായി അ‌റിയിച്ച പ്രധാനമന്ത്രി, അ‌തിൽ അദ്ദേഹത്തിന്റെ ജീവിതയാത്രയെ താൻ അനുസ്മരിക്കുന്നതായും ട്വിറ്ററിലൂടെ അ‌റിയിച്ചു. അ‌ദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പുറമേ വായനയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം, സംസ്കാരത്തോടും സിനിമയോടുമുള്ള സ്നേഹം, മികച്ച എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട് എന്ന് മോദി വെളിപ്പെടുത്തി.

ALSO READ: വികസിത ഭാരതത്തിനായി ഒന്നിക്കാം! ദീപാവലി ദിനത്തിൽ സമാധാനവും സമൃദ്ധിയും ആശംസിച്ച് പ്രധാനമന്ത്രി

അ‌ദ്വാനിയെക്കുറിച്ച് പ്രധാമന്ത്രി എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:

അദ്വാനി നിരവധി തലമുറകളിൽപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ വളർത്തിയെടുക്കുകയും, ‘രാഷ്ട്രം ആദ്യം’ എന്ന ആശയത്തിൽ ഊന്നിയുള്ള വ്യക്തമായ അടിത്തറ പാർട്ടിക്ക് നൽകുകയും ചെയ്തുവെന്നും അദ്ദേഹത്തിന്റെ കാലത്താണ് ജനസംഘവും പിന്നീട് ബി.ജെ.പിയും ശക്തമായ മുന്നേറ്റം നടത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലേഖനത്തിൽ അനുസ്മരിച്ചു.

1947-ലെ വിഭജനകാലത്ത് സിന്ധിൽ അനുഭവിച്ച ദുരിതങ്ങളെയും യാതൊരുവിധ കയ്പ്പുമില്ലാതെ ജീവിതം പൂജ്യത്തിൽ നിന്ന് പടുത്തുയർത്തിയ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെയും പ്രധാനമന്ത്രി ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കാൻ മുന്നിൽ നിന്നതിനെയും സോംനാഥ് മുതൽ അയോദ്ധ്യ വരെയുള്ള രഥയാത്ര അടക്കമുള്ള സംഭവങ്ങളെയും മോദി ലേഖനത്തിൽ എടുത്തുപറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുമായുള്ള അദ്വാനിയുടെ ബന്ധം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതിയ ഒന്നാണെന്നും, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഇവരുടെ സൗഹൃദം രാഷ്ട്രീയത്തിൽ അപൂർവ്വ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് അ‌ദ്വാനിക്കായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

അദ്വാനിയുടെ പ്രചോദനാത്മകമായ ജീവിതം, രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ, വിലപ്പെട്ട മാർഗനിർദ്ദേശങ്ങൾ, ദീർഘകാല പൊതുജീവിതം എന്നിവയെ അനുസ്മരിക്കുന്നതിനൊപ്പം, ബിജെപിയെ ഇന്നത്തെ നിലയിലുള്ള ഒരു ശക്തമായ രാഷ്ട്രീയ ശക്തിയായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെ ആദരിക്കുക കൂടി ലക്ഷ്യമിട്ടാണ് ബിജെപി പരിപാടി സംഘടിപ്പിക്കുന്നത്. അദ്വാനിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള മുതിർന്ന നേതാക്കളുടെ ഓർമ്മക്കുറിപ്പുകളും, രാജ്യത്തിനും പാർട്ടിക്കും അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചുള്ള വീഡിയോകളും ചടങ്ങിൽ പ്രദർശിപ്പിക്കും.

English Summary

Today is the birthday of senior BJP leader Lal Krishna Advani (LK Advani). Born on November 8, 1927, Advani is celebrating his 99th birthday today (as he enters his 100th year). Leaders, including Prime Minister Narendra Modi, have extended their birthday wishes to him. In an article, the Prime Minister reflected on Advani’s life journey and his contributions.

Follow Us