Congress Candidate: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; നിർണ്ണായക ചർച്ചകൾ ഇന്ന്, ആദ്യഘട്ട പട്ടിക ഉടൻ

Congress Candidate List: 22 സിറ്റിങ് എം.എൽ.എ.മാരിൽ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ്നേതാക്കളുടെ തീരുമാനം. എന്നാൽ, ചില സീറ്റുകളിലെ സ്ഥാനാർത്ഥി മാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് തലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്.

Congress Candidate: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; നിർണ്ണായക ചർച്ചകൾ ഇന്ന്, ആദ്യഘട്ട പട്ടിക ഉടൻ

Congress Candidate

Updated On: 

11 Mar 2026 | 08:24 AM

ന്യൂഡൽഹി: കേരള നിമയസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ ചർച്ചകൾ ഇന്ന് ഡൽ​​ഹിയിൽ നടക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് വീണ്ടും യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമരൂപം നൽകും.. 40 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് തീരുമാനിക്കുന്നത്. പ്രഖ്യാപനം പിന്നീടായിരിക്കും.

ഇന്നലെ രാത്രി ഏറെ വൈകിയും ഡൽഹിയിൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ സി വേണുഗോപാലിൻ്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 22 സിറ്റിങ് എം.എൽ.എ.മാരിൽ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് നേതാക്കളുടെ തീരുമാനം. എന്നാൽ, ചില സീറ്റുകളിലെ സ്ഥാനാർത്ഥി മാറ്റം സംബന്ധിച്ച് ഹൈക്കമാൻഡ് തലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണ്.

ALSO READ: മോദി ഇന്ന് കേരളത്തില്‍; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാൻഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. സീറ്റ് ഉറപ്പിക്കാനുള്ള നീക്കവുമായി എൽദോസ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ചനടത്തിയിരുന്നു. എന്നാൽ, പെരുമ്പാവൂർ, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിൽ കേസുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് ഹൈക്കമാൻഡുള്ളത്.

അതേസമയം, കെ സുധാകരൻ, അടൂർ പ്രകാശ് ഉൾപ്പെടെ എംപിമാർ മത്സരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിലർക്ക് മാത്രം ഇളവ് നൽകുന്നത് പ്രതിസന്ധി ഉണ്ടാക്കുമെന്ന സംശയവും നേതൃത്വത്തിനുണ്ട്. വട്ടിയൂർക്കാവ് കെ മുരളീധരൻ, തൃത്താല വി.ടി. ബൽറാം, കോങ്ങാട് കെ.എ. തുളസി, കോഴിക്കോട് നോർത്ത് കെ. ജയന്ത്, മണലൂർ ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ ഒ.കെ. ജനീഷ്, കൊയിലാണ്ടി പ്രവീൺ കുമാർ, പൊന്നാനി നൗഷാദലി എം.എൽ.എ.മാർ ഒഴികെ ഒറ്റപ്പേരുള്ള മറ്റ് മണ്ഡലങ്ങൾ ഇതെല്ലാമാണ്.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ