AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കാലുകൾ വെട്ടിമാറ്റി മാലിന്യത്തിൽ തള്ളി

Pune Police Arrest 44-Year-Old for Brutally Murdering Friend After Argument:സുഹൃത്തായ വിഷ്ണു താനാജി കുംഭാറിനൊപ്പമായിരുന്നു അനിലിൻ്റെ താമസം. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വിഷ്ണുവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തി. വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ ഉള്ളിൽ നിന്ന് രൂക്ഷഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് പൂട്ട് തകർത്ത് അകത്ത് കയറി

മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കാലുകൾ വെട്ടിമാറ്റി മാലിന്യത്തിൽ തള്ളി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 08 Nov 2026 | 07:46 AM

പൂനെ: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 44-കാരൻ സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കാലുകൾ വെട്ടിമാറ്റി പ്ലാസ്റ്റിക് ചാക്കിലാക്കി റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ തള്ളി. പൂനെയിലെ പിംപിൾ ഗുരവ് പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പിൻ്റിയ എന്ന് വിളിക്കുന്ന വിഷ്ണു താനാജി കുംഭാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അനിൽ ഖാഡെ എന്നയാളാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ചയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പിംപിൾ ഗുരവ് പ്രദേശത്തെ ശ്രീനഗർ ലൈൻ നമ്പർ മൂന്നിലെ റോഡരികിലുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു പ്ലാസ്റ്റിക് ചാക്ക് ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിൽ മനുഷ്യൻ്റെ രണ്ട് കാലുകൾ കണ്ടതോടെ ഇവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സാംഗ്‌വി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ പരിശോധനയിലാണ് പ്രതിയിലേക്ക് എത്താനുള്ള നിർണായക തെളിവ് ലഭിച്ചത്.

വെട്ടിമാറ്റിയ കാലുകൾ പൊതിഞ്ഞിരുന്ന ചാക്കിൽ നിന്ന് ഒരു സിം കാർഡിൻ്റെ കവർ പോലീസിന് ലഭിച്ചിരുന്നു. ഇതിലുണ്ടായിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒരു കോൺട്രാക്ടറിലേക്കാണ് എത്തിയത്. തൻ്റെ ജീവനക്കാരനായ അനിൽ ഖാഡെയ്ക്ക് നൽകിയതാണ് ഈ സിം കാർഡ് എന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. തുടർന്ന് അനിലിൻ്റെ ഭാര്യയെയും മകനെയും പോലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി അനിൽ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണെന്ന് ഇവർ വ്യക്തമാക്കി. മകൻ്റെ മൊബൈലിലുണ്ടായിരുന്ന അനിലിൻ്റെ ഫോട്ടോ ഉപയോഗിച്ചാണ് മാലിന്യത്തിൽ നിന്ന് ലഭിച്ച കാലുകൾ കൊല്ലപ്പെട്ട വ്യക്തിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

Also Read: ഭാര്യയെയും 6 ബന്ധുക്കളെയും കൊന്നുതള്ളി; മൃതദേഹങ്ങൾ ഉപേക്ഷിക്കാൻ 11-കാരനായ ബന്ധുവിനെ വിനോദയാത്രയെന്ന് പറഞ്ഞ് കൂടെകൂട്ടി ക്യാബ് ഡ്രൈവർ

സുഹൃത്തായ വിഷ്ണു താനാജി കുംഭാറിനൊപ്പമായിരുന്നു അനിലിൻ്റെ താമസം. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വിഷ്ണുവിൻ്റെ വീട്ടിലെത്തി പരിശോധന നടത്തി. വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ ഉള്ളിൽ നിന്ന് രൂക്ഷഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് പൂട്ട് തകർത്ത് അകത്ത് കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്, രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ട നിലയിലുള്ള അനിലിൻ്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അധികം വൈകാതെ വിഷ്ണുവിനെ പോലീസ് പിടികൂടി.

സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ വിഷ്ണു ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അനിലിൻ്റെ തലയ്ക്ക് അതിശക്തമായി അടിച്ചു. ഈ അടിയിലാണ് അനിൽ മരണപ്പെട്ടത്. പിന്നീട് വാക്കത്തി ഉപയോഗിച്ച് കാലുകൾ വെട്ടിമാറ്റി പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

English Summary

A 44-year-old man in Pune was arrested for killing his friend with a baseball bat during a drunken argument. He severed the victim’s legs and dumped them in a garbage heap.

 

Follow Us